- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ യഥാർത്ഥ പ്രശ്നം ജഡ്ജിയുടെ ബ്രാഹ്മണിക്കൽ അജണ്ട; സംരക്ഷിക്കാൻ ആർഎസ്എസ് എത്താത്തത് മുസ്ലിം വിരുദ്ധത കൊണ്ട്; നബിദിന ദിവസം പശുവിന്റെ തലയറുത്തുകൊന്നിട്ട് മുസ്ലിം യുവാക്കളുടെ തലയിൽ കെട്ടിവെക്കാൻ കലാപശ്രമം നടത്തിയത് ബ്രാഹ്മണിക്കൽ ഭയം; ആർത്തവ പ്രശ്നം ഫെമിനിച്ചികൾ ഉന്നയിക്കുന്നത് ഇരവാദ തന്ത്രം; കേസ് ജയിക്കാത്തത് കാശ് കൊടുത്ത് വക്കീലിനെ വെക്കാത്തതു കൊണ്ട്: ഷൂട്ട് അറ്റ് സൈറ്റിൽ വികാരഭരിതനായി രാഹുൽ ഈശ്വർ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം കേരളത്തിൽ സജീവ ചർച്ചയായിരിക്കുന്ന സമയാണ് ഇപ്പോൾ. സുപ്രീംകോടതി വിധിയോടെ അയ്യപ്പഭക്തന്മാർ തെരുവിൽ ഇറങ്ങിക്കഴിഞ്ഞു. ഇവർ സൂചിപ്പിക്കുന്നത് വലിയ പ്രക്ഷോഭം തന്നെ ഉണ്ടാകുമെന്നാണ്. ഈ വിഷയത്തിൽ ചാനലുകളിൽ മാറിമാറി കയറി തന്റെ വിയോജിപ്പ് രേഖപ്പെടുത്തുകയാണ് തന്ത്രികുടുംബാഗമായ രാഹുൽ ഈശ്വർ. തന്റെ നിലപാടുകൾക്കെതിരെ വിമർശനം ഉയരുമ്പോൾ തന്നെ വിഷയത്തിൽ കൃത്യമായ നിലപാടുമായി പ്രതികരിക്കുകയാണ് രാഹുൽ. ആർഎസ്എസ് അജണ്ടകളെ തള്ളിപ്പറഞ്ഞു എന്താണ് ശബരിമലയിലെ പ്രശ്‌നമെന്നു വിരൾചൂണ്ടി രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ഈ വിഷയുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളും പ്രക്ഷോഭ ആഹ്വാനങ്ങൾക്കും ഇടയിലുള്ള നെട്ടോട്ടത്തിനിടയിലാണ് രാഹുൽ ഈശ്വർ മറുനാടൻ ടിവിയുടെ ഷൂട്ട് അറ്റ്് സൈറ്റ് പരിപാടിയിൽ സംസാരിച്ചത്. അഭിമുഖത്തിലേക്ക്... എന്തുകൊണ്ടാണ് ശബരിമല അയ്യപ്പനു വേണ്ടി അല്ലെങ്കിൽ ശാസ്താവിനു വേണ്ടി ഇത്രയും തീവ്രമായും വൈകാരികമായും വാദിക്കുന്നത്? ഞാൻ 12 വർഷമായി ഈ വിഷയം ചർച്ച ചെയ്യുന്ന വ്യക്തിയ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം കേരളത്തിൽ സജീവ ചർച്ചയായിരിക്കുന്ന സമയാണ് ഇപ്പോൾ. സുപ്രീംകോടതി വിധിയോടെ അയ്യപ്പഭക്തന്മാർ തെരുവിൽ ഇറങ്ങിക്കഴിഞ്ഞു. ഇവർ സൂചിപ്പിക്കുന്നത് വലിയ പ്രക്ഷോഭം തന്നെ ഉണ്ടാകുമെന്നാണ്. ഈ വിഷയത്തിൽ ചാനലുകളിൽ മാറിമാറി കയറി തന്റെ വിയോജിപ്പ് രേഖപ്പെടുത്തുകയാണ് തന്ത്രികുടുംബാഗമായ രാഹുൽ ഈശ്വർ. തന്റെ നിലപാടുകൾക്കെതിരെ വിമർശനം ഉയരുമ്പോൾ തന്നെ വിഷയത്തിൽ കൃത്യമായ നിലപാടുമായി പ്രതികരിക്കുകയാണ് രാഹുൽ. ആർഎസ്എസ് അജണ്ടകളെ തള്ളിപ്പറഞ്ഞു എന്താണ് ശബരിമലയിലെ പ്രശ്‌നമെന്നു വിരൾചൂണ്ടി രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ഈ വിഷയുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളും പ്രക്ഷോഭ ആഹ്വാനങ്ങൾക്കും ഇടയിലുള്ള നെട്ടോട്ടത്തിനിടയിലാണ് രാഹുൽ ഈശ്വർ മറുനാടൻ ടിവിയുടെ ഷൂട്ട് അറ്റ്് സൈറ്റ് പരിപാടിയിൽ സംസാരിച്ചത്. അഭിമുഖത്തിലേക്ക്...
