ഡാലസ്: മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ്സ് ഫാർമേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ ധനശേഖരണാർത്ഥം സെപ്റ്റംബർ 3 ഞായറാഴ്ച 6 മണിക്ക് മാർത്തോമ്മ ഇവന്റ് സെന്ററിൽ വച്ച് ഷോ അരങ്ങേറുന്നു. ഈ ഷോയുടെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഇടവക വികാരിയായ റവ.സജി പി.സി., അസിസ്റ്റന്റ് വികാർ റവ.മാത്യു ശമുവേൽ അഭ്യർത്ഥിച്ചു.

സംഗീതവും നൃത്തവും ഹാസ്യവും ഇഴ ചേർത്ത് ചലച്ചിത്ര ടെലിവിഷൻ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംഗീത നൃത്ത ഹാസ്യ കലാവിരുന്ന് നിങ്ങളോടൊപ്പം സെവൻസീസ് എന്റർടൈന്മെന്റിന്റെ ബാനറിലാണ് എത്തുക. സംഗീത ആലാപന ലോകത്തിൽ കൊടുങ്കാറ്റു വിതച്ച മഹാൽഭുതം അഖിലേന്ത്യ തലത്തിൽ തന്നെ ഇന്നറിയപ്പെടുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ പാട്ടുകാരി സംഗീത പ്രേമികൾ നെഞ്ചിലേറ്റിയ മലയാളികളുടെ പൊന്നോമന പാട്ടുകാരി ശ്രേയ ജയദീപിനോടൊപ്പം പ്രശസ്ത പിന്നണി ഗായകരും, സംഗീത സംവിധായകനും നിരവധി ടെലിവിഷൻ ഷോയിലെ വിധികർത്താവുമായ എം.ജി. ശ്രീകുമാർ യുവ പിന്നണി ഗായകൻ രമേശ് ബാബു, പ്രശസ്ത പിന്നണി ഗായിക സുമിയും ഒന്നിക്കുന്നു.

ഏഷ്യാനെറ്റിലെ വെള്ളാനകളുടെ നാട് എന്ന കോമഡി സ്‌കിറ്റിലൂടെ കോമഡി രംഗത്ത് ചിരിയുടെ അലകളുയർത്തിയ മലയാള സിനിമ ടെലിവിഷൻ രംഗത്തെ പ്രമുഖ ഹാസ്യ താരങ്ങളായ ഷിബു ലബാൻ, സെന്തിൽ, അജ്ഞന അപ്പുകുട്ടൻ എന്നിവർ ചേർന്നൊരുക്കുന്ന മിമിക്‌സ് കോമഡിയും പ്രശസ്തരായ കലാ പ്രതിഭകൾ നയിക്കുന്ന നയന മനോഹരങ്ങളായ നൃത്തനൃത്ത്യങ്ങളും ഈ ഷോയ്ക്ക് മാറ്റേകുന്നു. പ്രശസ്ത കീബോർഡ് പ്ലയറായ അനൂപാണ് ഓർക്കസ്‌ട്രേഷൻ കൈകാര്യം ചെയ്യുന്നത്. പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതിക വിദ്യയുടെ സമന്വയവും അവതരണത്തിന്റെ വ്യത്യസ്തവും നിങ്ങളോടൊപ്പം ഷോയെ മറ്റ് ഷോയിൽ നിന്നും വേറിട്ടതാക്കും്..

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. റവ.സജി.പി.സി.-214-412-7951, റവ.മാത്യു ശാമുവേൽ-972-975-7468, ജോബി ജോൺ-214-235-3888, ലിബിൻ മാത്യു- 682-552-0587, ജേക്കബ് വർഗ്ഗീസ്-817-521-3519