- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽഡിഎഫ് രണ്ട് സീറ്റ് നൽകിയിട്ടും പി സി ജോർജ്ജിന്റെ മകന് ജയിക്കാൻ പറ്റിയ സീറ്റ് കിട്ടിയില്ല; തെരഞ്ഞെടുപ്പിൽ മത്സരാനുള്ള മോഹം ഉപേക്ഷിച്ച് ഷോൺ ജോർജ്ജ്; കോട്ടയത്ത് പലയിടങ്ങളിലും മാണിയും കോൺഗ്രസും സൗഹൃദ മത്സരത്തിൽ
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന തർക്കങ്ങൾ മൂത്ത യുഡിഎഫിന് ഏറ്റവും തലവേദന സൃഷ്ടിക്കുകയാണ് കോട്ടയം ജില്ല. കെ എം മാണിയും കോൺഗ്രസും തമ്മിൽ ഇവിടെ നേർക്കുനേർ സീറ്റിനായി തർക്കിക്കുമ്പോൾ തന്നെ ഇവിടെ പി സി ജോർജ്ജിന്റെ ഭീഷണിയും ഉണ്ട്. ഇടതുമുന്നണി മത്സരിക്കാൻ വേണ്ടി രണ്ട് സീറ്റുകൾ നൽകിയെങ്കിലും പി സി ജോർജ്ജിന്റെ മകൻ ഷോൺ ജോർജ്
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന തർക്കങ്ങൾ മൂത്ത യുഡിഎഫിന് ഏറ്റവും തലവേദന സൃഷ്ടിക്കുകയാണ് കോട്ടയം ജില്ല. കെ എം മാണിയും കോൺഗ്രസും തമ്മിൽ ഇവിടെ നേർക്കുനേർ സീറ്റിനായി തർക്കിക്കുമ്പോൾ തന്നെ ഇവിടെ പി സി ജോർജ്ജിന്റെ ഭീഷണിയും ഉണ്ട്. ഇടതുമുന്നണി മത്സരിക്കാൻ വേണ്ടി രണ്ട് സീറ്റുകൾ നൽകിയെങ്കിലും പി സി ജോർജ്ജിന്റെ മകൻ ഷോൺ ജോർജ്ജിന് വിജയിക്കാൻ പോന്ന സീറ്റുകൾ ലഭിച്ചിട്ടില്ല. അതുകൊണ്ട് മത്സര രംഗത്തു നിന്നും പിന്മാറിയിരിക്കയാണ് ഷോൺ ജോർജ്ജ്.
ജയപ്രതീക്ഷയുള്ള മുണ്ടക്കയം സീറ്റ് കിട്ടാത്തതിനെ തുടർന്നാണ് ഷോൺ ജോർജ്ജ് മത്സരം ഉപേക്ഷിച്ചത്. മുണ്ടക്കയത്തിന് വേണ്ടി ശക്തമായ സമ്മർദ്ദം ചെലുത്തിയെങ്കിലും പൂഞ്ഞാറും, കാഞ്ഞിരപ്പള്ളിയുമാണ് ലഭിച്ചത്. പൂഞ്ഞാർ വനിതാ സംവരണമാണ്. കാഞ്ഞിരപ്പള്ളിയിൽ പാർട്ടിക്ക് കാര്യമായ സ്വാധീനമില്ല. മുണ്ടക്കയത്ത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രാജേഷ് സെബാസ്റ്റ്യൻ മത്സരിക്കും.
അതിനിടെ യുഡിഎഫിൽ തർക്കങ്ങൾ പലവിധത്തിലാണ്. രാമപുരം ,കങ്ങഴ പഞ്ചായത്തുകളിൽ കോൺഗ്രസ് മാണിഗ്രൂപ്പ് സ്ഥാനാർത്ഥികൾ സൗഹൃദമത്സരമെന്ന പേരിൽ പരസ്പരം പോരാടുമെന്ന് ഏതാണ്ട് ഉറപ്പായി. കേരളകോൺഗ്രസിന്റെ വളർച്ചയ്‌ക്കൊത്ത സീറ്റ് ലഭിക്കണമെന്ന് പാർട്ടി ചെയർമാൻ കെ.എം.മാണി കർക്കശ സ്വരത്തിൽ പറയുമ്പോൾ മാണി വിഭാഗത്തിന് കൂടുതൽ സീറ്റു നൽകി കീഴടങ്ങുന്നത് കോട്ടയത്ത് കോൺഗ്രസിന്റെ അന്ത്യകൂദാശ ഒരുക്കുമെന്നായിരുന്നു ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനിയുടെ മറുപടി. ഇതിന്റെ തുടർച്ചയാണ് താഴെതട്ടിൽ നേതാക്കൾ തമ്മിലുള്ള വാക്‌പോര്.
പാലാ രാമപുരത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിലും സൗഹൃദമത്സരമായിരുന്നു.മാണിഗ്രൂപ്പിനെ പിന്തള്ളി രണ്ടു സ്വതന്ത്രരുടെ പിൻതുണയോടെ കോൺഗ്രസ് ഭരണം പിടിച്ചെടുത്തെങ്കിലും ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സീറ്റ് മാണി ഗ്രൂപ്പ് പിടിച്ചെടുത്തു. കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റിനെ സ്വാധീനിച്ച് ഭരണവും കൈക്കലാക്കി. ഇത്തവണ പരസ്പരമുള്ള പോര് ഒഴിവാക്കാൻ നേതാക്കൾ പരമാവധി ശ്രമിച്ചിട്ടും ഒത്തുതീർപ്പാകാതെ കാര്യങ്ങൾ സൗഹൃദമത്സരത്തിൽ തന്നെയെത്തി.
പാലാ,ഏറ്റുമാനൂർ നഗരസഭകളിലും കരൂർ, തലപ്പലം, മരങ്ങാട്ടുപള്ളി, ആർപ്പുക്കര പഞ്ചായത്തുകളിലും ഇനിയും സീറ്റ് ധാരണയായിട്ടില്ല. ഇന്നും ചർച്ച തുടരും. ധാരണ എത്തിയില്ലെങ്കിൽ പത്രിക നൽകിയ ശേഷമായിരിക്കും ബാക്കി ചർച്ച. ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലും സീറ്റ് ധാരണയായില്ല. പാലാനഗരസഭയിൽ കോൺഗ്രസിന് സീറ്റുകുറച്ചാൽ കോട്ടയത്ത് മാണിഗ്രൂപ്പിന് സീറ്റ് കുറയ്ക്കുമെന്ന മുന്നറിയിപ്പാണ് കോൺഗ്രസ് നൽകുന്നത്. അതിനിടെ ഇരുപാർട്ടികളിലും സീറ്റിനായുള്ള വടംവലിയും ശക്തമാണ്. കോട്ടയം നഗരസഭയിൽ ഒരു വാർഡിൽ കോൺഗ്രസ് സ്ഥാനാർത്തിയെ കണ്ടെത്താൻ നടത്തിയ വാർഡുതല ചർച്ച കയ്യാങ്കളിയിൽ അവസാനിച്ചിരുന്നു.