- എന്തുകൊണ്ടാണ് ശബരിമല അയ്യപ്പനു വേണ്ടി അല്ലെങ്കിൽ ശാസ്താവിനു വേണ്ടി ഇത്രയും തീവ്രമായും വൈകാരികമായും വാദിക്കുന്നത്?
ഞാൻ 12 വർഷമായി ഈ വിഷയം ചർച്ച ചെയ്യുന്ന വ്യക്തിയാണ്. ഇന്ത്യൻ മീഡിയയിലെ ഏറ്റവും പ്രായം കുറഞ്ഞ പാനലിസ്റ്റ് എന്ന് വേണമെങ്കിൽ പറയാം. ഒരു പക്ഷേ ഇന്ന് മലയാളം ഇംഗ്ലീഷ് ഹിന്ദി ചാനൽ ചർച്ചകളിൽ ഏറ്റവും കൂടുതൽ ഇരുന്നിട്ടുള്ള വ്യക്തി ഞാനായിരിക്കും. ഏറ്റവും മിതമായ നിലപാട് എടുക്കുന്നു, എന്നും മധ്യമാർഗത്തിൽ മാത്രം നിൽക്കുന്ന, അരയാണോ കാൽ ആണോ എന്ന് ചോദിച്ചാൽ കാലരയെന്ന് പറയുന്ന വ്യക്തിയാണ് ഞാൻ. ഇന്നുവരെ ക്രിസ്ത്യൻ വിരുദ്ധ- മുസ്ലീ വിരുദ്ധ വർഗീയ പരാമർശം നടത്തിയിട്ടില്ല. ഏതെങ്കിലും ഒരു സമുദായത്തെ മോശമായി ചിത്രീകരിച്ചിട്ടില്ല. പക്ഷേ ഈ വിഷയം കടുത്ത അനീതിയാണ്.
ധർമ്മശാസ്താവിന്റെ അവതാരമായ സ്വാമി അയ്യപ്പനെ മിസ് റെപ്രസന്റ് ചെയ്യുകയാണ് ഇവർ ചെയ്തത്. ഈ കേസൊക്കെ വെറും ഗൂഢാലോചനയാണ്. ശബരിമലയിൽ കഴിഞ്ഞവർഷം മാത്രം നാലുലക്ഷം സ്ത്രീകളാണ് കയറിയത്. നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് സ്ത്രീകൾ വരുന്ന സ്ഥലമാണ് ശബരിമല. പിന്നെ ശബരിമലയിൽ പിന്നെ എങ്ങനെയാണ് സ്ത്രീ പ്രവേശന വിഷയം ഉണ്ടാവുന്നത്? ഞാനും എന്റെ അമ്മയും മുത്തശ്ശിയും കൂടിയാണ് ശബരിമലയിൽ പോവുന്നത്. എന്താ അവരൊന്നും സ്ത്രീകൾ അല്ലേ? അപ്പോൾ അധിനിവേശത്തതിന്റെ ആദ്യ സൂചന ഭാഷയാണ്. നമ്മൾ പോലും പറയുന്നത് ശബരിമലയിലെ സ്ത്രീ പ്രവേശം എന്നാണ്. ഇന്നലെ ഒരു ഭക്തൻ പറഞ്ഞത് ജീവൻ കളഞ്ഞും നമ്മൾ സ്ത്രീകളെ കയറ്റരുത് എന്നാണ്. അപ്പോൾ ഞാൻ ചോദിച്ചു എന്റെ മുത്തച്ചന്റെ കൂടെ വന്ന മുത്തശ്ശി എന്തുചെയ്യും. അപ്പോൾ അയാൾ പറഞ്ഞു ശരിയാണെല്ലോ?
