മുംബൈ: ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള പ്രണയവും വിവാഹവുമൊന്നും പുതിയ വാർത്തയല്ല.വിരാട് കോഹ്ലി-അനൂഷ്‌ക ശർമ്മ വിവാഹം ഏറ്റവും ഒടുവിലത്തെ വിശേഷം.എന്നാൽ സഫലമാകാത്ത നിരവധി പ്രണയകഥകളും ഉണ്ട്.

നഷ്ട്പ്രണയത്തിന്റെ ആ കഥ പറഞ്ഞത് മുൻ പാക് ക്രിക്കറ്റ് താരം റാവൽപിണ്ടി എക്സ്‌പ്രസ് എന്നറിയപ്പെട്ടിരുന്ന ഷോയിബ് അക്തറാണ്.
ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന താരമാണ് സൊനാലി ബിന്ദ്ര. സോനാലിയോട് ഷോയ്ബിന് കടുത്ത പ്രണയമായിരുന്നുവെന്നും താരം എപ്പോഴും സൊനാലിയുടെ ചിത്രം തന്റെ പേഴ്സിൽ കൊണ്ടു നടന്നിരുന്നുവെന്നുമാണ് പറയപ്പെടുന്നത്. സഹതാരങ്ങൾക്കെല്ലാം അക്തറിന്റെ സൊനാലിയോടുള്ള പ്രണയം അറിയാമായിരുന്നു.

ഒരിക്കൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന് ഇന്ത്യയിലെത്തിയപ്പോൾ അക്തറിന് സൊനാലിയെ കാണാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഷോയിബിന് തന്റെ പ്രണയം തുറന്നു പറയാൻ സാധിച്ചില്ല. തന്റെ പ്രണയം നിരസിച്ചാൽ സൊനാലിയെ തട്ടിക്കൊണ്ടു പോകാൻ വരെ അക്തർ തയ്യാറായിരുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അക്തർ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്.

എന്തായാലും കാലം കടന്നു പോയി. ഇരുവരും തങ്ങളുടെ ജീവിത പങ്കാളികളെ കണ്ടെത്തുകയും ചെയ്തു. ബോളിവുഡ് സംവിധായകനായ ഗോൾഡി ബേലിനെയാണ് സൊനാലി വിവാഹം ചെയ്തത്. പാക്കിസ്ഥാൻ സ്വദേശിനിയായ റൂഹബാണ് അക്തറിന്റെ ഭാര്യ.