- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നു; അപ്പർ ഷോളയാർ ഡാം തുറന്നു; ജാഗ്രതാ നിർദ്ദേശം
പാലക്കാട് : കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പാലക്കാട് അപ്പർ ഷോളയാർ ഡാം തുറന്നു. അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറന്നത്. ജലനിരപ്പ് 164 അടിയിലെത്തിയ സാഹചര്യത്തിലാണ് അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും തുറന്ന് ജലമൊഴുക്കുന്നത്.
സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മലപ്പുറം ജില്ലയുടെ മലയോര മേഖലയിൽ പുഴകൾ കരകവിഞ്ഞതോടെ 15 കുടുംബങ്ങളേയും 8 ഇതര സംസ്ഥാന തൊഴിലാളികളേയും മാറ്റിപ്പാർപ്പിച്ചു.
അട്ടപ്പാടിയിൽ മഴ ശക്തമായതിനെ തുടർന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. കോഴിക്കോടിന്റ മലയോര മേഖലയിൽ മഴ തുടരുന്നു. ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
മൂന്നാറിൽ പലയിടങ്ങളിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇടുക്കി ജില്ലയിൽ ഇന്നും നാളെയും രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരൊഴുക്ക് കൂടിയതിനെ തുടർന്ന് മലങ്കര, കല്ലാർക്കുട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നു.
മറുനാടന് ഡെസ്ക്