- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷോൺ ഈസിമാർട്ട് ബഹ്റൈനിൽ; ഉദ്ഘാടനം നാളെ
മനാമ: ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ കമനീയ കലവറയുമായി ഷോൺ ഈസിമാർട്ട് ബഹ്റൈനിൽ പ്രവർത്തനമാരംഭിക്കുന്നു. ഗോൾഡ്സിറ്റിയിൽ 3,000 സ്‌ക്വയർഫീറ്റിൽ ആറു ഷട്ടറുകളിലായി സജ്ജമാക്കിയ സ്ഥാപനം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭക്ഷ്യ വസ്തുക്കളും ടെക്സ്റ്റയിൽ ഉൽപ്പന്നങ്ങളും ഒഴികെയുള്ള എല്ലാം ഈ ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ ലഭ്യമായിരിക്കും. എല്ലാത്തരം ബ്രാൻഡഡ് വാച്ചുകൾ, ബാഗുകൾ, ഉയർന്ന ഗുണനിലവാരമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, ടോയ്സ് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ ആകർഷകമായ വിലയിൽ ഒരു കുടക്കീഴിൽ എന്നപ്പോലെ ഇവിടെ ലഭ്യമായിരിക്കുമെന്ന് അവർ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആാർഷകമായ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സാധനങ്ങളുടെ വിപുലമായ ശേഖരം ഷോൺ ഈസിമാർട്ടിനെ മികച്ച ഷോപ്പിങ് അനുഭമാക്കി മാറ്റുമെന്നും അവർ അറിയിച്ചു. പ്രവാസികളായ പത്തുപേരുടെ കൂട്ടു സംരഭമാണിത്. ബഹ്റൈനിലാണ് തുടക്കം. അടുത്ത

മനാമ: ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ കമനീയ കലവറയുമായി ഷോൺ ഈസിമാർട്ട് ബഹ്റൈനിൽ പ്രവർത്തനമാരംഭിക്കുന്നു. ഗോൾഡ്സിറ്റിയിൽ 3,000 സ്‌ക്വയർഫീറ്റിൽ ആറു ഷട്ടറുകളിലായി സജ്ജമാക്കിയ സ്ഥാപനം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഭക്ഷ്യ വസ്തുക്കളും ടെക്സ്റ്റയിൽ ഉൽപ്പന്നങ്ങളും ഒഴികെയുള്ള എല്ലാം ഈ ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ ലഭ്യമായിരിക്കും. എല്ലാത്തരം ബ്രാൻഡഡ് വാച്ചുകൾ, ബാഗുകൾ, ഉയർന്ന ഗുണനിലവാരമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, ടോയ്സ് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ ആകർഷകമായ വിലയിൽ ഒരു കുടക്കീഴിൽ എന്നപ്പോലെ ഇവിടെ ലഭ്യമായിരിക്കുമെന്ന് അവർ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആാർഷകമായ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
സാധനങ്ങളുടെ വിപുലമായ ശേഖരം ഷോൺ ഈസിമാർട്ടിനെ മികച്ച ഷോപ്പിങ് അനുഭമാക്കി മാറ്റുമെന്നും അവർ അറിയിച്ചു. പ്രവാസികളായ പത്തുപേരുടെ കൂട്ടു സംരഭമാണിത്. ബഹ്റൈനിലാണ് തുടക്കം. അടുത്ത ഒരു വർഷത്തിനകം ജിസിസിയിൽ സമാനമായ പത്തു ഷോപ്പുകൾ തുറക്കുമെന്നും അവർ അറിയിച്ചു.
കണ്ണാശുപത്രികൾ, കണ്ണട ഷോപ്പുകൾ തുടങ്ങിയവ ഗ്രൂപ്പിനു കീഴിൽ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും അവർ വ്യക്തമാക്കി.
ജിദ്ദയിലെ സിറ്റി ചോയ്സ് ഗ്രൂപ്പുമായി സഹകരിച്ചാണ് പുതിയ ഡിപ്പാർട്ട്മെന്റ് സ്റ്റോർ തുടങ്ങുന്നത്. ബഹ്റൈനിൽ പ്രമുഖ പ്രവാസി വ്യവസായി ഡോ. കെടി റബീയുള്ളയും അഷ്റഫ് മായഞ്ചേരിയുമാണ് പ്രധാന സപ്പോർട്ടേഴ്സ്. അഡ്വ. ഷംസുദ്ദീൻ ഗ്രൂപ്പ് ചെയർമാനും അഷ്റഫ് കിഴിശ്ശേരി മാനേജിങ് ഡയരക്ടറുമാണ്.