ശബരിമലയിൽ സ്ത്രീകൾക്ക് ഒരു പ്രശ്‌നവുമില്ല. യുവതികൾക്ക് ഒരു പ്രായ നിയന്ത്രണമുണ്ട്. പത്തിനു താഴെയുള്ള പെൺകുട്ടികൾക്ക് പോവാം, അമ്പതിന് മുകളിലുള്ള സ്ത്രീകൾക്കും പോവാം. ഈ പ്രായ നിയന്ത്രണത്തെ പർവതീകരിച്ച് ചിത്രീകരിച്ച് സ്ത്രീവിവേചനമാക്കി ചിത്രീകരിക്കുന്നത്, അധിനിവേശത്തിന്റെ ആദ്യ പടിയാണ്. ഇന്ന് തടുത്തില്ലെങ്കിൽ നമ്മുടെ വരും തലമുറകൾ നമ്മളോട് ക്ഷമിക്കില്ല. യഥാർഥത്തിൽ ശബരിമല കേസ് എന്താണ്. പ്രായ നിയന്ത്രണം എന്ന മുഖംമൂടിയിട്ട് ഇതിനെ ആക്രമിച്ച് എല്ലാ അമ്പലങ്ങളെയും പള്ളികളെയും ഉള്ളിൽനിന്ന് ദുർബലപ്പെടുത്തുക. എന്താണ് അതിന്റെ തെളിവ്. ജെല്ലിക്കട്ടിലും ഇതുതന്നെയാണ് സംഭവിച്ചത്. മൃഗസ്‌നേഹത്തിന്റെ മുഖംമൂടിയിട്ടുകൊണ്ട് ജല്ലിക്കെട്ടിനെ ആക്രമിച്ചു. എന്നിട്ടു പറഞ്ഞു. കാളകൾ ഓടുന്നത് കണ്ടിട്ട് ഞങ്ങൾക്ക് സഹിക്കുന്നില്ല എന്ന്. എന്നിട്ട് ഇതേ പ്രത്യേക ജഡ്ജി, ഞാൻ പേരു പറയുന്നില്ല, റിട്ടയർ ആകാത്തതുകൊണ്ട്. അദ്ദേഹം ഇന്നു കൂടിയേ ഉള്ളൂ.
ഇതേ ജഡ്ജി തമിഴരോട് പറഞ്ഞു നീ ജെല്ലിക്കെട്ട് കളിക്കേണ്ട പോയി കമ്പ്യൂട്ടർ ഗെയിം കളിച്ചാൽ മതിയെന്ന്. ഇതേ ജഡ്ജിയാണ് പറയുന്നത് ശബരിമലയിൽ ഭയങ്കര സ്ത്രീ വിവേചനമാണെന്നത്. കള്ളത്തരമാണ്, അതിവിദഗ്ധമായി അമ്പലങ്ങളിൽ കയറിയിട്ട് ഇവർ രണ്ടുകാര്യങ്ങൾ പറഞ്ഞു. ഒന്ന് അമ്പലങ്ങൾ പൊതുസ്ഥലങ്ങളാണെന്ന്. അത് എങ്ങനെയാണ്. റോഡും തോടും പോലെയുള്ള പൊതുസ്ഥലങ്ങളാണോ അമ്പലങ്ങൾ. അപ്പോൾ അമ്പലങ്ങളെ പൊതുസ്ഥലങ്ങളാക്കി ആർട്ടിക്കിൾ 25 നെ നേർപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. നമ്മുടെ നാട്ടിൽ അത്യാവശ്യം രാഷ്ട്രീയ ബോധമുള്ള കമ്മ്യൂണിസ്റ്റുകാർക്കുപോലും ഈ വിഷയം തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് വിഷമം.
