- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷോളി കുമ്പിളുവേലി വൈസ്മെൻ ക്ലബ്ബ് പ്രസിഡന്റ് ഇലക്ടായി തിരഞ്ഞെടുത്തു
ന്യുയോർക്ക്: വെസ്റ്റ്‌ചെസ്റ്റർ വൈസ് മെൻ ക്ലബ്ബിന്റെ 'പ്രസിഡന്റ് ഇലക്ട്' ആയി ഡയറക്ടർ ബോർഡ് അംഗം ഷോളി കുമ്പിളുവേലി ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ 3ന് ഞായറാഴ്ച യോങ്കേഴ്‌സ് 'മുംബൈ സ്‌പൈസസ് ഓഡിറ്റോറിയത്തിൽ കൂടിയ വാർഷിക ജനറൽ ബോഡിയിലാണ് 2018-2019 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. വരണാധികാരി ജോഷി തെള്ളിങ്കൽ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസ് പ്രസിഡന്റ്, സീറോ മലബാർ കാത്തലിക് കോൺഗ്രസ് ദേശീയ സമിതി അംഗം, ബ്രോങ്ക്‌സ് ഫൊറോന ഇടവക സെക്രട്ടറി തുടങ്ങിയ നിലകളിൽ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള ഷോളി കുമ്പിളുവേലി മികച്ച സംഘാടകനും, വാഗ്മിയുമാണ്. അമേരിക്കൻ മലയാളികൾക്കേവർക്കും സുപരിചിതനായ ഷോളി കുമ്പിളുവേലി പ്രമുഖ കോളമിസ്റ്റും, മാധ്യമ പ്രവർത്തകനുമാണ്.വിദ്യാർത്ഥി രാഷ്ട്രീയ സംഘടനയിലൂടെ പൊതു പ്രവർത്തന രംഗത്ത് കടന്നു വന്ന കുമ്പിളുവേലി കെ.എസ്.സി (ജെ) പത്തനംതിട്ട ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നിയുക്ത പ്രസിഡന്റ് ഇലക്ട് ഷോളി
ന്യുയോർക്ക്: വെസ്റ്റ്‌ചെസ്റ്റർ വൈസ് മെൻ ക്ലബ്ബിന്റെ 'പ്രസിഡന്റ് ഇലക്ട്' ആയി ഡയറക്ടർ ബോർഡ് അംഗം ഷോളി കുമ്പിളുവേലി ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ 3ന് ഞായറാഴ്ച യോങ്കേഴ്‌സ് 'മുംബൈ സ്‌പൈസസ് ഓഡിറ്റോറിയത്തിൽ കൂടിയ വാർഷിക ജനറൽ ബോഡിയിലാണ് 2018-2019 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. വരണാധികാരി ജോഷി തെള്ളിങ്കൽ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസ് പ്രസിഡന്റ്, സീറോ മലബാർ കാത്തലിക് കോൺഗ്രസ് ദേശീയ സമിതി അംഗം, ബ്രോങ്ക്‌സ് ഫൊറോന ഇടവക സെക്രട്ടറി തുടങ്ങിയ നിലകളിൽ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള ഷോളി കുമ്പിളുവേലി മികച്ച സംഘാടകനും, വാഗ്മിയുമാണ്.
അമേരിക്കൻ മലയാളികൾക്കേവർക്കും സുപരിചിതനായ ഷോളി കുമ്പിളുവേലി പ്രമുഖ കോളമിസ്റ്റും, മാധ്യമ പ്രവർത്തകനുമാണ്.വിദ്യാർത്ഥി രാഷ്ട്രീയ സംഘടനയിലൂടെ പൊതു പ്രവർത്തന രംഗത്ത് കടന്നു വന്ന കുമ്പിളുവേലി കെ.എസ്.സി (ജെ) പത്തനംതിട്ട ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
നിയുക്ത പ്രസിഡന്റ് ഇലക്ട് ഷോളി കുമ്പിളുവേലിക്ക് ആശംസകൾ നേർന്നുകൊണ്ട് റീജണൽ ഡയറക്ടർ മാത്യു ചാമക്കാല, പ്രസിഡന്റ് ജോസഫ് കാഞ്ഞമല, മുൻ റീജണൽ ഡയറക്ടർ ഷാജു സാം, മുൻ സെക്രട്ടറി കോരസൻ വർഗീസ്, ലോങ്ങ് ഐലന്റ് ക്ലബ് പ്രസിഡന്റ് വർഗീസ് ലൂക്കോസ്, ഫ്‌ളോറൽ പാർക്ക് ക്ലബ്ബ് പ്രസിഡന്റ് ഡോ. അലക്‌സ് മാത്യു, ബെന്നി ഫ്രാൻസിസ്, എഡ്വിൻ കാത്തി, ഷാജി സഖറിയ, ഷൈജു കളത്തിൽ, ജിം ജോർജ്, ബെന്നി മുട്ടപ്പള്ളി, ജോസ് മലയിൽ, ജോസ് ഞാറക്കുന്നേൽ, കെ.കെ ജോൺസൻ, സ്വപ്ന മലയിൽ, ഷിനു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. 2018 ജൂലൈ മാസം പുതിയ ഭരണസമിതി അധികാരമേൽക്കും.