- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവ്വീസ് നടത്താൻ വിമാനമില്ല; ഇന്നലെ ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട നാല് സർവീസുകൾ റദ്ദാക്കി; റദ്ദാക്കിയവയിൽ സ്പൈസ് ജെറ്റും എയർ ഇന്ത്യയും
ചെന്നൈ: ആവശ്യത്തിന് വിമാനങ്ങൾ ലഭ്യമല്ലാത്തതിനാൽ പല സർവ്വീസുകളും മുടങ്ങുന്നതായി റിപ്പോർട്ട്. ഇന്നലെ വിമാനമില്ലാത്തത് മൂലം സർവ്വിസ് മുടങ്ങിയത് നാല് സർവ്വീസുകളാണ്. ചെന്നെ വിമാവത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ സർവീസ് അടക്കമുള്ള നാല് ആഭ്യന്തര വിമാന സർവീസുകൾ ആണ് ഇന്നലെ റദ്ദാക്കിയത്. സർവീസ് നടത്താൻ വിമാനങ്ങൾ ലഭ്യമല്ലാതെ
ചെന്നൈ: ആവശ്യത്തിന് വിമാനങ്ങൾ ലഭ്യമല്ലാത്തതിനാൽ പല സർവ്വീസുകളും മുടങ്ങുന്നതായി റിപ്പോർട്ട്. ഇന്നലെ വിമാനമില്ലാത്തത് മൂലം സർവ്വിസ് മുടങ്ങിയത് നാല് സർവ്വീസുകളാണ്. ചെന്നെ വിമാവത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ സർവീസ് അടക്കമുള്ള നാല് ആഭ്യന്തര വിമാന സർവീസുകൾ ആണ് ഇന്നലെ റദ്ദാക്കിയത്.
സർവീസ് നടത്താൻ വിമാനങ്ങൾ ലഭ്യമല്ലാതെ വന്നതിനെത്തുടർന്നാണിതെന്നു വിമാനത്താവളം അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ ഇവിടെനിന്നു കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കു പുറപ്പെടേണ്ട സ്പൈസ് ജെറ്റ് സർവീസുകളും മുംബൈയിലേക്കു പുറപ്പെടേണ്ട എയർ ഇന്ത്യ സർവീസുമാണു മുടങ്ങിയത്.
ഡൽഹിയിലേക്കുള്ള വിമാനം മുംബൈ വഴി തിരിച്ചുവിട്ടു, റദ്ദാക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ ഇതിൽ ഉൾപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.ഇതേസമയം സർവീസുകൾ റദ്ദാക്കിയ കാര്യം തങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നു സ്പൈസ് ജെറ്റിലെ യാത്രക്കാർ പരാതിപ്പെട്ടു.