- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മോഷ്ടാക്കൾ വീണ്ടും രംഗത്ത്; ജിദാലിയിൽ എട്ട് മാസം മുമ്പ് തുറന്ന മലയാളികളുടെ ഷോപ്പ് കുത്തിതുറന്ന് മോഷണം; ലക്ഷങ്ങളുടെ നഷ്ടം
മനാമ: മലയാള സമൂഹത്തിന് വീണ്ടും ഭീതി സൃഷ്ടിച്ച് കൊണ്ട് മോഷ്ടാക്കൾ രംഗത്ത്. എല്ലാത്തവണത്തെയും പോലെ തന്നെ ഇത്തവണയും മോഷണ സംഘത്തിന്റെ ഇരയായവരിൽ മലയാളിയും ഉൾപ്പെട്ടു.കഴിഞ്ഞ ദിവസം ജിദാലിയിൽ നടന്ന മോഷണത്തിൽ എട്ട് മാസം മുമ്പ് മലയാളികൾ തുറന്ന കോൾഡ് സ്റ്റോറിർ ആണ് മോഷണ സംഘം കുത്തിത്തുറന്നത്. വളാഞ്ചേരി സ്വദേശികളായ ഫാറൂഖും അളിയൻ മുഹമ്മദലി
മനാമ: മലയാള സമൂഹത്തിന് വീണ്ടും ഭീതി സൃഷ്ടിച്ച് കൊണ്ട് മോഷ്ടാക്കൾ രംഗത്ത്. എല്ലാത്തവണത്തെയും പോലെ തന്നെ ഇത്തവണയും
മോഷണ സംഘത്തിന്റെ ഇരയായവരിൽ മലയാളിയും ഉൾപ്പെട്ടു.കഴിഞ്ഞ ദിവസം ജിദാലിയിൽ നടന്ന മോഷണത്തിൽ എട്ട് മാസം മുമ്പ് മലയാളികൾ തുറന്ന കോൾഡ് സ്റ്റോറിർ ആണ് മോഷണ സംഘം കുത്തിത്തുറന്നത്.
വളാഞ്ചേരി സ്വദേശികളായ ഫാറൂഖും അളിയൻ മുഹമ്മദലിയും നടത്തുന്ന ആശിറ ട്രേഡിങ്ങിലാണ് ബുധനാഴ്ച പുലർച്ചെ മോഷണം നടന്നത്. പണവും സാധനങ്ങളും ഉൾപ്പെടെ 1330 ദിനാറിന്റെ നഷ്ടം കണക്കാക്കുന്നു.750 ദിനാർ വില വരുന്ന സിഗരറ്റ് പെട്ടികൾ, 350 ദിനാറിന്റെ കോളിങ് കാർഡ് എന്നിവയും മേശയിൽ സൂക്ഷിച്ച 230 ദിനാറുമാണ് മോഷ്ടാക്കൾ കവർന്നത്. ഷാംബൂ, ഡെറ്റോൾ ജെൽ തുടങ്ങിയ സാധനങ്ങളും നഷ്ടമായി.
ഫാറൂഖും സഹോദരൻ പതിവുപോലെ രാത്രി 12.30ന് ഷോപ്പ് അടച്ചതിനും പിറ്റേന്ന് രാവിലെ ഏഴ് മണിക്ക് തുറക്കാനത്തെിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് സ്‌പോൺസറെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് എത്തി വിശദമായി പരിശോധിച്ചപ്പോഴാണ് കവർച്ചയുടെ ആഴം മനസ്സിലായത്.
കട്ടർ ഉപയോഗിച്ചാണ് ഷട്ടറിന്റെ ലോക്കുകൾ പൊട്ടിച്ചത്. തുടർന്ന് ഗ്‌ളാസ് ഡോറിന്റെ പൂട്ട് സ്‌ക്രൂഡൈവർ ഉപയോഗിച്ച് അടർത്തി മാറ്റുകയായിരുന്നു. സ്‌ക്രൂഡൈവർ അടക്കമുള്ള തെളിവുകൾ ശേഖരിച്ച പൊലീസും ഫോറൻസിക് വിദഗ്ധരും അന്വേഷണം നടത്തുന്നുണ്ട്.