- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ചിന്മയാ മിഷന്റെ ധനശേഖരണാർത്ഥം ശോഭനയുടെ നൃത്തശിൽപം 'കൃഷ്ണ' ഫിലാഡൽഫിയയിൽ 26ന്
ഫിലാഡൽഫിയ: മലയാളത്തിന്റെ പ്രിയ നടിയും നർത്തകിയുമായ ശോഭനയുടെ നൃത്തശിൽപം 'കൃഷ്ണ' ഫിലാഡൽഫിയയിൽ എത്തുന്നു. Council Rock High School South, Holland PA ഓഡിറ്റോറിയത്തിൽ വച്ച് ഏപ്രിൽ 26-നു ഞായറാഴ്ച വൈകിട്ട് 3.30 നാണ് പരിപാടി. ചിന്മയ മിഷൻ ധനശേഖരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.ശ്രീകൃഷ്ണചരിതത്തിൽ നിന്നുള്ള ഏടാണ് കണ്ണഞ്ചിപ്പിക്കുന്ന രംഗസജ്ജീകരണത്തിലൂടെ ശോഭന അവ
ഫിലാഡൽഫിയ: മലയാളത്തിന്റെ പ്രിയ നടിയും നർത്തകിയുമായ ശോഭനയുടെ നൃത്തശിൽപം 'കൃഷ്ണ' ഫിലാഡൽഫിയയിൽ എത്തുന്നു. Council Rock High School South, Holland PA ഓഡിറ്റോറിയത്തിൽ വച്ച് ഏപ്രിൽ 26-നു ഞായറാഴ്ച വൈകിട്ട് 3.30 നാണ് പരിപാടി. ചിന്മയ മിഷൻ ധനശേഖരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ശ്രീകൃഷ്ണചരിതത്തിൽ നിന്നുള്ള ഏടാണ് കണ്ണഞ്ചിപ്പിക്കുന്ന രംഗസജ്ജീകരണത്തിലൂടെ ശോഭന അവതരിപ്പിക്കുന്നത്. മഥുരാപുരിയും വൃന്ദാവനവും കുരുക്ഷേത്രവുമൊക്കെ സ്‌റ്റേജിലെ മായാകാഴ്ചകളായി പ്രേക്ഷകർക്ക് മുൻപിൽ എത്തും. നൃത്തത്തോടൊപ്പം സംഭാഷണങ്ങളുമുണ്ട്. ശ്രീകൃഷ്ണന്റെ ചരിത്രം ഇന്ത്യൻ ഭാഷകളിൽ എത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷിൽ ആദ്യത്തെ നൃത്തസംഗീതനാടകമാണ് കൃഷ്ണ. കർണ്ണാടിക് ക്ലാസിക്കൽ സംഗീതത്തോടൊപ്പം ഹിന്ദിയും, മലയാളവും ഇടകലർന്ന പശ്ചാത്തലസംഗീതമാണ് കൃഷ്ണയുടേത്.
എ.ആർ. റഹ്മാൻ ഈണമിട്ട പ്രശസ്ത ഗാനങ്ങളാണ് കൃഷ്ണയിൽ ഉപയോഗിച്ചിരിക്കുന്നത്. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി ശബ്ദമിശ്രണം നടത്തിയിരിക്കുന്നു. ഇന്ത്യയിലെ പ്രശസ്ത താരങ്ങളായ ശബാനാ ആസ്മി, നന്ദിതാദാസ്, കങ്കണാ സെൻ, മിലിന്ദ് സോമൻ, തമിഴ്‌നടന്മാരായ സൂര്യ, പ്രഭു തുടങ്ങിയവരാണ് വിവിധ കഥാപാത്രങ്ങള്ക്ക് ശബ്ദം നല്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : വിശ്വജിത് പിള്ള (609 423 5601), രഞ്ജിത് പിള്ള (832 338 6507), ജ്യോതി പിള്ള (610 350 7339).



