ടകളുടെയും മാളുകളുടെയും സിനിമാ തീയറ്ററുകളുടെയും പ്രവർത്തന സമയം സംബന്ധിച്ച നിർദ്ദേശങ്ങളിൽ കാതലായ മാറ്റം വരുത്തി കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. ഇതനുസരിച്ച് കടകളുടെയും മാളുകളുടെയും തീയറ്ററുകളുടെയും പ്രവർത്തന സമയം ഉടമയ്ക്ക് തീരുമാനിക്കാം. എപ്പോൾ തുറക്കണമെന്നും എപ്പോൾ അടയ്ക്കണമെന്നും തീരുമാനിക്കുന്നതു പോലെ 24 മണിക്കൂറും പ്രവർത്തിക്കുകയുമാവാം.

മോഡൽ ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് (റെഗുലേഷൻ ഓഫ് എംപ്ലോയ്‌മെന്റ് ആൻഡ് കണ്ടീഷൻ ഓഫ് സർവീസസ്) ബിൽ 2016-നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. 24 മണിക്കൂറും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകുമ്പോൾ സ്ഥാപനത്തിൽ മാതൃകാപരമായ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കാനും ഉടമയ്ക്ക് ബാധ്യതയുണ്ട്.

സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ഉടമകൾക്ക് നിശ്ചയിക്കാമെന്നതാണ് നിയമ പരിഷ്‌കാരത്തിലെ പ്രധാന ശുപാർശ. ആവശ്യമായ സുരക്ഷ ഒരുക്കുകാണെങ്കിൽ സ്ത്രീകൾക്ക് രാത്രി സമയത്തും ജോലി ചെയ്യാം. കുടിവെള്ളം, കാന്റീൻ, ശൗചാലയങ്ങൾ, പ്രഥമശുശ്രൂഷയ്ക്കാവശ്യമായ വസ്തുക്കൾ, കുട്ടികളെ പരിചരിക്കാനാവശ്യമായ സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കണമെന്ന് നിഷ്‌കർഷിക്കുന്നുണ്ട്.

പത്തോ അതിലധികമോ ജീവനക്കാരുള്ള ഉദ്പാദക യൂണിറ്റുകൾക്കാണ് നിയമം ബാധകമാകുക. കേരളത്തിലെ വൻകിട ടെക്‌സ്റ്റൈലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ സ്ത്രീ ജീവനക്കാർക്ക് മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ലാതെ, മണിക്കൂറുകളോളം നിന്ന നിൽപ്പിൽ ജോലി ചെയ്യേണ്ടിവരുന്ന ജീവനക്കാരുടെ പ്രശ്‌നങ്ങൾ അടുത്തിടെ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

പുതിയ നിയമം മറ്റു ചില മേഖലകൾക്ക് പഴുതുകൾ നൽകുന്നു്ട്. ഐ.ടി, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിൽ ദിവസേന ഒമ്പത് മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറും ജോലി ചെയ്യുന്നവർക്ക് പുതിയ നിയമ പരിഷ്‌കാരം ബാധകമാകില്ല. അതുപോലെ സംസ്ഥാനങ്ങൾക്ക് ഈ നിയമം അപ്പാടെ നടപ്പാക്കണമെന്നുമില്ല.

ഓരോ സംസ്ഥാനങ്ങൾക്കും അതാതിടത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ച് നിയമം പരിഷ്‌കരിക്കുകയോ അതേപടി നടപ്പാക്കുകയോ ചെയ്യാം. പ്രവർത്തന സമയം കൂട്ടുന്നതിലൂടെ കൂടുതൽ പേർക്ക് തൊഴിലവസരം ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകബട്ടുന്നത്. മാതൃകാ നിയമമായതിനാൽ, ഇതിന് പാർലമെന്റിന്റെ അംഗീകാരം വേണമെന്നുമില്ല. കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുന്നതോടെ നിയമം നടപ്പാക്കാനാവും.