ഇത് വിളിച്ചു പറയുന്നത് കൂടെയുള്ള നാല് ജഡ്ജിമാർ പോലും കള്ളനാണെന്ന് വിളിച്ചു പറഞ്ഞ കലിക്കോ പുള്ളിന്റെ സൂയിസൈഡ് നോട്ടിൽ അഴിമതി ആരോപണം ഉള്ള, ലഖ്‌നൗ മെഡിക്കൽ കോളജ് അഴിമതിയിൽ ആരോപണം നേരിടുന്ന സുപ്രീംകോടതി അഞ്ചംഗ ബഞ്ച് ഒരു കമ്മീഷനെ നിയമിച്ചപ്പോൾ അടുത്ത അഞ്ചംഗ ബഞ്ചിനെ നിയോഗിച്ച, കള്ളനായ വ്യക്തിയാണ് ഈ കേസ് പരിഗണിച്ചത്. ശബരിമല സ്ത്രീ പ്രവേശനമൊന്നുമല്ല വിഷയം. ചിലയാളുകൾക്ക് റിട്ടേർഡ് ആകുന്നതിന് മുൻപ് നല്ലപേര് കേൾപ്പിച്ച് ഇറങ്ങണം. ആർട്ടിക്കിൾ 25 ദുർബലപ്പെടുത്തണം എല്ലാ ആരാധനാലയങ്ങളേയും ഉള്ളിൽ നിന്ന് വീക്കാകണം. ഇതാണ് ലക്ഷ്യം.
- വിധി പ്രഖ്യാപിച്ച ഒരു ജഡ്ജിയെ കള്ളനെന്ന് വിളിക്കുന്നത് കോടതിയലക്ഷ്യമല്ലേ?
വിധിയെക്കുറിച്ച് വ്യക്തമായി പഠിച്ചിട്ടാണ് ഞാൻ പ്രസ്താവന നടത്തുന്നത്. ഒരു ജഡ്ജിക്കെതിരെ പൊതുസമൂഹത്തിൽ ആരോപണം ഉണ്ടെന്നിരിക്കട്ടെ. അത് ഞാൻ റീ സ്റ്റേറ്റ് ചെയ്യുകയാണെങ്കിൽ അത് കോടതിയലക്ഷ്യമല്ല. അദ്ദേഹം ആരുടെയെങ്കിലും കയ്യിൽ നിന്ന് കാശ് വാങ്ങിയെന്ന് പറഞ്ഞാൽ അത് കോടതിയലക്ഷ്യമാണ്. റെക്കോഡഡായി പബ്ലിക്ക് ഡൊമെയ്‌നിലുള്ള കാര്യങ്ങൾ പ്രസ്താവിച്ചാൽ അത് കോടതിയലക്ഷ്യമാകുന്നില്ല.
മൂൻ അരുണാചൽ മുഖ്യമന്ത്രി കലീക്കോ പുള്ളിന്റെ ആത്മഹത്യാകുറിപ്പിൽ ദീപക് മിശ്രക്കെതിരെ ആരോപണം ഉണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും ഈ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഞാൻ വലതുപക്ഷക്കാരൻ തന്നെയാണ്. ഹിന്ദു വലതിനെ പിന്തുണക്കുന്ന ഒരാൾ തന്നെയാണ്. എന്നാൽ തീവ്ര വലതു സമീപമില്ല. ഇതിന്റെ ടാർഗറ്റ് ശബരിമല മാത്രമല്ല. ശബരിമല ഒരു ആയുധമാക്കി ഉപയോഗിച്ച് കൊണ്ട് മുസ്ലിം ആചാരങ്ങളെ പോലും ഏകീകൃത സിവിൽ കോഡിന് കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന വലത് ബ്രാഹ്മണിക്കൽ അജണ്ടയുടെ ഭാഗമാണ്് സുപ്രീംകോടതി വിധിയോടെ നടപ്പാകുന്നത്.
