- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഞങ്ങളുടെ പഴയ പൂഞ്ഞാർ രാജ്യമാണ്; കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനങ്ങളോടുള്ള സമീപനം കണ്ടിട്ട് പഴയ ഈ രാജ്യം ഒന്ന് തിരികെ തന്നാൽ ഞങ്ങള് പിരിഞ്ഞോളാം എന്ന് പറയാൻ തോന്നുന്നു; 'പൂഞ്ഞാർ രാജ്യ'ത്തിന്റെ ഭൂപടം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് രാജ്യാവകാശം ചോദിച്ച് പൂഞ്ഞാർ പുലിയുടെ പുത്രൻ! മോദിയും പിണറായിയും ചേർന്ന് ജനങ്ങളെ പിടിച്ചു പറക്കുന്നെന്ന് ഷോൺ ജോർജ്ജ്
തിരുവനന്തപുരം: ഈ അവസ്ഥയെക്കാൾ നല്ലത് ഞങ്ങളുടെ പൂഞ്ഞാറിനെ പഴയത് പോലെ ഒരു രാജ്യമാക്കി തരുന്നതാണ്, പറയുന്നത് പൂഞ്ഞാർ എംഎൽഎ സാക്ഷാൽ പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജാണ്. താൻ പറയുന്നത് വികടനവാദമല്ലെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മനോഭാവത്തിൽ പ്രതിഷേധിച്ചാണ് താൻ ഇത്തരമൊരു പോസ്റ്റിട്ടതെന്നും മോദിക്കെതിരെ പിടിച്ച്പറിക്ക് കേസെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ഇവിടെ എന്നതൊക്കെയാണ് ഭരിക്കുന്നവർ ചെയ്യുന്നതെന്ന് അവർക്ക് തന്നെ മനസ്സിലാവാത്ത അവസ്ഥയാണ്.നാട്ടിലെ ജനങ്ങൾ നികുതിപണം നൽകിയാണ് ഇവിടെ ജീവിക്കുന്നതെന്നും ആരുടേയും ഔദാര്യത്തിനല്ല എന്ന് മനസ്സിലാക്കിയാൽ നല്ലതെന്നും ഷോൺ പറയുന്നു. പൂഞ്ഞാർ പഴയപോലെ ഒരു നാട്ടുരാജ്യമായി തുടരുന്നതാണെന്ന് പലപ്പോവും തോന്നിയിട്ടുണ്ട്. ഒറ്റയ്ക്ക് ഒന്നും ചെയ്യാനല്ല അത്. ഈ നാട്ടിലെ സർക്കാരുകൾ കാണിക്കുന്ന കൊല്ലാകൊലയിൽ ഉള്ള പ്രതിഷേധമാണ് അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. ജനങ്ങളിൽ നിന്നും നികുതചി പിരിക്കാൻ എല്ലാ സർക്കാരുകൾക്കും അധികാരമുണ്ട്. അല്ലങ്കിൽ അത് സർക്കാര
തിരുവനന്തപുരം: ഈ അവസ്ഥയെക്കാൾ നല്ലത് ഞങ്ങളുടെ പൂഞ്ഞാറിനെ പഴയത് പോലെ ഒരു രാജ്യമാക്കി തരുന്നതാണ്, പറയുന്നത് പൂഞ്ഞാർ എംഎൽഎ സാക്ഷാൽ പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജാണ്. താൻ പറയുന്നത് വികടനവാദമല്ലെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മനോഭാവത്തിൽ പ്രതിഷേധിച്ചാണ് താൻ ഇത്തരമൊരു പോസ്റ്റിട്ടതെന്നും മോദിക്കെതിരെ പിടിച്ച്പറിക്ക് കേസെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ഇവിടെ എന്നതൊക്കെയാണ് ഭരിക്കുന്നവർ ചെയ്യുന്നതെന്ന് അവർക്ക് തന്നെ മനസ്സിലാവാത്ത അവസ്ഥയാണ്.നാട്ടിലെ ജനങ്ങൾ നികുതിപണം നൽകിയാണ് ഇവിടെ ജീവിക്കുന്നതെന്നും ആരുടേയും ഔദാര്യത്തിനല്ല എന്ന് മനസ്സിലാക്കിയാൽ നല്ലതെന്നും ഷോൺ പറയുന്നു.
പൂഞ്ഞാർ പഴയപോലെ ഒരു നാട്ടുരാജ്യമായി തുടരുന്നതാണെന്ന് പലപ്പോവും തോന്നിയിട്ടുണ്ട്. ഒറ്റയ്ക്ക് ഒന്നും ചെയ്യാനല്ല അത്. ഈ നാട്ടിലെ സർക്കാരുകൾ കാണിക്കുന്ന കൊല്ലാകൊലയിൽ ഉള്ള പ്രതിഷേധമാണ് അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. ജനങ്ങളിൽ നിന്നും നികുതചി പിരിക്കാൻ എല്ലാ സർക്കാരുകൾക്കും അധികാരമുണ്ട്. അല്ലങ്കിൽ അത് സർക്കാരിന്റെ അവകാശമാണ്. പക്ഷേ അധികാരികൾ മറക്കാൻ പാടില്ലാത്ത ഒരു കാര്യമുള്ളത് നികുതി നൽകുന്ന ജനങ്ങൾക്കും ചില അവകാശങ്ങൾ ഉണ്ടെന്നതാണ്.
