- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാവിനെ പന്ത്രണ്ടുകാരൻ വെടിവച്ചുകൊലപ്പെടുത്തി
നോർത്ത് കരോളിന: വീട്ടിൽ അർധരാത്രിയിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് പന്ത്രണ്ടുകാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഫെബ്രുവരി 13-ന് ശനിയാഴ്ച അർദ്ധരാത്രിയിൽ സൗത്ത് വില്യം സ്ട്രീറ്റിലായിരുന്നു സംഭവം. വീട്ടിൽ കയറിയ പ്രതി പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മൂമ്മ എല്ലിസിനെ (78) വെടിവച്ചു. ഇതു കണ്ട കുട്ടി വീടിനകത്തുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് മോഷ്ടാവിനു നേരേ വെടിയുതിർത്തു. വീടനകത്ത് അതിക്രമിച്ച് കയറിയ രണ്ടു പേർക്കും വെടിയേറ്റുവെങ്കിലും അവർ ഓടി രക്ഷപെട്ടു. തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് പരിസരങ്ങളിൽ പ്രതികൾക്കുവേണ്ടി തെരച്ചിൽ നടത്തവേ ഗോൾഡബറോ ഇന്റർസെഷനിൽ പ്രതികളിലൊരാൾ വെടിയേറ്റു കിടക്കുന്നതു കണ്ടു.
ഖലീൽ ഹിയറിങ് (19), എല്ലിസ് (18) എന്നിവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഹിയറിംഗിന്റെ ജീവൻ രക്ഷിക്കാനായില്ല. കാലിനു വെടിയേറ്റ എല്ലിസ് ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നതായി പൊലീസ് അറിയിച്ചു. രണ്ടാമത്തെ പ്രതിയോ പൊലീസ് അന്വേഷിച്ചുവരുന്നു. ലിൻഡാ എല്ലിസും, വെടിവച്ച കുട്ടിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതിനു പൊലീസ് വിസമ്മതിച്ചു. എല്ലിസിന്റെ കൊച്ചുമകനാണ് വെടിയുതിർത്ത 12 കാരനെന്ന് എല്ലിസിന്റെ ബന്ധു അറിയിച്ചു.
കുട്ടി വെടിവച്ചില്ലായിരുന്നുവെങ്കിൽ എല്ലിസിനേയും, എന്നേയും അവർ കൊല്ലുമായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ അമ്മാവൻ റൺഡോൾഫ് ബൺ പറഞ്ഞു. സ്വയരക്ഷയ്ക്കുവേണ്ടിയാണ് വെടിവച്ചതെന്നു പൊലീസ് കരുതുന്നു. കവർച്ചയ്ക്കെത്തിയ രണ്ടാമത്തെ പ്രതിയെക്കുറിച്ച് സൂചനയില്ല.