99 ശതമാനം ബ്രാഹ്മണരേയുമല്ല. പറയുന്നത്. പക്ഷേ ബ്രാഹ്മണരിലെ തീവ്രചിന്താഗതിക്കാരുണ്ട്. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ ബ്രാഹ്മണനാണ്. കത്വയിൽ പെൺകുട്ടിയെ കൊന്ന കൊലയാളി ബ്രാഹ്മണനാണ്. ഞാൻ സവർണനാണ്, പക്ഷേ സവർണ ഷോവനിസ്റ്റ് അല്ല. ബ്രാഹ്മണനാണ്.. പക്ഷേ ബ്രാഹ്മണിക്കൽ സുപ്രീമിസ്റ്റല്ല. ഇവർ ചെയ്യുന്നത് പോളിസികൾ വച്ച് എങ്ങനെ ഒരു രാജ്യത്തിന്റെ ഇൻസ്റ്റിറ്റിയൂഷനെ ടേക്ക് ഓവർ ചെയ്യാം എന്നതാണ്.
- ഏകീകൃത സിവിൽ കോഡിന് താങ്കൾ എതിരാണോ?
ഞാൻ ഏകീക്രത സിവിൽ കോഡിനെ താത്വികമായി എതിർക്കുകയും എന്നാൽ അതോടൊപ്പം തന്നെ അംഗീകരിക്കുകയും ചെയ്യുന്ന ആളാണ്. ആർ എസ്.എസ് എന്ന ഹിന്ദു വലതുപക്ഷ സംഘടനയുടെ സർ സംഘചാലക് ആയിരുന്ന വ്യക്തിയാണ് ഗോൾവാക്കർ. മുസ്ലീമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകളും ശത്രുക്കളാണെന്ന് പറഞ്ഞ ആളാണ് ഗോൾവാക്കർ. അദ്ദേഹം പോലും അവസന ഘട്ടങ്ങളിൽ നിലപട് മയപ്പെടുത്തിയിരുന്നു. അതുപോലെ മറ്റൊരു നേതാവായിരുന്ന ജി.ഡി സവർക്കർക്ക് ( വീര സവർക്കർ അല്ല ) ഗാന്ധിജിയെ ഇഷ്ട
മല്ലായിരുന്നു. ഗാന്ധി മുസ്ലിം, ക്രിസ്ത്യൻ സമുദായത്തെ പിന്താങ്ങുന്നതിനാൽ തന്നെയാണ്. എന്നാൽ അവസാന നാളുകളിൽ ഗാന്ധിയൻ വഴികളിലേക്കാണ് അദ്ദേഹം നടന്നടുത്തത്.
അദ്ദേഹം പിന്നീട് പറഞ്ഞത് യൂണിഫോമിറ്റി അടിച്ചേൽപിച്ചാൽ ഇന്ത്യയുടെ നാശത്തിന് തുടക്കമാകുമെന്നാണ്. മുസ്ലിംങ്ങൾ കൂടുതൽ ജനസംഖ്യ വർദ്ധിക്കുമോ എന്ന ഭയമാണ് സിവിൽ കോഡിനെ ബ്രാഹ്മണർ അംഗീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നത്. എന്നാൽ തീവ്ര മുസ്ലിം സംഘടനകൾ പോലും പറയുന്നത് മനുസ്മൃതി തിരിച്ചു കൊണ്ടുവരാനുള്ള തന്ത്രമാണെന്നാണ്. അവിടെയാണ് ജെ.ഡി സവർക്കറുടെ വാക്കുകൾ ശ്രദ്ധേയമാകുന്നത്. അപരത്വം ആരോപിച്ച് സ്വത്വം വീണ്ടെടുക്കാനുള്ള ശ്രമമാണ് പലപ്പോഴും ബ്രാഹ്മണർ നടത്തുന്നത്. അതുകൊണ്ടാണ് കത്വയിലെ കുട്ടി മരിച്ചപ്പോഴും കേരളത്തിൽ നിന്ന് ഒരു സോ കോൾഡ് ബ്രാഹ്മണൻ ഇവളൊക്കെ ഭാവിയിലെ തീവ്രവാദിയാകുമെന്ന് പ്രതികരിച്ചത്. ബ്രാഹ്മണ സമുദായത്തിന് അകത്ത് നിൽക്കുന്ന ഒരാളെന്ന നിലയിൽ എനിക്ക് ഇത് മനസിലാക്കാൻ സാധിക്കും.
