- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ പ്രൊഡ്യൂസർ ശോഭാ ശേഖർ അന്തരിച്ചു; വിടവാങ്ങുന്നത് ആരോഗ്യ പരിപാടികളിൽ അവതാരകയായിരുന്ന മാധ്യമ പ്രവർത്തക
തിരുവനന്തപുരം: തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ തിരുവനന്തപുരം വഴുതക്കാട് ലെനിൻ നഗർ നിരഞ്ജനത്തിൽ ശോഭാ ശേഖർ (40) അന്തരിച്ചു, അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ചരിത്രത്തിൽ ബിരുദം നേടിയ ശേഷം തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമ നേടി. വെബ്ലോകം വെബ് പോർട്ടലിലും മംഗളം ദിനപത്രത്തിലും പ്രവർത്തിച്ചു. സുപ്രഭാതം, നേർക്കുനേർ തുടങ്ങി ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പ്രോഗ്രാമുകളുടെ പ്രോഗ്രാം പ്രൊഡ്യൂസറായി പ്രവർത്തിച്ചു. വനിത, കന്യക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ പഴ്സനൽ സ്റ്റാഫ് ആയിരുന്ന വി.സോമശേഖരൻ നാടാർ ആണ് പിതാവ്. മാതാവ്: പരേതയായ പി. പ്രഭ, രണ്ടു സഹോദരിമാരുണ്ട്.
Next Story