- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശുദ്ധ കുർബാന പൂർത്തിയായതിന് തൊട്ടുപിന്നാലെ നടന്നുകയറി അക്രമിയുടെ കൂട്ടക്കൊല: ബ്രസീലിലെ സാവോപോളോയിൽ ക്രൈസ്തവ ദേവാലയത്തിലുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു; നാലുപേർക്ക് പരിക്ക്; മരിച്ച വിശ്വാസികളിൽ ഏറെയും പ്രായം ചെന്നവർ; അക്രമി അൾത്താരയ്ക്ക് സമീപം സ്വയം വെടിവച്ചുമരിച്ചെന്ന് പൊലീസ്
സാവോപോളോ: ബ്രസീലിലെ സാവോപോളോയ്ക്ക് അടുത്ത് ക്രൈസ്തവ ദേവാലയത്തിൽ അക്രമിയുടെ കൂട്ടക്കൊലപാതകം. വെടിവെപ്പിൽ നാലു വിശ്വാസികൾ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. ഇതിനെ തുടർന്ന് അൾത്താരയ്ക്ക് സമീപം അക്രമി സ്വയം വെടിവച്ചുമരിച്ചു. ദേവാലയത്തിൽ കുർബാന സമാപിച്ചതിന് തൊട്ടുപിന്നാലെ നടന്നുകയറിയ ഇയാൾ തുരുതുരാ വെടി ഉതിർക്കുകയായിരുന്നു. സാവോപോളോയുൽ നിന്ന് 60 മൈൽ അകലം കാമ്പിനാസിലെ മെട്രോപോളിറ്റൻ കത്തീഡ്രലിലാണ് സംഭവം. അക്രമി 49 കാരനായ യൂളർ ഫോർണാണ്ടോ ഗ്രാൻഡോൾഫോ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുകൈത്തോക്കുകൾ ഉപയോഗിച്ചാണ് അക്രമി വിശാസികൾക്ക് നേരെ വെടിവച്ചത്. അക്രമി സ്വയം വെടിവക്കുന്നതിന് മുമ്പ് ഇയാൾക്ക് പൊലീസിന്റെ വെടിയേറ്റിരുന്നുവെന്നും പറയുന്നു. ഇരുപതോളം തവണ അക്രമി വിശ്വാസികൾക്ക് നേരെ വെടിവച്ചു. പള്ളിവികാരി കുർബാന കഴിഞ്ഞ് അൾത്താര വിട്ടതിന് തൊട്ടുപിന്നാലെയാണ് അക്രമം. വെടിയേറ്റ വിശ്വാസികളിൽ ഒരാൾ കത്തീഡ്രലിന്റെ വാതിലിന് സമീപമാണ് മരിച്ചത്. ദേവാലയത്തിൽ ഉണ്ടായിരുന്നവരിൽ ഏറെയും മുതിർന്നവരായിരുന്നു. ഓടി രക്ഷപ
സാവോപോളോ: ബ്രസീലിലെ സാവോപോളോയ്ക്ക് അടുത്ത് ക്രൈസ്തവ ദേവാലയത്തിൽ അക്രമിയുടെ കൂട്ടക്കൊലപാതകം. വെടിവെപ്പിൽ നാലു വിശ്വാസികൾ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. ഇതിനെ തുടർന്ന് അൾത്താരയ്ക്ക് സമീപം അക്രമി സ്വയം വെടിവച്ചുമരിച്ചു.
ദേവാലയത്തിൽ കുർബാന സമാപിച്ചതിന് തൊട്ടുപിന്നാലെ നടന്നുകയറിയ ഇയാൾ തുരുതുരാ വെടി ഉതിർക്കുകയായിരുന്നു. സാവോപോളോയുൽ നിന്ന് 60 മൈൽ അകലം കാമ്പിനാസിലെ മെട്രോപോളിറ്റൻ കത്തീഡ്രലിലാണ് സംഭവം. അക്രമി 49 കാരനായ യൂളർ ഫോർണാണ്ടോ ഗ്രാൻഡോൾഫോ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
രണ്ടുകൈത്തോക്കുകൾ ഉപയോഗിച്ചാണ് അക്രമി വിശാസികൾക്ക് നേരെ വെടിവച്ചത്. അക്രമി സ്വയം വെടിവക്കുന്നതിന് മുമ്പ് ഇയാൾക്ക് പൊലീസിന്റെ വെടിയേറ്റിരുന്നുവെന്നും പറയുന്നു. ഇരുപതോളം തവണ അക്രമി വിശ്വാസികൾക്ക് നേരെ വെടിവച്ചു. പള്ളിവികാരി കുർബാന കഴിഞ്ഞ് അൾത്താര വിട്ടതിന് തൊട്ടുപിന്നാലെയാണ് അക്രമം. വെടിയേറ്റ വിശ്വാസികളിൽ ഒരാൾ കത്തീഡ്രലിന്റെ വാതിലിന് സമീപമാണ് മരിച്ചത്. ദേവാലയത്തിൽ ഉണ്ടായിരുന്നവരിൽ ഏറെയും മുതിർന്നവരായിരുന്നു. ഓടി രക്ഷപ്പെടാനുള്ള പഴുതും ഇവർക്ക് ലഭിച്ചില്ല. അക്രമിയുടെ പ്രകോപനത്തിന് കാരണം വ്യക്തമല്ല.