- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജന്മദിനാഘോഷത്തിനിടെ ഉപയോഗിക്കുന്ന ഫോം സ്പ്രേ വില്ലനോ; പിറന്നാളുകാരന്റെ മുഖത്തേക്ക് തീ പടർന്ന വീഡിയോ ചർച്ചയാകുന്നത് ഇങ്ങനെ
ജന്മദിനാഘോഷത്തിനിടെ പിറന്നാളുകാരന്റെ മുഖത്ത് തീ പടർന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ജന്മദിനാഘോഷം കെങ്കേമമാക്കാൻ ഫോം സ്പ്രേ ഉപയോഗിച്ചതാണ് അപകടം ഉണ്ടാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
കേക്കിൽ തിരി കത്തിച്ചതിന് പിന്നാലെ ഫോം സ്പ്രേ പ്രയോഗിച്ചതോടെയാണ് പിറന്നാളുകാരന്റെ മുഖത്തേക്ക് തീ പടർന്നത്. സ്പാർക്കിലിങ് കാൻഡിലിൻററെ തീയാണ് ഫോം സ്പ്രേയോടൊപ്പം യുവാവിന്റെ മുഖത്തേക്ക് പടർന്നത്. വീട്ടുകാർക്കും കൂട്ടുകാർക്കും ഒപ്പമുള്ള ജന്മദിനാഘോഷം കളറാക്കാൻ വേണ്ടിയായിരുന്നു ഫോം സ്പ്രേ കൊണ്ടുവന്നത്.സുഹൃത്തുക്കളും ബന്ധുക്കളും ഭയന്നെങ്കിലും ഉടൻ തന്നെ ഇടപെട്ടതോടെ മുഖത്തേക്ക് പടർന്ന തീ അണയ്ക്കാൻ സാധിക്കുകയായിരുന്നു. കഴുത്തിലേക്കും മുഖത്തേക്കും കൂട്ടുകാർ തളിച്ച ഫോം സ്പ്രേയിലേക്കാണ് തീ പിടിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച അപകടത്തിന്റെ ദൃശ്യം ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഫോം സ്പ്രേയിൽ ഉപയോഗിച്ച കെമിക്കലുകളാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തൽ. കണ്ണിനും ഈ കെമിക്കലുകൾ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഈ സ്പ്രേ ബോട്ടിലുകളുടെ പുറത്ത് ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും ആരും പരിഗണിക്കാറില്ലെന്നും വീഡിയോയ്ക്ക് നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. ജന്മദിനാഘോഷങ്ങളിൽ ഇവ ഉപയോഗിക്കുമ്പോൾ കത്തിച്ചുവച്ച തിരികൾക്ക് മുകളിലൂടെ പ്രയോഗിക്കല്ലെന്നും മുന്നറിയിപ്പും ചിലർ നൽകുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