- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലവേല വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന ഹ്രസ്വ ചിത്രം 'ഇവൾ ആണോ' ജനങ്ങളിലേക്ക് ; സിഡി പ്രകാശനം നിർവ്വഹിച്ച് ചലച്ചിത്ര താരം ജയരാജ് വാര്യർ; കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് റേഡിയോ ജോക്കി ലക്ഷ്മിയും മാസ്റ്റർ ജഗൻ ശ്യാംലാലും
ഒരു ശിശുദിനം കൂടി കടന്നു പോകുമ്പോൾ ബാലവേല വിരുദ്ധ സന്ദേശമുയർത്തി ഒരു കൂട്ടം യുവാക്കൾ അണിയിച്ചൊരുക്കിയ 'ഇവൾ ആണോ' എന്ന ഹ്രസ്വചിത്രം പുറത്തിറക്കി. പരിഷ്‌കൃത സമൂഹമെന്ന് സ്വയം അവകാശപ്പെടുന്ന മലയാളികൾക്ക് നാണക്കേടുളവാക്കുന്ന കാഴ്ചയാണ് നമ്മുടെ ചുറ്റുപാടും അരങ്ങേറിക്കൊണ്ടിരിക്കുന്ന ബാലവേലകളും, ബാലപീഡനങ്ങളും. ഇതിനെതിരെ നടക്കുന്ന ചില ബോധവൽക്കരണ കാട്ടിക്കൂട്ടൽ പരിപാടികൾ കൂടി ബാലപീഡനമായി മാറിയാലോ? ഇത്തരമൊരു കാഴ്ച പങ്കുവെക്കുന്ന ഹ്രസ്വചിത്രമാണ് 'ഇവൾ ആണോ'. ബാലവേല വിരുദ്ധദിനമായി ആചരിക്കുന്ന ജൂൺ 12ന് ഒരു സ്‌കൂളിൽ നടക്കുന്ന ബോധവൽക്കരണ പരിപാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മാനേജ്മെന്റിൽ നിന്നു ലഭ്യമാകാവുന്ന അവാർഡ് മുന്നിൽ കണ്ട് തീർത്തും മത്സര ബുദ്ധിയോടെ ഒരധ്യാപിക ചെറു വിദ്യാർത്ഥികളെ അണിനിരത്തി കാട്ടിക്കൂട്ടുന്ന പ്രവർത്തികളും അനന്തര ഫലമായി ഇതു വരുത്തുന്ന വിനയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഏഴു മിനിറ്റോളം ദൈർഘ്യമുള്ള ഹ്രസ്വചിത്രം 'ചങ്ക്സ് മീഡിയയുടെ' ബാനറിൽ ദൃശ്യമാധ്യമ വാർത്ത ക്യാ
ഒരു ശിശുദിനം കൂടി കടന്നു പോകുമ്പോൾ ബാലവേല വിരുദ്ധ സന്ദേശമുയർത്തി ഒരു കൂട്ടം യുവാക്കൾ അണിയിച്ചൊരുക്കിയ 'ഇവൾ ആണോ' എന്ന ഹ്രസ്വചിത്രം പുറത്തിറക്കി. പരിഷ്‌കൃത സമൂഹമെന്ന് സ്വയം അവകാശപ്പെടുന്ന മലയാളികൾക്ക് നാണക്കേടുളവാക്കുന്ന കാഴ്ചയാണ് നമ്മുടെ ചുറ്റുപാടും അരങ്ങേറിക്കൊണ്ടിരിക്കുന്ന ബാലവേലകളും, ബാലപീഡനങ്ങളും. ഇതിനെതിരെ നടക്കുന്ന ചില ബോധവൽക്കരണ കാട്ടിക്കൂട്ടൽ പരിപാടികൾ കൂടി ബാലപീഡനമായി മാറിയാലോ? ഇത്തരമൊരു കാഴ്ച പങ്കുവെക്കുന്ന ഹ്രസ്വചിത്രമാണ് 'ഇവൾ ആണോ'. ബാലവേല വിരുദ്ധദിനമായി ആചരിക്കുന്ന ജൂൺ 12ന് ഒരു സ്‌കൂളിൽ നടക്കുന്ന ബോധവൽക്കരണ പരിപാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
