മസ്‌കത്ത്: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ അൽ അമിറാത്തിലെ മലയാളികളുടേതടക്കം നാല് കടകൾ പൂർണമായി കത്തി നശിച്ചു. ഉത്തരേന്ത്യക്കാരനായ ജാവേദിന്റെ കോഫി ഷോപ്പിലെ സിലിണ്ടറാണ് ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചത്.

തുടർന്ന് സമീപത്തെ മലയാളിയുടെഐസ്‌ക്രീം ഷോപ്, സ്വദേശിയുടെ ടെയ്‌ലറിങ് ഷോപ്, ഈജിപ്ത് സ്വദേശിയുടെ കോഫിഷോപ്പ് എന്നിവയാണ് അപകടത്തിൽ പൂർണമായി തകർന്നത്. കടകളിലെ സാധനങ്ങൾക്ക് പുറമെ ഇടഭിത്തികളും അപകടത്തിന്റെ ആഘാതത്തിൽ തകർന്നു.

പുറത്ത് നിർത്തിയിട്ടിരുന്ന കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചു. 12 കടകളാണ് കെട്ടിടത്തിൽ ഉള്ളത്.