ജനങ്ങളിൽ നിന്നും പണം പിരിക്കുമ്പോൾ അവന് അതിന്റെ ഫലം തിരിച്ച് നൽകുന്നുണ്ടൊ എന്ന് കൂടി പരിശോധിക്കണം. നികുതി പിരിക്കുക എന്നത് ഒരു അവകാശമാണെങ്കിൽ നികുതചി നൽകുന്നവനും ഉണ്ട് ചില അവകാശങ്ങൾ. ജിഎസ്ടി എന്ന പേരിൽ ശരിക്കും പറഞ്ഞാൽ നരേന്ദ്ര മോദിയും കൂട്ടരും ഇവിടെ പിടിച്ചുപറിയാണ് നടത്തുന്നത്. ജിഎസ്ടി നമ്മുടെ രാജ്യത്തെക്കാൾ കൂടുതൽ പിരിക്കുന്ന രാജ്യങ്ങൾ ലോകത്തുണ്ട്. സമ്മതിച്ചു ശരി തന്നെയാണ് ആ പറയുന്നത്. പക്ഷേ ജിഎസ്ടി ഈടാക്കുന്ന രാജ്യങ്ങളിലെല്ലാം തന്നെ ജനങ്ങൾക്ക് ഒരുക്കുന്ന സൗകര്യങ്ങൾ എന്താണെന്ന് കൂടി പരിശോധിക്കണം. അവിടെ ആശുപത്രികളിൽ ചികിത്സ സൗജന്യമാണ്, വീടില്ലാത്തവർക്ക് വീട് പണിതുകൊടുക്കുന്നു. 60 വയസ്സ് കഴിഞ്ഞവർക്ക് പെൻഷൻ നൽകുന്നു.
പിന്നെ സംസ്ഥാനത്ത് ഇപ്പോഴുള്ള സർക്കാർ അധികാരത്തിൽ വന്നപ്പോൾ പറഞ്ഞത് 5 വർഷം വില കൂടില്ലെന്നാണ്. എന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. കേരളത്തിൽ അരിവില 55ൽ എത്തി നിൽക്കുമ്പോൾ തമിഴ്‌നാട്ടിൽ അത് വെറും 36 മാത്രമാണ്. പച്ചക്കറികളുടേയും വെളിച്ചെണ്ണയുടേയും ഒക്കെ കാര്യമെടുത്താലും സ്ഥിതി ഇത് തന്നെയാണ്. പൊതു വിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ച് നിർത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതൊന്നും ചെയ്യാതെ നികുതി പിരിക്കാനുള്ള അവകാശം മാത്രം വിനിയോഗിക്കുന്ന സർക്കാരിന്റെ നടപടി അംഗീകരിക്കാനാകില്ല.
കേരളത്തിലെ റോഡുകളുടെ അവസ്ഥയും ഭീകരമാണ്. 80 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വാഹനം ഓടിക്കരുതെന്ന് പറയുമ്പോൾ 80 കിലോമീറ്റർ വേഗതയിൽ അപകടമില്ലാത്ത എത്ര റോഡുകൾ നിലവിലുണ്ടെന്ന് അധികാരികൾ പറയണം. പിഴ ഈടാക്കാൻ വേണ്ടി മാത്രമാണ് ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നതും. വിദേശ രാജ്യങ്ങളിലെല്ലാം തന്നെ സ്പീഡ് ബ്രേക്കർ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതിനും 2 കിലോമീറ്റർ മുൻപ് വരെ അറിയിപ്പുണ്ടാകും. എന്നാൽ ഒരു നല്ല റോഡ് സൗകര്യവുമില്ലാത്ത നമ്മുടെ നാട്ടിൽ പൊലീസുകാർ ഒളിച്ചിരുന്നാണ് ക്യാമറ കെണി വെച്ച് അമിത വേഗത്തിൽ പോകുന്നവരെ പിടികൂടുന്നത്.
ഇത്രയയൊക്കെയായി ഇവിടെ ജനം പൊറുതിമുട്ടിയ അവസ്ഥയിലാണ് ഇപ്പോൾ ഈ നാട്ടിൽ ജീവിക്കുന്നത്. വിലക്കയറ്റവും, അമിതമായ നികുതിയും ജിഎസ്ടിയും ഒക്കെയായിട്ട് അധികാരികളുടെ പോക്കറ്റടി നന്നായി അങ്ങ് തുടരുന്നു. ജനം ഇതൊക്കെ അനുഭവിക്കാൻ വിധിക്കപ്പെട്ടവരെന്ന് സ്വയം പഴിച്ച് മുന്നോട്ട് പോകുന്നു. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത്.