ബ്രാഹ്മണർ നേരിടുന്ന ഭയം എന്നത് അവരുടെ ജനസംഖ്യ കുറയുന്നു എന്നത് തന്നെയാണ്. പല ഹിന്ദു സംഘടനകളും എനിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. യോഗി ആദ്യത്യനാഥ് ഭരിക്കുന്ന യുപിയിൽ രണ്ട് ബ്രാഹ്മിൺ യുവാക്കൾ നബിദിന ദിവസം പശുവിന്റെ തലറുത്തുകൊന്നിട്ട് മുസ്ലിം യുവാക്കളുടെ തലയിൽ കെട്ടിവെച്ചു. ഇതിന് ശേഷം കലാപമുണ്ടാനാണ് ശ്രമിച്ചത്. ബ്രാഹ്മണിക്കൽ ഭയമാണ് അവരെ ഇങ്ങനെ ചെയ്യിപ്പിക്കുന്നത്. ഒരിക്കൽ ശബരിമല വിധിക്ക് വേണ്ടി ജസ്റ്റിസ് കുര്യൻ ജോസഫ് വാദിച്ചപ്പോൾ ബാലകൃഷ്ണപിള്ള സാർ കുര്യൻ ജോസഫിന് എതിരായിരുന്നു. എന്തുതന്നെ വന്നാലും ശബരിമലക്ക് വേണ്ടി പോരാടണമെന്നും കുര്യൻ ജോസഫിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാലകൃഷ്ണപ്പിള്ള സാറിനെ ഞാൻ വിളിച്ചു പറഞ്ഞു ജസ്റ്റ്സ് കുര്യൻ ജോസഫാണ് നമുക്കുവേണ്ടി വാദിക്കുന്നത് എന്നാണ്. കാരണം അദ്ദേഹത്തിന് അതിന്റെ ഗൗരവം നന്നായിട്ട് അറിയാം.
വ്രതത്തെ ചോദ്യം ചെയ്യുന്നത് ശരിയായ സമീപനമല്ല. ഇന്നും നമ്മൾ ജയിക്കാത്തതിന്റെ കാര്യം നായരായ കൂടിയ ഒരു അഡ്വക്കേറ്റിന്റെ തെറ്റായ സമീപനം കൊണ്ടാണ്. കുര്യൻ ജോസഫ് ആദ്യം പറഞ്ഞു ഡീറ്റി റൈറ്റ്‌സ് പ്രൊട്ടക്ട് ചെയ്യണമെന്ന്. ആർഎസ്എസ് അടക്കമുള്ള ആളുകൾ വിധിയെ ചോദ്യം ചെയ്യാത്തതും ഈ കാരണങ്ങൾ കൊണ്ടു തന്നെയാണ്. ഏകദേശം 900 വർഷം മുൻപ് ജനിച്ച കാശി രാമേശ്വരം പാണ്ടി മലയാളം അടക്കി വാണിരുന്ന ഹിന്ദുക്കളെ ഒന്നിപ്പിച്ചിരുന്ന ആളാണ് അയ്യപ്പൻ. ഹിന്ദു ഏകീകരണത്തിനായി അമ്പലപ്പുഴ സംഘം എന്നും ആലങ്ങാട്ട് സംഘമെന്നും രണ്ട് സംഘങ്ങൾ ഉണ്ടാക്കി.
