കിടപ്പറരംഗങ്ങൾ തനതായ രീതിയിൽ ചിത്രീകരിക്കുന്നവയാണ് പല ഹോളിവുഡ് സിനിമകളും. യഥാർഥമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ആ ദൃശ്യങ്ങൾ പ്രേക്ഷകരെ ഹരംപിടിപ്പിക്കാറുമുണ്ട്. എന്നാൽ, അത്തരം രംഗങ്ങൾ സമീപഭാവിയിൽത്തന്നെ ഹോളിവുഡ് സിനിമകളിൽ ഇല്ലാതാകും. ചുണ്ടുകളും നാവുകളും ഉള്ളിലാക്കിയുള്ള ചുംബനവും നഗ്ന രംഗങ്ങളും തൊട്ടുരുമ്മിയുള്ള അഭിനയയുവം വേണ്ടെന്ന നിലപാടിലേക്ക് എത്തുകയാണ് ഹോളിവുഡിലെ നടന്മാരുടെ സംഘടന.

നിർമ്മാതാക്കളെയും നടന്മാരെയുമൊക്കെ പ്രതിക്കൂട്ടിലാക്കി അടുത്തകാലത്തുയർന്ന ചില പരാതികളും സാമൂഹിക മാധ്യമങ്ങളിലൂടെ നടന്ന മീ ടു കാമ്പെയിനുമൊക്കെയാണ് നടന്മാരുടെ സംഘടനയെ പ്രതിരോധത്തിലാക്കിയത്.. നിർമ്മാതാവ് ഹാർവി വിൻസ്റ്റൺ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി ഒട്ടേറെ നടിമാർ രംഗത്തുവന്നു. ഇത് ഹോളിവുഡിനെ കടുത്ത പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് സെക്‌സ് സീനുകളിൽ പാലിക്കേണ്ട പുതിയ മാർഗനിർദേശങ്ങൾ നടന്മാരുടെ സംഘടന കൊണ്ടുവരുന്നത്.

ഈ നിർദേശങ്ങൾ സംഘടന അടുത്തയാഴ്ച ചർച്ച ചെയ്യും. സ്‌ക്രീൻ ടെസ്റ്റുകളിലും ഓഡിഷനുകളിലും നഗ്നതാ പ്രദർശനം എന്തായാലും വേണ്ടെന്ന് പുതിയ ചട്ടങ്ങൾ പറയുന്നു. നാക്ക് ഉള്ളിലേക്ക് കടത്തിയുള്ള ചുംബനരംഗങ്ങളും ഒഴിവാക്കും. പല നടന്മാരും ചുംബനരംഗങ്ങൾ ചിത്രീകരിക്കുമ്പോൾ മുതലെടുക്കാറുണ്ടെന്ന് ഒട്ടേറെ പ്രമുഖ നടിമാർ ആരോപണമുന്നയിച്ചിരുന്നു. ലൈംഗികമായ ചൂഷണം തുറന്നുപറഞ്ഞുകൊണ്ട് സെലിബ്രിറ്റികളടക്കം രംഗത്തുവന്ന മീ ടൂ കാമ്പെയിനിൽ ഇത്തരം ആരോപണങ്ങളേറെയുണ്ടായിരുന്നു.

ഇത്തരം ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെയ്‌റി മല്ലിഗൻ, കീറ നൈറ്റ്‌ലി, എമ്മ തോംസൺ തുടങ്ങി 190 പ്രമുഖ നടിമാർ ഒപ്പിട്ട കത്ത് രംഗത്തുവന്നു. ഇതേത്തുടർന്നാണ് നടന്മാരുടെ സംഘടന പുതിയ മാർഗനിർദേശങ്ങൾ അവതരിപ്പിച്ചത്. ഇതനുസരിച്ച് ചുംബന രംഗങ്ങളിൽ എവിടെവരെയാകാമെന്നത് സംബന്ധിച്ച് നടനും നടിയും ആദ്യമേ ധാരണയിലെത്തണമെന്ന് നിർദ്ദേശംവെക്കും. നാക്കുപയോഗിച്ചുള്ള ചുംബനം പാടേ ഒഴിവാക്കും. ഉമിനീര് കലരുന്ന ചുംബനവും ഇല്ലാതാകും.

സിനിമയ്ക്ക് അത്യാവശ്യമാണെങ്കിൽ മാത്രമേ നാക്കുപയോഗിച്ചുള്ള ചുംബനം നടത്തൂ. അതുതന്നെ നടന്റെയും നടിയുടെയും സമ്മതം മുൻകൂട്ടി വാങ്ങിയശേഷം. ലൈംഗികാവയവങ്ങൾ പരസ്പരം തൊടുന്ന തരത്തിലുള്ള നഗ്ന രംഗങ്ങൾ ഒഴിവാക്കും. ഓഡിഷൻ രംഗങ്ങളിൽ നഗ്നരാകേണ്ട ആവശ്യമുണ്ടെങ്കിൽ അവർക്കൊപ്പം തുണയ്ക്കായി മറ്റൊരാളെ നിർബന്ധമാക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.