- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു ട്യൂബിൽ വൈറലായി 'മീടു' എന്ന ഹ്രസ്വ ചിത്രം;'പിഴ' എന്ന അപമാനവും 'ഇര'യെന്ന അപരത്വവും പേറി ജീവിക്കേണ്ടവളല്ല സ്ത്രീയെന്നും ചിത്രം ശക്തമായി പറയുന്നു; മീടു ക്യാമ്പയിനിൽ സ്ത്രീകൾക്ക് കരുത്തുപകരുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഓൺലൈൻ മാധ്യമപ്രവർത്തകൻ സന്ദീപ് ശശികുമാർ
സ്ത്രീകളുടെ സോഷ്യൽ മീഡിയ വിപ്ലവമായ മീറ്റൂ പ്രമേയമാക്കിയുള്ള ഹ്രസ്വ ചിത്രം യൂ ട്യൂബിൽ തരംഗമാകുന്നു.മന്ത്രിമാർ മുതൽ മാധ്യമപ്രവർത്തകർ വരെ സമൂഹത്തിലെ മാന്യരെന്ന് കരുതുന്ന പലരുടെയും മറച്ചുവെക്കപ്പെട്ട ലൈംഗിക വൈകൃതങ്ങളുടെ ഇന്നലെകളെ സമൂഹത്തിനു മുമ്പിലേക്ക് തുറന്നുകാട്ടുകായാണ് മീടു ക്യാമ്പയിനിലൂടെ. ഹോളിവുഡിൽ ആരംഭിച്ച മീടു ഇന്ന് മേഖലകളുടെ പരിധി ലംഘിച്ച് എല്ലായിടത്തും പടരുന്നുണ്ട്. സിനിമാ താരങ്ങളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ പ്രമുഖരായ സ്ത്രീകളാണ് വെളിപ്പെടുത്തലുകൾക്ക് തുടക്കമിട്ടതെങ്കിൽ ഇന്നിപ്പോൾ അത് സാമൂഹ്യ- സാംസ്‌കാരിക രംഗത്തുനിന്നുള്ളവരിലും ഇത് എത്തി നിൽക്കുന്നു. എങ്കിലും ഇനിയും പലരും വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരാൻ ധൈര്യപ്പെടാതെ ഇരിക്കുന്നവർക്ക് കരുത്ത് പകരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തനിക്കൊപ്പം നിൽക്കാൻ ചിലരെങ്കിലും ഉണ്ടാകും എന്ന ബോധ്യമാണ് പലർക്കും ധൈര്യം പകരുന്നത്. ഇനിയും അത്തരക്കാർക്ക് കരുത്ത് പകരേണ്ടതുണ്ട് എന്ന സ്വയം ബോധ്യവും ഒപ്പം ധാർമ്മികമായ പിന്തുണയുമായാണ് മീറ്റൂ എന്ന ഹ്ര
സ്ത്രീകളുടെ സോഷ്യൽ മീഡിയ വിപ്ലവമായ മീറ്റൂ പ്രമേയമാക്കിയുള്ള ഹ്രസ്വ ചിത്രം യൂ ട്യൂബിൽ തരംഗമാകുന്നു.മന്ത്രിമാർ മുതൽ മാധ്യമപ്രവർത്തകർ വരെ സമൂഹത്തിലെ മാന്യരെന്ന് കരുതുന്ന പലരുടെയും മറച്ചുവെക്കപ്പെട്ട ലൈംഗിക വൈകൃതങ്ങളുടെ ഇന്നലെകളെ സമൂഹത്തിനു മുമ്പിലേക്ക് തുറന്നുകാട്ടുകായാണ് മീടു ക്യാമ്പയിനിലൂടെ. ഹോളിവുഡിൽ ആരംഭിച്ച മീടു ഇന്ന് മേഖലകളുടെ പരിധി ലംഘിച്ച് എല്ലായിടത്തും പടരുന്നുണ്ട്.
സിനിമാ താരങ്ങളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ പ്രമുഖരായ സ്ത്രീകളാണ് വെളിപ്പെടുത്തലുകൾക്ക് തുടക്കമിട്ടതെങ്കിൽ ഇന്നിപ്പോൾ അത് സാമൂഹ്യ- സാംസ്‌കാരിക രംഗത്തുനിന്നുള്ളവരിലും ഇത് എത്തി നിൽക്കുന്നു. എങ്കിലും ഇനിയും പലരും വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരാൻ ധൈര്യപ്പെടാതെ ഇരിക്കുന്നവർക്ക് കരുത്ത് പകരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
തനിക്കൊപ്പം നിൽക്കാൻ ചിലരെങ്കിലും ഉണ്ടാകും എന്ന ബോധ്യമാണ് പലർക്കും ധൈര്യം പകരുന്നത്. ഇനിയും അത്തരക്കാർക്ക് കരുത്ത് പകരേണ്ടതുണ്ട് എന്ന സ്വയം ബോധ്യവും ഒപ്പം ധാർമ്മികമായ പിന്തുണയുമായാണ് മീറ്റൂ എന്ന ഹ്രസ്വ ചിത്രത്തിലൂടെ സന്ദീപ് ശശികുമാർ എന്ന ഓൺലൈൻ മാധ്യമ പ്രവർത്തകൻ നിർവഹിക്കുന്നത്. ഷാജി എൻ ജോണും സജിത സന്ദീപും അരുൺ സോളുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. കഥയും തിരക്കഥയും സുനിൽ തൃശൂരും ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആൻ പ്രഭാതുമാണ്.
ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നവരിൽ ഓൺലൈൻ മാധ്യമ പ്രവർത്തകരാണ് അധികവും
മീടൂ മുന്നോട്ട് വെക്കുന്നത് പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് നൽകുന്ന ഊർജം വലുതാണ്. ഭാര്യ, സഹോദരി, അമ്മ ഇവർ 'പിഴക്കപ്പെട്ടു' എന്നത് നാണക്കേടായി കരുതി മിണ്ടാതിരിക്കുന്നവർക്ക് കൂടെ വേണ്ടിയാണ് ഈ കൊച്ചു ചിത്രം സംസാരിക്കുന്നത്. അപമാനിതയായി മാനസികമായും ശാരീരികമായും തകർക്കപ്പെട്ട് 'പിഴ' എന്ന അപമാനവും 'ഇര'യെന്ന അപരത്വവും പേറി ജീവിക്കേണ്ടവളല്ല എന്ന് ചിത്രം ശക്തമായി തന്നെ പറയുന്നുണ്ട്. ലൈംഗികാധിക്രമത്തിനു വിധേയരാക്കപ്പെടുന്ന ഓരോ സ്ത്രീക്കും ധൈര്യപൂർവം തുറന്നു പറയാവുന്ന കുറ്റവാളിയാണ് ശിക്ഷിക്കപ്പെടേണ്ടത്, മറിച്ച് കുറ്റകൃത്യത്തിനു വിധേയരായവരല്ല എന്ന് സമൂഹം തിരിച്ചറിവുണ്ടാകുന്ന കാലത്തെ നിർമ്മിക്കുന്നവർക്ക് ഈ ചിത്രം നൽകുന്നത് വലിയൊരു പ്രതീക്ഷയാണ്.