ഇന്ന് ആർ.എസ്.എസിന് മുസ്ലിം മഞ്ച് ഉള്ളതു പോലെ വാവരേയും മുസ്ലിം സമൂഹത്തേയും അർത്തുങ്കൽ വെളുത്തേയും ഒരുമിച്ച് നിർത്തി മലഅരയ സൈന്യത്തേയും കൂട്ട് പിടിച്ച് ശബരിമല തിരിച്ച് പിടിക്കുന്നതാണ്. ഇന്നത്തെ ശബരിമല വിവാദ സംഘത്തിലെ പലർക്കും അയ്യപ്പനെ തിരിച്ചറിയാത്തത് മുസ്ലിം വിരുദ്ധത കൊണ്ടാണ്. ബ്രാഹ്മണിക്കൽ അജണ്ടയും മുഖം മൂടിയണിഞ്ഞ ദേശീയതയുമാണ് ഇതിന്റെ മൂലകാരണം. വിധി പ്രഖ്യാപിച്ച ജഡ്ജിയുടേതും ഇതേ ചിന്താഗതി തന്നെയാണ്.
- ശാസ്താവും അയ്യപ്പനും തമ്മിലുള്ള വ്യത്യാസമെന്താണ്?
മഹാവിഷ്ണുവും കൃഷ്ണനും തമ്മിലുള്ള വ്യത്യാസം പോലെ തന്നെയാണ് അയ്യപ്പ-ശാസ്താ സങ്കൽപ്പത്തിലേയും വ്യത്യാസം. കാവിയിട്ട കുറേ കള്ളന്മാരാണ് വിഷ്ണുവും കൃഷ്ണനും ഒന്നാണെന്ന് പറയുന്നത്. മണികണ്ഠനാണ് യഥാർത്ഥ ബ്രഹ്മചാരി. അയ്യൻ എന്നാൽ വിഷ്ണുവും അപ്പൻ എന്നാൽ ശിവനുമാണ്. രണ്ടുപേരുടേയും പുത്രനെ അയ്യപ്പൻ എന്ന് അറിയപ്പെട്ടിരുന്നത്. വൈഷ്ണവരേയും ശൈവരേയും ഒന്നിപ്പിക്കുന്നതിന് സൂചകമായിരുന്നു അയ്യപ്പൻ.
അയ്യപ്പനെക്കാൾ മതേതരനായ മറ്റൊരു ദൈവം വേറെ കാണില്ല. എന്നേ കാണാൻ വരുന്നതിന് മുൻപ് അർത്തുങ്കൽ വെളുത്തേയും വാവര് സ്വാമിയേയും കണ്ട് തൊഴുതു വരാനാണ് അയ്യപ്പൻ പറയുന്നത്. ഈ മനുഷ്യനാണ് യത്ഥാർത്ഥ ഹിന്ദുക്കളുടെ പ്രതീകം. മുസ്ലിംവിരോധം തലക്ക് പിടിച്ചാണ് അയ്യപ്പനെ സംരക്ഷിക്കാൻ പോലും അവർ തയ്യാറാകാത്തത്.
- അയ്യപ്പക്ഷേത്രം ബുദ്ധവിഹാരമാണെന്ന് പറയുന്നത് ശരിയാണോ?
അത് കമ്മ്യൂണിസ്റ്റുകാർ നിരത്തുന്ന പൊള്ളവാദം മാത്രമാണ്. എന്റെ അച്ഛൻ ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ ഒരു പൊളിറ്റിക്‌സിന്റെ ഭാഗമാണ് ഇത്തരം പ്രചരണങ്ങൾ. മുസ്ലിംങ്ങൾക്കെതിരെ ഒരു പ്രതിരോധം തീർത്താണ് പലപ്പോഴും എല്ലാ മുസ്ലിം ആരാധനാലയത്തിന്റേയും താഴെ മുൻപ് ഹിന്ദുക്ഷേത്രമായിരുന്നെന്ന് പലരും വാദിക്കുന്നത്. എന്നാൽ ഇതിന് മറുപടിയുമായിട്ടാണ് ഹിന്ദു ക്ഷേത്രങ്ങളുടെയെല്ലാം താഴെ ബുദ്ധക്ഷേത്രമാണെന്ന് കമ്മ്യൂണിസ്റ്റുകൾ പ്രചരണം അഴിച്ചുവിടുന്നത്. ഹിന്ദു ക്ഷേത്രങ്ങളെല്ലാം ബുദ്ധക്ഷേത്രമാണന്ന് പറയുന്നത് ഹൈന്ദവരേയും ബ്രാഹ്മണരേയും എല്ലാം മോശമാക്കാനാണ് ഇത്തരത്തിൽ ചിത്രീകരിക്കുന്നത്.
