- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിയുടുപ്പിട്ട് കറങ്ങുന്നവരെ പർദ്ദയിടിക്കാൻ ദുബൈ ; മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നവർക്കെതിരെ നടപടി; ഡ്രസ് കോഡ് ബോധവത്കരണവുമായി സർക്കാർ
ദുബൈയിൽ പൊതുസ്ഥലങ്ങളിൽ ഇനി മുതൽ അല്പ വസ്ത്രധാരിണികളെ കാണാൻ കഴിഞ്ഞെന്ന് വരില്ല. കാരണം എന്തെന്നല്ല യുഎഇ പുതിയ ഡ്രസ്് കോഡ് പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കു കയാണ്. യുഎഇയുടെ സംസ്‌കാരത്തിനനുസരിച്ച് വസ്ത്രം ധരിക്കാത്ത സന്ദർശകരെ പിടികൂടി പർദയിടിക്കാനാണ് ദുബൈ മുനിസിപ്പാലിറ്റിയുടെ തീരുമാനം. വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ഇതുസംബന്ധി
ദുബൈയിൽ പൊതുസ്ഥലങ്ങളിൽ ഇനി മുതൽ അല്പ വസ്ത്രധാരിണികളെ കാണാൻ കഴിഞ്ഞെന്ന് വരില്ല. കാരണം എന്തെന്നല്ല യുഎഇ പുതിയ ഡ്രസ്് കോഡ് പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കു കയാണ്. യുഎഇയുടെ സംസ്‌കാരത്തിനനുസരിച്ച് വസ്ത്രം ധരിക്കാത്ത സന്ദർശകരെ പിടികൂടി പർദയിടിക്കാനാണ് ദുബൈ മുനിസിപ്പാലിറ്റിയുടെ തീരുമാനം.
വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ഇതുസംബന്ധിച്ച് ബുക്ക്‌ലറ്റുകളും ലഘുലേഘകളും വിതരണം ചെയ്യാനും ആലോചനയുണ്ട്. പൊതുജനങ്ങളുടെ താൽപ്പര്യാർത്ഥമാണ് ഇത്തരമൊരു നടപടി. പല സന്ദർശകരും മാന്യമല്ലാത്ത വസ്ത്രധാരണവുമായി യുഎഇയിൽ എത്തുന്നുണ്ട്. ഇത് അവസാനിപ്പിക്കാനുള്ള ബോധവത്കരണമെന്നോണമാണ് ഗവൺമെന്റ് ഡിപ്പാർട്ടുമെന്റുകളിൽ കൂടി ഡ്രസ്സ് കോഡ് നടപ്പിലാക്കുന്നത്.
അല്പ വസ്ത്രം ധരിച്ച് ഷോപ്പുകളിലെത്തുന്ന സ്ത്രീകൾ പലപ്പോഴും മറ്റ് ഉപഭോക്താക്കൾക്ക് അസൗകര്യം സൃഷ്ടിക്കാറുണ്ട്. പലപ്പോഴും പർദ്ദ ധരിക്കുന്ന സ്ത്രീകൾ ഇവരുമായി പരസ്യ വാക്കേറ്റത്തിന് മുതിരുന്നതും അധികൃതരുടെ ശ്രദ്ധയില്‌പെട്ടിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലും കച്ചവടമേഖലകളിലും ഇതുസംബന്ധിച്ച് കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം. പല ഗവൺമെന്റ് ഡിപ്പാർട്ടുമെന്റുകളുടെയും പ്രവേശന കവാടങ്ങളിൽ നിലവിൽ ഇത്തരം പബ്ലിക്ക് കോഡുകൾ പ്രദർശിപ്പിച്ചുകഴിഞ്ഞു.
2009ൽ ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ആണ് ദുബായ് ഡ്രസ്സ് കോഡ് ആദ്യമായി പുറത്തു വിട്ടത്. എമിറേറ്റ്‌സിന്റെ സംസ്‌കാരവും, പാരമ്പര്യവും, മതവിശ്വാസങ്ങളും കണക്കിലെടുത്തുള്ള വസ്ത്രധാരണ രീതിയാണ് ഇവിടെ വേണ്ടതെന്നും ഡ്രസ്സ് കോഡിൽ പ്രത്യേകം പറയുന്നുണ്ട്. സ്വിമ്മിങ് വിയർ ധരിച്ചുകൊണ്ട് ബീച്ചിൽ മാത്രമേ നടക്കാവൂ. ഇതു തന്നെ വളരെ മാന്യമായ രീതിയിലായിരിക്കണമെന്നും ഡ്രസ്സ് കോഡിൽ വ്യക്തമാക്കുന്നുണ്ട്. ദമ്പതികൾ പൊതുസ്ഥലത്ത് ചുംബിക്കുന്നതിനും കെട്ടിപ്പിടിക്കുന്നതിനും കൈകോർത്ത് നടക്കുന്നതിനും പോലും വിലക്കു കൽപ്പിക്കുന്നതാണ് കോഡ്. എപ്പോഴാണ് കോഡ് നടപ്പിലാക്കുക എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ നൽകിയിട്ടില്ല.