തിരുവനന്തപുരം: മണിചിത്രത്താഴിന്റെ 27-ാം വാർഷികത്തിൽ ചിത്രത്തെക്കുറിച്ചും നാഗവല്ലിയെക്കുറിച്ചും വാചാലയായി നടി ശോഭന. നാഗവല്ലിയെക്കുറിച്ച് ഓർമിക്കപ്പെടാതെ ഒരു ദിവസം പോലും ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് ശോഭന കുറിക്കുന്നു. ഫേസ്‌ബുക്കിലൂടെയാണ് ശോഭന ഓർമ്മകൾ പങ്കുവെച്ചത്. സംവിധായകൻ ഫാസിലിന് നന്മകൾ നേരുന്നുവെന്നും കൂട്ടിച്ചേർത്തു

ശോഭനയുടെ കുറിപ്പ് വായിക്കാം

ഒരു ബ്ലോക്ക്‌ബസ്റ്റർ സിനിമ എന്നതിലുപരി, ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു.. എന്റെ ജീവിത യാത്രയിൽ ഈ ചിത്രം വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു.....ഇന്നും അതെ..

നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം...സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു.