- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്ന് തവണ എംഎൽഎ ആയിട്ടും കരുണാകരനൊപ്പം പോയതിന്റെ പേരിൽ സീറ്റ് നിഷേധിച്ചു; കെ മുരളീധരൻ പോലും തിരിഞ്ഞു നോക്കുന്നില്ല; വിമതയായി മത്സരിച്ച് വിഷ്ണുനാഥിനെ തോൽപ്പിച്ചിട്ടും നേതാക്കളുടെ മനം മാറിയില്ല; മനംമടുത്ത ശോഭനാ ജോർജ് സിപിഎമ്മിലേക്ക്; കോടിയേരിയും സജി ചെറിയാനും അർദ്ധരാത്രി വരെ വീട്ടിലെത്തി ചർച്ച നടത്തി
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ മുൻ കോൺഗ്രസ് എംഎൽഎ ശോഭന ജോർജ് സിപിഎം പക്ഷത്തേക്ക് മാറുന്നതായി സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഎം ജില്ല സെക്രട്ടറിയും ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിയുമായ സജി ചെറിയാൻ എന്നിവർ കഴിഞ്ഞദിവസം ശോഭന ജോർജുമായി ചർച്ച നടത്തി. ശോഭനയുടെ വസതിയിൽ രാത്രി ഒന്നുവരെ ചർച്ച നീണ്ടു. എന്നാൽ, ചർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ഇരുകൂട്ടരും തയാറായില്ല. മൂന്നുദിവസത്തിനകം ഔദ്യോഗികമായി കാര്യങ്ങൾ വ്യക്തമാക്കുമെന്ന് ശോഭന പറഞ്ഞു. നേരത്തെ ശോഭനാ ജോർജിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ എംഎം ഹസൻ നടത്തിയ നീക്കങ്ങൾ ഫലം കണ്ടില്ല. ശോഭനാ ജോർജിന് അർഹിക്കുന്ന സ്ഥാനമൊന്നും ഉറപ്പു നൽകാനുമായില്ല. ഇതിനിടെയാണ് ചെങ്ങന്നൂരിൽ സ്വാധീനമുള്ള ശോഭനാ ജോർജിനെ കൂടെ കൂട്ടാൻ സിപിഎം തീരുമാനിക്കുന്നത്. സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നിൽ ശോഭന ഉണ്ടാകണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇതിനുള്ള ചർച്ചകളാണ് നടക്കുന്നത്. അതേസമയം, നവ മാധ്യമങ്ങളിൽ സിപിഎം പതാകയോ
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ മുൻ കോൺഗ്രസ് എംഎൽഎ ശോഭന ജോർജ് സിപിഎം പക്ഷത്തേക്ക് മാറുന്നതായി സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഎം ജില്ല സെക്രട്ടറിയും ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിയുമായ സജി ചെറിയാൻ എന്നിവർ കഴിഞ്ഞദിവസം ശോഭന ജോർജുമായി ചർച്ച നടത്തി. ശോഭനയുടെ വസതിയിൽ രാത്രി ഒന്നുവരെ ചർച്ച നീണ്ടു. എന്നാൽ, ചർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ഇരുകൂട്ടരും തയാറായില്ല. മൂന്നുദിവസത്തിനകം ഔദ്യോഗികമായി കാര്യങ്ങൾ വ്യക്തമാക്കുമെന്ന് ശോഭന പറഞ്ഞു.
നേരത്തെ ശോഭനാ ജോർജിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ എംഎം ഹസൻ നടത്തിയ നീക്കങ്ങൾ ഫലം കണ്ടില്ല. ശോഭനാ ജോർജിന് അർഹിക്കുന്ന സ്ഥാനമൊന്നും ഉറപ്പു നൽകാനുമായില്ല. ഇതിനിടെയാണ് ചെങ്ങന്നൂരിൽ സ്വാധീനമുള്ള ശോഭനാ ജോർജിനെ കൂടെ കൂട്ടാൻ സിപിഎം തീരുമാനിക്കുന്നത്. സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നിൽ ശോഭന ഉണ്ടാകണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇതിനുള്ള ചർച്ചകളാണ് നടക്കുന്നത്. അതേസമയം, നവ മാധ്യമങ്ങളിൽ സിപിഎം പതാകയോടൊപ്പം ശോഭനയുടെ ചിത്രം ഉൾപ്പെടുത്തി പാർട്ടിയിലേക്കെന്ന മുഖവുരയോടെ പ്രചരിപ്പിക്കുന്നുണ്ട്.
1991 മുതൽ തുടർച്ചയായി മൂന്നുതവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി ചെങ്ങന്നൂരിൽ ശോഭന വിജയിച്ചിരുന്നു. തുടർന്ന് 2006ൽ തിരുവനന്തപുരം വെസ്റ്റിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ. കരുണാകരനൊപ്പം ഡി.ഐ.സിയിലേക്ക് ചുവടുമാറിയ നേതാവാണ് ശോഭനാ ജോർജ്. തിരികെ കോൺഗ്രസിൽ എത്തിയെങ്കിലും കാര്യമായി പരിഗണന ലഭിക്കാതിരുന്നതിനെത്തുടർന്ന് കെപിസിസി നിർവാഹക സമിതി അംഗമായിരുന്ന ശോഭന 2016ൽ കോൺഗ്രസിൽനിന്ന് രാജിവെച്ചു. കഴിഞ്ഞ തവണ ചെങ്ങന്നൂരിൽ വിമതയായും മത്സരിച്ചു. വിഷ്ണുനാഥിന്റെ തോൽവിയിൽ ഇതും പ്രതിഫലിച്ചു.
മിഷൻ ചെങ്ങന്നൂർ എന്ന സാംസ്‌കാരിക സംഘടനക്ക് ശോഭന രൂപം നൽകിയിരുന്നു. ഇതിന്റെ പ്രവർത്തനങ്ങളിലും കോൺഗ്രസുകാർ താൽപ്പര്യം കാട്ടിയില്ല. കെ കരുണാകരന്റെ മകൻ കെ മുരളീധരൻ പോലും ശോഭനയ്ക്ക് പരിഗണന നൽകിയില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ ചുവടുമാറ്റത്തിന് ശോഭന തയ്യാറെടുക്കുന്നത്.