- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാറുന്ന കേരളം; മാറാത്ത മലയാളി: ദൈവത്തിന്റെ സ്വന്തം നാട്- ഹ്രസ്വചിത്രം കാണാം
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടാണു നമ്മുടെ കേരളം എന്നു നാം അവകാശപ്പെടുമ്പോഴും അതിന്റെ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ നാം എന്തുചെയ്യുന്നു എന്ന ചോദ്യം എക്കാലവും ബാക്കി നിൽക്കുന്ന ഒന്നാണ്. ഈ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ നിന്നു പിറവിയെടുത്തതാണ് 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന ഈ ഹ്രസ്വചിത്രം. പുതിയ തലമുറ മനഃപൂർവം മറന്നു കളയുന്ന ചില കാര്യങ്ങളിൽ ഒന്നാണു പരിസര ശുചീകരണം. ദൈവത്തിന്റെ ഈ നാട് ആര് വൃത്തിയാക്കും എന്ന ചോദ്യത്തിനു വ്യത്യസ്തമായ ഒരു ഷോർട്ട് ഫിലിമിലൂടെ ഉത്തരം പറയുകയാണ് സംവിധായകൻ രാഹുൽ ബാലൻ. ശുചിത്വത്തെയും മലിനീകരണത്തെയും ഒരു കൊച്ചുകുട്ടിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാൻ രാഹുലിനു കഴിഞ്ഞിട്ടുണ്ട്. പത്തുമിനിട്ടുമാത്രം ദൈർഘ്യമേ ഉള്ളുവെങ്കിലും വളരെ വലിയൊരു സന്ദേശമാണ് ഈ ഹ്രസ്വചിത്രം പ്രേക്ഷകർക്കു നൽകുന്നത്. വീട് നന്നായാൽ മതി. നാട് നന്നാക്കേണ്ടത് ഞാനല്ല എന്ന പുതുതലമുറമനോഭാവം ഉൾക്കൊള്ളേണ്ടതായ ഒരു നന്മയുള്ള സന്ദേശം. ശ്രീധർ, സി ദിലീപ്, ഗീതു, അതുൽ, ശിവരഞ്ജിനി, രോഹിത്, ലിജോഷ് എന്നിവര
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടാണു നമ്മുടെ കേരളം എന്നു നാം അവകാശപ്പെടുമ്പോഴും അതിന്റെ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ നാം എന്തുചെയ്യുന്നു എന്ന ചോദ്യം എക്കാലവും ബാക്കി നിൽക്കുന്ന ഒന്നാണ്. ഈ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ നിന്നു പിറവിയെടുത്തതാണ് 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന ഈ ഹ്രസ്വചിത്രം.
പുതിയ തലമുറ മനഃപൂർവം മറന്നു കളയുന്ന ചില കാര്യങ്ങളിൽ ഒന്നാണു പരിസര ശുചീകരണം. ദൈവത്തിന്റെ ഈ നാട് ആര് വൃത്തിയാക്കും എന്ന ചോദ്യത്തിനു വ്യത്യസ്തമായ ഒരു ഷോർട്ട് ഫിലിമിലൂടെ ഉത്തരം പറയുകയാണ് സംവിധായകൻ രാഹുൽ ബാലൻ. ശുചിത്വത്തെയും മലിനീകരണത്തെയും ഒരു കൊച്ചുകുട്ടിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാൻ രാഹുലിനു കഴിഞ്ഞിട്ടുണ്ട്.
പത്തുമിനിട്ടുമാത്രം ദൈർഘ്യമേ ഉള്ളുവെങ്കിലും വളരെ വലിയൊരു സന്ദേശമാണ് ഈ ഹ്രസ്വചിത്രം പ്രേക്ഷകർക്കു നൽകുന്നത്. വീട് നന്നായാൽ മതി. നാട് നന്നാക്കേണ്ടത് ഞാനല്ല എന്ന പുതുതലമുറമനോഭാവം ഉൾക്കൊള്ളേണ്ടതായ ഒരു നന്മയുള്ള സന്ദേശം. ശ്രീധർ, സി ദിലീപ്, ഗീതു, അതുൽ, ശിവരഞ്ജിനി, രോഹിത്, ലിജോഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.