- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ് അന്വേഷിക്കാൻ എത്തിയ പൊലീസ് ഷൂ അഴിക്കാതെ വിവരം തേടി മോസ്‌കിൽ കയറി; പ്രാർത്ഥിക്കാനെത്തിയ വിശ്വാസികൾ ആക്രോശിച്ച് കൊണ്ട് പുറത്തേക്ക്; യുകെയിൽ നിന്നൊരു കാഴ്ച
ലണ്ടൻ: ബക്കിങ്ഹാംഷെയറിലെ ഹൈ വൈകോംബേയിലുള്ള ടോട്ടെറിഡ്ജ് റോഡിലെ മോസ്‌കിൽ കേസ് അന്വേഷിക്കാൻ എത്തിയ പൊലീസ് വെട്ടിലായെന്ന് റിപ്പോർട്ട്. കേസ് അന്വേഷണത്തിന്റെ തത്രപ്പാടിൽ ഷൂ അഴിക്കാതെ മോസ്‌കിൽ കയറിയ പൊലീസിന് നേരെ ഇവിടെ പ്രാർത്ഥിച്ച് കൊണ്ടിരുന്ന വിശ്വാസികൾ ആക്രോശിച്ച് കൊണ്ട് പുറത്തേക്ക് വരുകയായിരുന്നു. ഇവിടുത്തെ ടൗൺഫീൽഡ് മോസ്‌കിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. ഷൂ അഴിക്കാതെ മോസ്‌കിനകത്തേക്ക് കയറുന്ന പൊലീസിനെ ചെറുത്ത് നിൽക്കുന്ന വിശ്വാസികളുടെ ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. മോസ്‌കിൽ നിന്നും വാക്ക് തർക്കമുണ്ടെന്നും സംഘർഷാവസ്ഥയുണ്ടെന്നും റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് ഇവിടേക്കെത്തിയിരുന്നത്. വാക്ക് തർക്കത്തിനിടെ ഒരാൾ പൊലീസിനോട് മോസ്‌ക് വിട്ട് പോകാൻ ആവശ്യപ്പെടുന്നതും കാണാം. മോസ്‌കിനകത്തെ ആളുകൾ ആക്രമണോത്സുകരായി വന്നിരിക്കുകയാണെന്ന് ഒരു ഓഫീസർ തന്റെ പൊലീസ് റേഡിയോയിലൂടെ സഹപ്രവർത്തകനെ അറിയിക്കുന്നതും കാണാം. ഇത് സംബന്ധിച്ച വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചുരുങ്ങിയ സമയത്തിനുള
ലണ്ടൻ: ബക്കിങ്ഹാംഷെയറിലെ ഹൈ വൈകോംബേയിലുള്ള ടോട്ടെറിഡ്ജ് റോഡിലെ മോസ്‌കിൽ കേസ് അന്വേഷിക്കാൻ എത്തിയ പൊലീസ് വെട്ടിലായെന്ന് റിപ്പോർട്ട്. കേസ് അന്വേഷണത്തിന്റെ തത്രപ്പാടിൽ ഷൂ അഴിക്കാതെ മോസ്‌കിൽ കയറിയ പൊലീസിന് നേരെ ഇവിടെ പ്രാർത്ഥിച്ച് കൊണ്ടിരുന്ന വിശ്വാസികൾ ആക്രോശിച്ച് കൊണ്ട് പുറത്തേക്ക് വരുകയായിരുന്നു. ഇവിടുത്തെ ടൗൺഫീൽഡ് മോസ്‌കിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. ഷൂ അഴിക്കാതെ മോസ്‌കിനകത്തേക്ക് കയറുന്ന പൊലീസിനെ ചെറുത്ത് നിൽക്കുന്ന വിശ്വാസികളുടെ ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. മോസ്‌കിൽ നിന്നും വാക്ക് തർക്കമുണ്ടെന്നും സംഘർഷാവസ്ഥയുണ്ടെന്നും റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് ഇവിടേക്കെത്തിയിരുന്നത്.
വാക്ക് തർക്കത്തിനിടെ ഒരാൾ പൊലീസിനോട് മോസ്‌ക് വിട്ട് പോകാൻ ആവശ്യപ്പെടുന്നതും കാണാം. മോസ്‌കിനകത്തെ ആളുകൾ ആക്രമണോത്സുകരായി വന്നിരിക്കുകയാണെന്ന് ഒരു ഓഫീസർ തന്റെ പൊലീസ് റേഡിയോയിലൂടെ സഹപ്രവർത്തകനെ അറിയിക്കുന്നതും കാണാം. ഇത് സംബന്ധിച്ച വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ 1,34,000 പേർ കാണുകയും ചെയ്തിട്ടുണ്ട്. ഇവിടെ വച്ച് ധാരാളം വാദ പ്രതിവാദങ്ങൾ നടന്നിരുന്നുവെന്നും എന്നാൽ പൊലീസിനെ വിളിക്കേണ്ടുന്ന ആവശ്യമില്ലായിരുന്നുവെന്നുമാണ് വൈകോംബെ ഇസ്ലാമിക് മിഷന്റെ മുൻ ചെയർമാനായ സഫർ ഇക്‌ബാൽ ബക്ക്ഫ്രീ പ്രസിനോട് പ്രതികരിച്ചിരിക്കുന്നത്.
പൊലീസ് എത്തുമ്പോൾ പള്ളിയിൽ ഏതാണ്ട് 500ഓളം പേർ പ്രാർത്ഥനയ്ക്കെത്തിയിരുന്നു. അതിനാൽ സമീപത്തെ റോഡ് അടച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 1.40ന് മോസ്‌കിൽ സംഘർഷാവസ്ഥയുണ്ടെന്ന അറിയിപ്പ് ലഭിച്ചാണ് പൊലീസ് ഇവിടേക്കെത്തിയതെന്നാണ് തെയിംസ് വാലി വക്താവ് വെളിപ്പെടുത്തുന്നത്. സഹായം അഭ്യർത്ഥിച്ച് കൊണ്ടുള്ള ഒരു അടിയന്തിര ഫോൺവിളിയെ തുടർന്നായിരുന്നു പൊലീസ് ഇവിടേക്കെത്തിയതെന്നും അദ്ദേഹം പറയുന്നു.
പള്ളിയിൽ വച്ചുണ്ടായ വാക്ക്തർക്കങ്ങളെ തുടർന്ന് സംഘർഷമുണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായിട്ടാണ് തങ്ങൾ ഇവിടേക്കെത്തിയതെന്നാണ് പൊലീസ് ഭാഷ്യം. തുടർന്ന് തങ്ങൾ മോസ്‌കിലേക്ക് കടക്കുകയും അവിടെയുള്ളവരുമായി സംസാരിക്കുകയും ചെയ്തുവെന്നും സംഭവങ്ങളെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. ഷൂ അഴിക്കാതെ ഉള്ളിലേക്ക് കയറിയ പൊലീസിനോട് തട്ടിക്കയറിയ സംഭവവും അന്വേഷണത്തിന്റെ പരിധിയിലുണ്ടെന്ന് സൂചനയുണ്ട്.