- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൂട്ടിട്ട കാൽ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം; ഞങ്ങൾ മുറപ്രയോഗം നടത്താൻ തീരുമാനിച്ചാൽ കാലു പൊന്തിക്കാനാവില്ലെന്നു ഓർക്കണം; ബൂട്ടിട്ട് ചവിട്ടും പോലെയല്ല 'നിയുദ്ധ' പഠിച്ചവരുടെ മുറയെന്നും നിങ്ങൾക്ക് ലാത്തിയുണ്ടെങ്കിൽ ഞങ്ങൾക്ക് ദണ്ഡയുണ്ടെന്നും പ്രസംഗിച്ച ശോഭാ സുരേന്ദ്രൻ കുടുങ്ങി; യതീഷ് ചന്ദ്ര ഐപിഎസിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള പ്രസംഗങ്ങളുടെ പേരിൽ ബിജെപി വനിതാ നേതാവിനെതിരെ കേസെടുത്ത് പൊലീസ്
കണ്ണൂർ: തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂരിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുമ്പോഴാണ് പൊലീസിനെയും നിയമവാഴ്ചയെയും വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ പ്രസംഗം നടത്തിയത്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയായിരുന്നു മാർച്ച്. കണ്ണൂരിൽ നടന്ന ബിജെപി എസ്‌പി ഓഫീസ് മാർച്ചിലാണ് ശോഭ സുരേന്ദ്രൻ ഭീഷണി മുഴക്കിയത്. യതീഷ് ചന്ദ്ര ബൂട്ടിട്ടു ചവിട്ടാൻ വന്നാൽ ദണ്ഡ കയ്യിലുള്ളവരാണ് ആർ.എസ്.എസുകാർ എന്നായിരുന്നു പ്രസംഗം. ആയുധമുറ പടിച്ചവരാണ് ആർ.എസ്.എസുകാർ എന്നും പരാമർശമുണ്ടായിരുന്നു. 'ബൂട്ടിട്ട് ചവിട്ടും പോലെയല്ല 'നിയുദ്ധ' പഠിച്ചവരുടെ മുറയെന്നും നിങ്ങൾക്ക് ലാത്തിയുണ്ടെങ്കിൽ ഞങ്ങൾക്ക് ദണ്ഡുണ്ടെന്നും ശോഭ പ്രസംഗിച്ചിരുന്നു. അയ്യപ്പഭക്തരെ ഭേദ്യം ചെയ്തു കാട്ടുനീതി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് കർപ്പൂരാഴിയ
കണ്ണൂർ: തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂരിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുമ്പോഴാണ് പൊലീസിനെയും നിയമവാഴ്ചയെയും വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ പ്രസംഗം നടത്തിയത്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയായിരുന്നു മാർച്ച്. കണ്ണൂരിൽ നടന്ന ബിജെപി എസ്‌പി ഓഫീസ് മാർച്ചിലാണ് ശോഭ സുരേന്ദ്രൻ ഭീഷണി മുഴക്കിയത്. യതീഷ് ചന്ദ്ര ബൂട്ടിട്ടു ചവിട്ടാൻ വന്നാൽ ദണ്ഡ കയ്യിലുള്ളവരാണ് ആർ.എസ്.എസുകാർ എന്നായിരുന്നു പ്രസംഗം. ആയുധമുറ പടിച്ചവരാണ് ആർ.എസ്.എസുകാർ എന്നും പരാമർശമുണ്ടായിരുന്നു.
