ദ്യോഗിക തിരക്കുകൾ മൂലം കുടുംബത്തിനൊപ്പം ചെലവിടാൻ സമയം ലഭിക്കുന്നില്ലെന്ന് ഒഴിവു കഴിവ് പറയുന്നവർക്ക് തന്റെ പ്രവൃത്തിയിലൂടെ ചുട്ട മറുപടി നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌. ജൂൺ എട്ടിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിലും കുടുംബം മറക്കാത്ത നേതാവാണ് തെരേസ മെയ്‌ എന്നാണ് വ്യക്തമായിരിക്കുന്നത്. ഭർത്താവിനൊപ്പം ട്രോളി ഉരുട്ടി പച്ചക്കറികളും ഭക്ഷണസാധനങ്ങളും വാങ്ങുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചിത്രം വൈറലാവുകയാണ്.

വൈറ്റ്‌റോസിൽ ഷോപ്പിംഗിനെത്തിയ തെരേസയുടെയും ഭർത്താവ് ഫിലിപ്പിന്റെയും ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. താനും ഭർത്താവും ജോലികൾ പരസ്പരം പങ്ക് വയ്ക്കുന്നതാണ് തങ്ങളുടെ വിവാഹജീവിതം സന്തോഷമാകുന്നതിന്റെ രഹസ്യമെന്ന് തെരേസ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് തെരേസ ഷോപ്പിങ് നടത്താനെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഈ മാസം ആദ്യം ബെർക്ക്‌ഷെയറിലെ വൈറ്റ് റോസ് ശാഖയിലായിരുന്നും ഇരുവരും സാധനങ്ങൾ വാങ്ങാനെത്തിയിരുന്നത്. രണ്ട് പായ്ക്കറ്റ് ക്രിസ്പും ഒരു ഡസൻ പിങ്ക് റോസുമായിരുന്നു ഇവർ വാങ്ങിയത്. തന്റെ ലിയോപാർഡ് പ്രിന്റ് ഷൂസും നേവി സ്യൂട്ടുമാണ് തെരേസയുടെ വേഷം. ഫിലിപ്പാകട്ടെ ബ്രൈറ്റ് ചെക്ക്ഡ് ഷർട്ടും ബ്ലാക്ക് ട്രൗസേർസും ബ്ലേസറുമണിഞ്ഞിരുന്നു.

ഷോപ്പിംഗിനിടെ കാർട്ടിന്റെ ചുക്കാൻ തള്ളിക്കൊണ്ട് തെരേസ നടക്കുമ്പോൾ ഭർത്താവ് ഫിലിപ്പ് വൈറ്റ്‌റോസിന്റെ സീ സാൾട്ട്, സോമെർസെറ്റ് സൈഡർ വിനാഗർ, കുക്ക്ഡ് ക്രിസ്പ്‌സ് എന്നിവ കൈയിലെടുത്തിരിക്കുന്നതായി കാണാം. കഴിഞ്ഞ ആഴ്ച ബിബിസി ഷോയിൽ ഒരുമിച്ച് പങ്കെടുത്ത് തങ്ങളുടെ കുടുംബത്തിന്റെ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തിയതിന് ശേഷമായിരുന്നും ഇരുവരും ഷോപ്പിങ് നടത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നത്. ബിബിസിയിലെ ടീം ടൈം അവതാരകരായ മാറ്റ് ബേക്കർ, അലക്‌സ് ജോൺസ് എന്നിവരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് തങ്ങളുടെ കുടുംബജീവിതത്തെ കുറിച്ച് ഇരുവരും വെളിപ്പെടുത്തിയത്. 36 വർഷമായി ഇവർ വിജയകരമായി ദാമ്പത്യ ജീവിതം നയിക്കുന്നുണ്ട്.

വീട്ടിലെ ജോലികൾ തങ്ങൾ എങ്ങനെയാണ് പങ്ക് വച്ച് ചെയ്യുന്നതെന്ന് ഈ ഷോക്കിടയിൽ ഇവർ വിവരിച്ചിരുന്നു. തങ്ങൾ ആദ്യ ദർശനത്തിൽ തന്നെ പരസ്പരം ഇഷ്ടപ്പെട്ടിരുന്നുവെന്നാണ് ഇരുവരും വെളിപ്പെടുത്തിയത്. തെരേസയോട് വിലപേശി വിജയിക്കാനാവില്ലെന്നും ഫിലിപ്പ് പറഞ്ഞിരുന്നു. ഓരോ വിവാഹ ബന്ധത്തിലും കൊടുക്കൽ വാങ്ങലുകളുണ്ടെന്നും അതിലൂടെ മാത്രമേ മുന്നോട്ട് പോകാനാവുകയുള്ളുവെന്നും തെരേസ വ്യക്തമാക്കിയിരിുന്നു. തനിക്ക് പാചകത്തോടുള്ള താൽപര്യം തെരേസ നേരത്തെ വ്യക്തമാക്കിയ കാര്യമാണ്. ഇരുവരും ഷോപ്പിങ് നിർവഹിക്കുന്നത് മറ്റുള്ള ഷോപ്പർമാർ കൗതുകത്തോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.