- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നർസിങ് രക്ഷപ്പെട്ടെങ്കിലും ഇന്ദർജിത്ത് സിങ്ങിന്റെ ഒളിമ്പിക്സ് സ്വപ്നം പൊലിഞ്ഞു; ബി സാമ്പിൾ പരിശോധനയിലും പരാജയപ്പെട്ടതോടെ ഷോട്ട് പുട്ട് താരം പുറത്ത്
ന്യൂഡൽഹി: മരുന്നടി വിവാദത്തിൽ കുടുങ്ങി ഇന്ത്യയുടെ ഷോട്ട് പുട്ട് താരം ഇന്ദർജിത്ത് സിങ് ഒളിമ്പിക്‌സിൽ നിന്നു പുറത്ത്. എ സാമ്പിളിന് പുറമെ ബി സാമ്പിളിലും ഉത്തേജകമരുന്നു പരിശോധന പോസിറ്റീവ് ആയതാണ് കാരണം. നേരത്തെ എ സാമ്പിൾ പരിശോധനയിൽ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നാഡ ബി സാമ്പിൾ പരിശോധിച്ചത്. രണ്ട് സാമ്പിളിലും പരാജയപ്പെട്ടതോടെ നാല് വർഷത്തെ വിലക്കാണ് 28കാരനായ ഇന്ദർജിത്തിനെ ഇനി കാത്തിരിക്കുന്നത്. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തന്നെ കുടുക്കിയതാണെന്നുമാണ് ഇന്ദർജിത്ത് സിങ് വാദിക്കുന്നത്. ഷോട്ട് പുട്ടിൽ റിയോയിലേക്കുള്ള ഏക ഇന്ത്യൻ താരം കൂടിയായിരുന്നു. ഇന്ദർജിത് സിങ്. 20.65 മീറ്റർ ഷോട്ട് പായിച്ച് റിയോ ഒളിംപിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരമാകാനും ഇന്ദർങിത്തിനു കഴിഞ്ഞിരുന്നു. ചൈനയിൽ നടന്ന ഏഷ്യൻ ചാന്പ്യൻഷിപ്പ്, ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗ്രാന്റ് പ്രിക്സ്, ലോക യൂണിവേഴ്സിറ്റി മീറ്റ് എന്നീ മൽസരങ്ങളിൽ കഴിഞ്ഞ വർഷം സ്വർണം നേടിയ താരം കഴിഞ്ഞ ഏഷ്യൻ ഗെയിസിൽ വെങ്കല
ന്യൂഡൽഹി: മരുന്നടി വിവാദത്തിൽ കുടുങ്ങി ഇന്ത്യയുടെ ഷോട്ട് പുട്ട് താരം ഇന്ദർജിത്ത് സിങ് ഒളിമ്പിക്‌സിൽ നിന്നു പുറത്ത്. എ സാമ്പിളിന് പുറമെ ബി സാമ്പിളിലും ഉത്തേജകമരുന്നു പരിശോധന പോസിറ്റീവ് ആയതാണ് കാരണം.
നേരത്തെ എ സാമ്പിൾ പരിശോധനയിൽ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നാഡ ബി സാമ്പിൾ പരിശോധിച്ചത്.
രണ്ട് സാമ്പിളിലും പരാജയപ്പെട്ടതോടെ നാല് വർഷത്തെ വിലക്കാണ് 28കാരനായ ഇന്ദർജിത്തിനെ ഇനി കാത്തിരിക്കുന്നത്. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തന്നെ കുടുക്കിയതാണെന്നുമാണ് ഇന്ദർജിത്ത് സിങ് വാദിക്കുന്നത്.
ഷോട്ട് പുട്ടിൽ റിയോയിലേക്കുള്ള ഏക ഇന്ത്യൻ താരം കൂടിയായിരുന്നു. ഇന്ദർജിത് സിങ്. 20.65 മീറ്റർ ഷോട്ട് പായിച്ച് റിയോ ഒളിംപിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരമാകാനും ഇന്ദർങിത്തിനു കഴിഞ്ഞിരുന്നു. ചൈനയിൽ നടന്ന ഏഷ്യൻ ചാന്പ്യൻഷിപ്പ്, ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗ്രാന്റ് പ്രിക്സ്, ലോക യൂണിവേഴ്സിറ്റി മീറ്റ് എന്നീ മൽസരങ്ങളിൽ കഴിഞ്ഞ വർഷം സ്വർണം നേടിയ താരം കഴിഞ്ഞ ഏഷ്യൻ ഗെയിസിൽ വെങ്കലം നേടി. റിയോയിൽ ഒരു മെഡൽ പ്രതീക്ഷയായിരുന്നു ഇന്ദർജിത്ത്.
ഉത്തേജക മരുന്ന് ഉപയോഗത്തിൽ പിടിക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം നർസിങ് യാദവിനുള്ള വിലക്ക് നേരത്തെ നാഡ നീക്കിയിരുന്നു. നാഡ അച്ചടക്ക സമിതിയുടേതാണ് തീരുമാനം. നർസിംഗിനെ കുരുക്കിയതാണെന്നു കണ്ടെത്തിയതോടെയാണു ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്.