പാലക്കാട്: ഹയർ സെക്കന്ററി പരീക്ഷയിൽ കാലുകൊണ്ട് പരീക്ഷയെഴുതി മുഴുവൻ വിഷയങ്ങളിലും എ+ നേടിയ ഇരു കൈകളുമില്ലാത്ത വള്ളിക്കുന്ന് പഞ്ചായത്തിലെ ദേവികയെ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ശ്രീമതി ശോഭസുരേന്ദ്രൻ അനുമോദിച്ചു,

മഹിളാ മോർച്ച ജില്ലാ അധ്യക്ഷ ദീപ പുഴയ്ക്കൽ, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുകേഷ് ദേവ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് പുഷ്പ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ദിജിൻ, വള്ളിക്കുന്നു പഞ്ചായത്ത് പ്രസിഡന്റ് അനൂപ് തുടങ്ങിയ പ്രവർത്തകർ സന്നിഹിരായി.

ദേവികയുടേത് ഒരു അപൂർവ വിജയകഥയായിരുന്നു. ജന്മനാ കൈകൾ ഇല്ലാതിരുന്ന ദേവിക എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയതും കാലുകൊണ്ടാണ്. കാലുകൊണ്ടെഴുതി വെറുതെ ജയിക്കുകയല്ല, മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി സകലരെയും ഞെട്ടിക്കുകയും ചെയ്തു പ്ലസ് ടുവിലും ഇതു തുടരുകയായിരുന്നു.

ജന്മനാ കൈകളും ഇല്ലാതിരുന്ന ദേവികയെ കാലുകൊണ്ട് എഴുതാൻ പഠിപ്പിച്ചത് അച്ഛൻ സജീവനും അമ്മ സുജിതയുമാണ്. മറ്റൊരു കുട്ടിയെ വച്ച് പരീക്ഷ എഴുതാനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിലും വൈകല്യങ്ങളെ പഴിക്കാതെ, പരസഹായത്തിനായി കാത്തുനിൽക്കാതെ ദേവിക കാലകൊണ്ട് പരീക്ഷ എഴുതി ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.

പരീക്ഷ എഴതുക മാത്രമല്ല, മനോഹരമായി ചിത്രം വരയ്ക്കുകയും ചെയ്യും സിവിൽ സർവീസ് നേടണം എന്നതാണ് ദേവികയുടെ ആഗ്രഹം. അച്ഛൻ സജീവ് സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്. ഗൗതം എന്നൊരു സഹോദരൻ കൂടിയുണ്ട്.