'ബൂട്ടിട്ട് ചവിട്ടും പോലെയല്ല 'നിയുദ്ധ' പഠിച്ചവരുടെ മുറയെന്നും നിങ്ങൾക്ക് ലാത്തിയുണ്ടെങ്കിൽ ഞങ്ങൾക്ക് ദണ്ഡുണ്ടെന്നും ശോഭ പ്രസംഗിച്ചിരുന്നു. അയ്യപ്പഭക്തരെ ഭേദ്യം ചെയ്തു കാട്ടുനീതി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് കർപ്പൂരാഴിയിൽ ചാടിയാലും അയ്യപ്പശാപത്തിൽനിന്നു മോചനമുണ്ടാകില്ല. 'അയ്യപ്പന്റെ പൂങ്കാവനത്തിൽ ബൂട്ടിട്ട പൊലീസിനെ അയച്ചു സംഘർഷമുണ്ടാക്കിയ പിണറായിക്ക് അയ്യപ്പന്റെ ശാപം ഏറ്റുകഴിഞ്ഞു. അയ്യപ്പഭക്തരോടു കാണിച്ച ക്രൂരതയുടെ സർട്ടിഫിക്കറ്റ് ലോകം പിണറായിക്ക് നൽകും. അഭിനവ ഹിരണ്യ കശിപുവായ പിണറായിയെ ജനം തെരുവിൽ കുറ്റവിചാരണ നടത്തുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു.
നേരത്തെ, കണ്ണൂരിൽ എസ്‌പി ഓഫീസ് മാർച്ചിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് കഴിഞ്ഞ ദിവസമാണ് ജാമ്യം നൽകിയത്. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പല തവണയായ കേസിന് ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഫെബ്രുവരി 14നു സുരേന്ദ്രൻ വീണ്ടും ഹാജരാകണം. ഇതിന് സമാനമായ കേസാണ് ശോഭാ സുരേന്ദ്രനെതിരേയും ചുമത്തുക. ജാമ്യമുള്ള വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
തന്റെ പ്രകടനം മുഖ്യമന്ത്രിയെ കാണിച്ച് താമ്രപത്രം വാങ്ങാനാണ് എസ്‌പി യതീഷ് ചന്ദ്ര ശബരിമലയിൽ കാവൽ നിന്നത്. ബൂട്ടിട്ട യതീഷിന്റെ കാൽ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം. ലാത്തിയേക്കാൾ വലിയ ശക്തി ഞങ്ങൾക്കുണ്ട്. ഞങ്ങൾ മുറപ്രയോഗം നടത്താൻ തീരുമാനിച്ചാൽ കാലു പൊന്തിക്കാനാവില്ലെന്നു യതീഷ് ചന്ദ്ര ഓർക്കണം. അതുകൊണ്ട് നീതിയും നിയമവും ലംഘിക്കാൻ പൊലീസ് വരരുത്. ഭക്തരെ ബൂട്ടിട്ടു ചവിട്ടുന്ന പൊലീസ് രാജ് തുടർന്നാൽ ശബരിമലയിൽ പണം വരണോയെന്നു നാം ചിന്തിക്കും. ശബരിമലയിൽ നടവരവ് കുറഞ്ഞിട്ടുണ്ടെങ്കിൽ സമരത്തിലെ ബിജെപി നിലപാട് ശരിയാണെന്നാണ് അതിനർഥമെന്നും ശോഭ പറഞ്ഞു.
ശബരിമല നട വരവ് കുറയ്ക്കുകയെന്നത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർ കാണിക്ക ഇടരുതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ സംസ്ഥാന സർക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു. മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്ന ഭൂമിയാണ് ദേശീയപാത അഥോറിറ്റി എറ്റെടുക്കുന്നത്. കേന്ദ്ര സംഘം വരാതിരുന്നത് മുഖ്യമന്ത്രിയുടെ നിലപാട് മൂലമാണെന്നും ശോഭാ സുരേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.
അതേസമയം, എസ്‌പി ജി.എച്ച്.യതീഷ് ചന്ദ്ര ചൊവ്വാഴ്ച രാത്രി സന്നിധാനത്തു ദർശനം നടത്തി. രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്ന സമയത്താണ് യതീഷ് ചന്ദ്ര ദർശനത്തിനെത്തിയത്. 30ന് യതീഷ് ചന്ദ്രയുടെ ഡ്യൂട്ടി അവസാനിക്കാനിരിക്കെയാണ് അദ്ദേഹം ദർശനത്തിനായി എത്തിയത്.