എഡ്മന്റെൻ: പലരുടെയും നിത്യജീവിതത്തിൽ സ്വകാര്യമായിഅനുഭവയ്ക്കുന്ന ഒരു ശാരീരിക പ്രശ്നത്തെ, യഥാതഥമായി, നര്മ്മത്തോടെഅവതരിപ്പിച്ച ചിത്രം പത്തു ദിവസം കൊണ്ട് യൂട്യൂബിൽ പത്തു ലക്ഷംപേരാണ് കണ്ടത്. ഒരു വക്കീൽ ഓഫീസിലെ ഗുമസ്തനായ കുഞ്ഞുമോന്റെഅടുത്ത് ഒരു സ്ത്രീ വിവാഹമോചന ആവശ്യവുമായി വരുന്നു.വിവാഹമോചനത്തിനുള്ള കാരണം, തന്റെ ഭർത്താവിന്റെ പരിധിയില്ലാത്തഫാർട്ടിങ്. വിവാഹമോചന കഥ അവിടെ നിൽക്കട്ടെ, ഇത് തന്നെയാണ്കുഞ്ഞമോന്റെയും പ്രശ്‌നം. യാത്രക്കിടയിലും, ജോലിയിലും,കുടുംബമൊത്തുള്ള സമയങ്ങളിലും, ഒരിത്തിരി നേരം സ്വകാര്യമായി വേണംഒന്ന് വളി വിടാൻ. തനിക്കു മാത്രമല്ല കുടുംബത്തിനും അതൊരുഅസ്വസ്ഥതയായി മാറിയപ്പോഴാണ്, കുഞ്ഞുമോൻ സുഹൃത്തായ ഡോക്ടറെ കാണുന്നത്. തുടർന്നങ്ങോട്ട് ജീവിതത്തിൽ കുറച് മാറ്റങ്ങൾ കുഞ്ഞുമോൻകൊണ്ടുവരുന്നു. വിവാഹമോചനത്തിനായി വന്നയാളുടെ കഥയും,കുഞ്ഞുമോന്റെ അവസ്ഥയും ശുഭമായി പര്യവസാനിക്കുന്നു, പതിനാറ്മിനിറ്റുള്ള ഈ ചിത്രത്തിൽ.

മലയാളീ കുറച്ച് അസഭ്യതയുടെ ലേബലൊട്ടിച്ചു മാറ്റിനിറുത്തിയ വാക്ക്തന്നെ സിനിമയുടെ പേരായിട്ടത് തന്നെ, മലയാളിയുടെ ഒരു കപട സഭ്യതസംസ്‌കാരത്തിന് കൊടുത്ത ഒരു അടിയായിരുന്നു. യൂട്യൂബിൽ ലെകമ്മെന്റുകളിൽ , ഇതിനെക്കുറിച്ചു പറയാൻ ഒരു അവസരം
കാത്തിരുന്നെന്ന പോലെയാണ് പ്രേക്ഷകർ കമെന്റുകൾ ഇടുന്നതു .സഭ്യതയുടെ നൂൽപ്പാലത്തിലൂടെ പോകുന്ന വിഷയത്തെ തികഞ്ഞകയടക്കത്തോടെയാണ്, സിനിമയുടെ രചനയും, സംവിധായകനുമായവിഷ്ണു രാജൻ കൈകാര്യം ചെയ്തത് .സിനിമയിൽ കുഞ്ഞുമോനെ
അവതരിപ്പിച്ച, സുധീഷ് സ്‌കറിയ നോർത് അമേരിക്കയിലെ മലയാളിഅഭിനേതാക്കളിൽ തന്റെ താരസിംഹസാനം ഉറപ്പിക്കുന്ന പ്രകടനമാണ്കാഴ്ചവെച്ചത്.

2020 ലെ ഇന്ത്യ ഫിലിം ഫെസ്റ്റിവൽ ഓഫ് ആൽബെർട്ടയിൽ,മികച്ചഅഭിനേതാവിനുള്ള അവാർഡ് സുധീഷിനായിരുന്നു, മികച്ച ചിത്രവുംഇതായിരുന്നു. മറ്റു അഭിനേതാക്കളായ നിമ്മി ജെയിംസ്, പ്രതീക്ഷ സുധീഷ്,ഡിജോ അഗസ്സ്റ്റിന് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു .
ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കൻ, എഡിറ്റിങ് കിരൺ ദാസ്,സൗണ്ട് അലക്‌സ്‌പൈകട, ഡിഓപി ആൻഡ്രൂസ് അലക്‌സ്എന്നിവരുമാണ്.