- മുസ്ലിംപള്ളികളിൽ സ്ത്രീ പ്രവേശനത്തെ എങ്ങനെ കാണുന്നു?
മുസ്ലിം ആചാരങ്ങളുമായി കൂട്ടിക്കൂഴക്കേണ്ട ഒന്നല്ല ശബരിമല. ശബരിമലയിൽ സ്ത്രീകൾക്ക് വിലക്കില്ല. ഹിന്ദുഐക്യം നടപ്പിലാക്കാൻ ചിലർ നടത്തുന്ന വാദങ്ങളാണ് ഇവ. മുസ്ലിം സമുദായത്തിന്റെ ആചാരവും ശബരിമല ആചാരവും രണ്ടാണ്. ശബരിമലയിൽ ലക്ഷക്കണക്കിന് സ്ത്രികൾ കയറുന്നുണ്ട്. ശബരിമലയിലെ നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠാ സങ്കൽപ്പവും ഇതുമായി യാതൊരു ബന്ധവുമില്ല..
- ആർത്തവവുമായി വിശ്വാസത്തിന് ബന്ധമുണ്ടോ?
ആർത്തവമാണ് സ്ത്രീ പ്രവേശനത്തിൽ എന്ന് പറയുന്നത് ഫെമിനിസ്റ്റുകളുടെ തന്ത്രമാണ്. ഇരവാദം ഉന്നയിക്കാനുള്ള തന്ത്രങ്ങൾ മാത്രമാണ് ഇവയെല്ലാം.
- മുന്നോട്ടുള്ള സമര പരിപാടികൾ എന്തെല്ലാമാണ് ?
ഇന്ന് നിയമസഭയ്ക്ക് സമീപമുള്ള ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥനാ യഞ്ജവുമായി മുന്നോട്ട് പോകുകയാണ്. പന്തളത്തും സംഘടിപ്പിക്കുന്നുണ്ട്. കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികൾ ആഹ്വാനം ചെയ്തു കഴിഞ്ഞു. ഒരു സ്ത്രീയേയും തടയില്ല. ഒരു സ്ത്രീയേയും ഉപദ്രവിക്കില്ല. ഞങ്ങളുടെ നെഞ്ചിൽ ചവിട്ടിമാത്രമേ ഫെമനിച്ചികൾ ശബരിമലയിൽ പ്രവേശിക്കൂ.
- നിങ്ങൾ എന്തുകൊണ്ട് കേസിൽ ജയിച്ചില്ല?
കാശില്ലാ എന്നത് തന്നെയാണ്. സത്യം. 821 കോടി രൂപയാണ് ശബരിമലയുടേയും തിരുവിതാംകൂർ ദേവസ്വം ബോഡിന്റേയും ബാങ്ക് അക്കൗണ്ടിലുള്ളത്. 4500 കോടി രൂപയുടെ സ്ഥാപന ജംഗമ വസ്തുക്കൾ ഉണ്ട്. എന്നാൽ പോലും പത്ത് ലക്ഷം രൂപയ്ക്ക് ഒരു വക്കീലിനെ തയ്യാറാക്കാൻ ദേവസ്വം ബോർഡിന് സാധിച്ചില്ല. തന്ത്രികുടുംബത്തിനോ എനിക്കോ ആസ്ഥിയുണ്ടായിരുന്നെങ്കിൽ അത് ചെയ്‌തേനെ. നല്ലൊരു വക്കീൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല കേസ് മറ്റൊന്ന് ആവുമായിരുന്നു.