- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരൊറ്റ കഥാപാത്രം, ഒരൊറ്റ ലൊക്കേഷൻ, ഒറ്റ രാത്രിയിലുള്ള ചിത്രീകരണം; അൺയൂഷ്വൽ ടൈം- ത്രില്ലടിപ്പിക്കുന്ന ഹ്രസ്വചിത്രം
ഒരൊറ്റ കഥാപാത്രത്തെ മാത്രം ഉപയോഗപ്പെടുത്തി ആദ്യാവസാനം വരെ ആകാംക്ഷയിൽ നിർത്തുന്നൊരു ത്രില്ലർ സിനിമ സാദ്ധ്യമാണോ? എന്നാൽ ഏക കഥാപാത്രം എന്ന വെല്ലുവിളി മാത്രമല്ല, ഒരൊറ്റ ലൊക്കേഷനും നെടുനീളൻ സിഗിൾ ഷോട്ടും ഉൾപ്പെടുത്തി വേറിട്ടൊരു ഡാർക്ക് ത്രില്ലർ അനുഭവമാവുകയാണ് ദി അൺയൂഷ്വൽ ടൈം എന്ന ഹ്രസ്വ ചിത്രം. കോവിഡിൽ ലോകം വീട്ടിലൊതുങ്ങിയപ്പോൾ സാദ്ധ്യത തേടിയിറങ്ങിയ യുവകൂട്ടായ്മയാണ് ചിത്രത്തിനു പിന്നിൽ. പുരുഷാധിപത്യത്തിന്റെ ഭീകരതയാണ് ചിത്രത്തിലുടനീളം. പതിനേഴ് മിനിറ്റലധികം ദൈർഘ്യമുള്ള ചിത്രത്തിൽ പത്തു മിനിറ്റലധികവും ചിത്രീകരിച്ചിരിക്കുന്നത് സിംഗിൾ ഷോട്ടിലാണ്. കഥാപാത്രം പ്രേക്ഷകനോട് നേരിട്ടു സംവദിക്കുന്ന രീതിയിൽ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നു. കഥയിൽ പ്രേക്ഷകനേയും കഥാപാത്രമാക്കുകയാണ് ഇത്തരമൊരു സംവദന രീതിയുടെ ലക്ഷ്യമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. പുരുഷ വിഭ്രാന്തിയും കാഴ്ചക്കാരനും തമ്മിലുള്ള മാനസിക സംഘർഷമാണ് ചിത്രം പറയുന്നത്. ഒരൊറ്റ രാത്രിയിൽ ഒരു ലൊക്കേഷനിൽ ഒരു കഥാപാത്രത്തെ ഉപയോഗിച്ചു ചിത്രീകരിച്ച ഹ്രസ്വ ചിത്രത്തിന്റെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ജേർണലിസം വിദ്യാർത്ഥിയായ അനന്ദു പുലിതൂക്കനാണ്. ജോർജ് കെ.ജെ, ഷെഫിൻ മായൻ, റോസ് മരിയ, വൈശാഖ് സുധി, കാർത്തിക് രാജ് എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.