ലയാള സിനിമ പല പ്രതിസന്ധികളിലൂടെയും കടന്ന് പോയിട്ടുണ്ടെങ്കിലും നടന്റെ വായ്‌നാറ്റം മൂലം ഷൂട്ടിങ് പ്രതിസന്ധിയിലാകുന്നത് ഇത് ആദ്യമായിരിക്കും. എന്തായാലും മലയാളത്തിന്റെ പ്രമുഖ നടനും മുൻനിര നായികയുമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

പ്രമുഖ നായക നടന്റെ രൂക്ഷമായ വായ്‌നാറ്റം സഹിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് ഷൂട്ടിങ്ങ് സെറ്റിൽ നിന്നും നടി ഇറങ്ങിപ്പോയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. നായിക നടിയുടെ നടപടിയെ ചൊല്ലി സിനിമാമേഖലയിൽ ചർച്ച ചൂട് പിടിക്കുകയാണ്.നടിയെ അഭിനയത്തിൽ നിന്ന് വിലക്കണമെന്ന് ആവശ്യം ശക്തമാകുന്നതായി റിപ്പോർട്ട്. എന്തായാലും പുതിയ വിവാദത്തെ ചൊല്ലി സിനിമാമേഖലയിൽ വൻ ചർച്ചയാണ് അരങ്ങേറുന്നത്. മലയാളത്തിലെ പ്രമുഖ നടന്റെ സിനിമയിൽ നിന്നാണ് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായിക ഇറങ്ങിപ്പോയതെന്നാണ് സൂചന.

എന്നാൽ മറ്റൊരു ഭാഗത്ത് പ്രമുഖർ ഇടപെട്ട് നടിയെ അനുനയിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെങ്കിലും അവർ വഴങ്ങുന്നില്ലെന്നാണ് വിവരം.പ്രമുഖ നടനും നായികയും തമ്മിലുള്ള ഈഗോയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമെന്നും തുടർന്ന് വിചിത്രമായ ആരോപണം ഉന്നയിച്ച് നടി പിണങ്ങിപ്പോവുകയായിരുന്നുമെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. നടിയുടെ ഈ നിലപാട് നടന്റെ ഇമേജിനെയാണ് ബാധിക്കുന്നതെന്നും കരുതികൂട്ടിയുള്ള അപമാനിക്കലാണിതെന്നുമാണ് നടന്റെ ആരോപണം.

എന്നാൽ ഇങ്ങനെയൊരു സംഭവം അറിയില്ലെന്നാണ് പ്രമുഖ സംവിധായകൻ പറഞ്ഞത്. അഭിനേതാക്കളുടെ വായ്‌നാറ്റം എന്നത് സത്യമാണെന്നും ഇതിന് അവർ എപ്പോഴും മൗത്ത് സ്‌പ്രേ ഉപയോഗിക്കുന്നുവെന്നും സംവിധായകൻ പറഞ്ഞു. സിനിമാ പ്രവർത്തകർ ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് വായ്‌നാറ്റം ഉണ്ടാകാതിരിക്കാനുള്ള സ്‌പ്രേ വാങ്ങുന്നതിനാണെന്നും സംവിധായകൻ പറഞ്ഞു.

ഒരു കുടുംബ ചിത്രത്തിന്റെ ഷൂട്ടിംങ്ങ് സെറ്റിലാണ് നാടകീയമായ സംഭവങ്ങൾ
അരങ്ങേറിയത്. നടനും ഈ നടിയും തമ്മിലുള്ള കോംബിനേഷൻ സീനുകൾ ഒരുപാടുണ്ട്. അടുത്ത് ഇടപെഴകേണ്ട സീനുകളുമുണ്ട്.രാത്രി വൈകിയും ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയായിരുന്നു. ഇതിനിടയിലാണ് വിചിത്രമായ പരാതിയുമായി നടി സംവിധാകനെ സമീപിച്ചത്. എന്നാൽ ആദ്യം നടിയെ സംവിധായകൻ സമാധാനിപ്പിച്ചെങ്കിലും പിന്നീട് സഹിക്കാൻ കഴിയാതെ നടി ഇറങ്ങിപ്പോവുകയായിരുന്നു.നായിക പോയതോടെ ചിത്രത്തിന്റെ ഷൂട്ടിംങ് നിർത്തിവെക്കേണ്ട ഗതികേടിലായി സംവിധായകനും അണിയറ പ്രവർത്തകരും.

രാത്രി വൈകിയുള്ള ഷൂട്ടിങ്ങാണ് വായ്‌നാറ്റം ഉണ്ടാകാൻ കാരണമെന്നാണ് നടന്റെ അഭിപ്രായം. എല്ലാ നടന്മാരും നടിമാരും ഈ പ്രശ്‌നം നേരിടുന്നതാണെന്നും കൂടുതൽ പേരും മൗത്ത് സ്‌പ്രേ ഉപയോഗിച്ചാണ് ഷൂട്ടിങ് സെറ്റിലിരിക്കുന്നതെന്നും നടൻ പറഞ്ഞു. എന്നാൽ വെറുതെ ഇഷ്യൂ ഉണ്ടാക്കാനാണ് നടി ഇങ്ങനെ ചെയ്തതെന്നാണ് നടന്റെ അഭിപ്രായം. എന്നാൽ വായ്‌നാറ്റം സഹിക്കുവുന്നതിലപ്പുറമാണെന്നും ഇതും മറ്റു അഭിനേതാക്കളും തന്നോടു പറഞ്ഞിട്ടുണ്ടെന്നുമാണ് നടി പറഞ്ഞത്.എന്നാൽ സംഭവം എങ്ങനെയെങ്കിലും രമ്യതയിലാക്കി ഇരുവരെയും അനുനയിപ്പിച്ച് ഷൂട്ടിംങ്ങ് പെട്ടന്ന് തീർക്കുവാനാണ് ചിത്രത്തിന്റെ നിർമ്മാതാവിന്റെയും സംവിധായകന്റെയും ശ്രമം.