മാനേജ്മെന്റിൽ നിന്നു ലഭ്യമാകാവുന്ന അവാർഡ് മുന്നിൽ കണ്ട് തീർത്തും മത്സര ബുദ്ധിയോടെ ഒരധ്യാപിക ചെറു വിദ്യാർത്ഥികളെ അണിനിരത്തി കാട്ടിക്കൂട്ടുന്ന പ്രവർത്തികളും അനന്തര ഫലമായി ഇതു വരുത്തുന്ന വിനയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഏഴു മിനിറ്റോളം ദൈർഘ്യമുള്ള ഹ്രസ്വചിത്രം 'ചങ്ക്സ് മീഡിയയുടെ' ബാനറിൽ ദൃശ്യമാധ്യമ വാർത്ത ക്യാമറാമാൻ കൂടിയായ ശിബി പോട്ടോരാണ് സംവിധാനം ചെയ്തിരിക്കുന്നത്. സാമൂഹ്യ പ്രതിബന്ധതയുള്ള നിരവധി ഹ്രസ്വചിത്രങ്ങൾ അണിയിച്ചൊരുക്കിയ ശിബി പോട്ടോർ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, കളർ കറക്ഷൻ എന്നിവ നിർവഹിച്ചിരിക്കുന്നത്. ടി.സി.വി. ക്യാമറാമാൻ കൂടിയായ ശിബി പോട്ടോർ സംവിധാനം ചെയ്ത മുൻ ചിത്രം ദേശീയ ശ്രദ്ധ നേടുകയും ദേശീയതലത്തിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.
റേഡിയോ ജോക്കിയായും ടെലിവിഷൻ അവതാരികയായും പ്രശസ്തിയാർജ്ജിച്ച ലക്ഷ്മിയും മാസ്റ്റർ ജഗൻശ്യാംലാലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തൃശൂർ കാൽഡിയൻ സിറിയൻ സ്‌കൂൾ പശ്ചാത്തലമായ ചിത്രത്തിൽ ഇതേ സ്‌കൂളിലെ പ്രിൻസിപ്പാൾ ഡോ.അബി പോളും പ്രധാനാധ്യാപിക പ്രിൻസിയും മറ്റ് അദ്ധ്യാപകരും കുട്ടികളുമാണ് കഥാപാത്രങ്ങളായി രംഗത്തുള്ളത്. വിജേഷ്നാഥ് മരത്തങ്കോട്, ജിഷ്ണു കെ.രാജ് എന്നിവർ ഛായാഗ്രഹണവും, ഷിജീഷ് ഷൺമുഖ എഡിറ്റിംഗും പശ്ചാത്തല സംഗീതം സന്തേഷ് റെയിൻ മങ്കിയും നിർവഹിച്ചു.
സമൂഹത്തിന്റെ പരിഛേദമായ ചില നേർക്കാഴ്ചകളുമായെത്തുന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദർശനം തൃശൂർ ശക്തൻ തമ്പുരാൻ കോളേജിൽ നടന്നു. കോളേജ് പ്രിൻസിപ്പാൾ അജിത്കുമാർ രാജ അദ്ധ്യക്ഷനായ ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു. ചലച്ചിത്ര താരം ജയരാജ് വാര്യർ സി ഡി പ്രകാശനം നിർവ്വഹിച്ചു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പ്രഭാത് സി ഡി ഏറ്റുവാങ്ങി. ടെലിവിഷൻ അവതാരക ലക്ഷ്മി സന്നിഹിതയായിരുന്നു. കാലിക പ്രസക്തി വിളിച്ചോതുന്ന ഹ്രസ്വചിത്രം സ്‌കൂളുകളിലും കോളേജുകളിലും ഒപ്പം യൂടൂബിലടക്കലുള്ള സമൂഹമാധ്യമങ്ങളിലും പ്രദർശനം നടന്നുകൊണ്ടിരിക്കുന്നു..