- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലഭിച്ച ഏറ്റവും ഊഷ്മളമായ ആലിംഗനങ്ങളിൽ ഒന്ന്'; മഞ്ജു വാര്യർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശോഭന; മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർസ് എന്ന് ആരാധകരും
സോഷ്യൽ മീഡിയിൽ ഏറെ സജീവമായ നടിയാണ് ശോഭന. തന്റെ ജീവിതത്തിലെ പ്രധാന വിശേഷങ്ങൾ എല്ലാം തന്നെ ശോഭന തന്റെ പേജുകളിലുടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിത മഞ്ജുവാര്യർക്കൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.മഞ്ജു വാര്യരെ കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രമാണ് ശോഭന ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'ലഭിച്ച ഏറ്റവും ഊഷ്മളമായ ആലിംഗനങ്ങളിൽ ഒന്ന്' എന്ന് ക്യാപ്ഷനും നൽകിയിട്ടുണ്ട്.
നിരവധിപ്പേരാണ് ശോഭനയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർസ് എന്നാണ് ചില ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.ചിത്രം ഇതിനോടകം വൈറലാവുകയും ചെയ്തു
ഒരിടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'തിര' എന്ന ചിത്രത്തിലൂടെയാണ് ശോഭന അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നത്. അതിന് ശേഷം ദുൽഖർ നിർമ്മിച്ച 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലും പ്രധാന വേഷം ചെയ്തു. ചിത്രത്തിൽ സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രമായിരുന്നു.