- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവർ ഇരുപത് കുട്ടികളും അച്ഛനും അമ്മയും കൂടി സ്റ്റുഡിയോയിൽ എത്തിയപ്പോൾ ആകെ ബഹളമയം; ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം ചാനൽ ഷോയ്ക്കെത്തിയപ്പോൾ സംഭവിച്ചത്
ലങ്കാഷെയറിലെ നോയർ റാഡ് ഫോർഡിനും(46) ഭാര്യ സ്യൂ(42)യ്ക്കും കൂടി 20 മക്കളാണുള്ളത്. ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബമെന്ന പെരുമയും ഇവർ നേടിയെടുത്തിരിക്കുകയാണിപ്പോൾ. ഇന്നലെ ഐടിവിയുടെ ദിസ് മോണിങ് ടുഡേ പരിപാടിയിൽ പങ്കെടുക്കാൻ ഈ അച്ഛനമ്മമാരും അവരുടെ 20 മക്കളും വളരെ ആവേശത്തോടെയാണ് എത്തിച്ചേർന്നിരിക്കുന്നത്. ഇവർ സ്റ്റുഡിയോയിൽ എത്തിയപ്പോൾ ആകെ ബഹളമയമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇവർ തങ്ങളുടെ 20 ാമത്തെ സന്താനവും 11ാമത്തെ പുത്രനുമായ ആർച്ചിയെ സ്വാഗതം ചെയ്തത്. തുടർന്ന് ഇത് തങ്ങളുടെ അവസാനത്തെ കുട്ടിയായിരിക്കുമെന്ന് ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 28 വയസ് മുതൽ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് ഇവർക്കുള്ളത്. സ്റ്റുഡിയോയിലെത്തിയ എല്ലാവരും തങ്ങളുടെ മാതാപിതാക്കൾക്ക് അരികിൽ ഇരിക്കുകയോ കളിക്കുകയോ ചെയ്തിരുന്നു. ഷോയുടെ അവതാരകരായ എമോൺ ഹോംസ്, റുത്ത് ലാൻഗ്സ്ഫോർഡ് എന്നിവരുമായി ഇവരെല്ലാം സംസാരിക്കുകയും ചെയ്തിരുന്നു. പ്രേക്ഷകരെ വളരെയധികം ആകർഷിച്ച ഒരു പരിപാടിയായിരുന്നു ഇതെന്
ലങ്കാഷെയറിലെ നോയർ റാഡ് ഫോർഡിനും(46) ഭാര്യ സ്യൂ(42)യ്ക്കും കൂടി 20 മക്കളാണുള്ളത്. ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബമെന്ന പെരുമയും ഇവർ നേടിയെടുത്തിരിക്കുകയാണിപ്പോൾ. ഇന്നലെ ഐടിവിയുടെ ദിസ് മോണിങ് ടുഡേ പരിപാടിയിൽ പങ്കെടുക്കാൻ ഈ അച്ഛനമ്മമാരും അവരുടെ 20 മക്കളും വളരെ ആവേശത്തോടെയാണ് എത്തിച്ചേർന്നിരിക്കുന്നത്. ഇവർ സ്റ്റുഡിയോയിൽ എത്തിയപ്പോൾ ആകെ ബഹളമയമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇവർ തങ്ങളുടെ 20 ാമത്തെ സന്താനവും 11ാമത്തെ പുത്രനുമായ ആർച്ചിയെ സ്വാഗതം ചെയ്തത്. തുടർന്ന് ഇത് തങ്ങളുടെ അവസാനത്തെ കുട്ടിയായിരിക്കുമെന്ന് ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
28 വയസ് മുതൽ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് ഇവർക്കുള്ളത്. സ്റ്റുഡിയോയിലെത്തിയ എല്ലാവരും തങ്ങളുടെ മാതാപിതാക്കൾക്ക് അരികിൽ ഇരിക്കുകയോ കളിക്കുകയോ ചെയ്തിരുന്നു. ഷോയുടെ അവതാരകരായ എമോൺ ഹോംസ്, റുത്ത് ലാൻഗ്സ്ഫോർഡ് എന്നിവരുമായി ഇവരെല്ലാം സംസാരിക്കുകയും ചെയ്തിരുന്നു. പ്രേക്ഷകരെ വളരെയധികം ആകർഷിച്ച ഒരു പരിപാടിയായിരുന്നു ഇതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഷോയിൽ കുട്ടികളെല്ലാം നല്ല രീതിയിൽ പെരുമാറിയെന്നും ഇത്രയും വലിയ കുടുംബത്തെ ഈ വിധത്തിൽ നന്നായി വളർത്തിയെടുത്ത മാതാപിതാക്കൾ പ്രശംസ അർഹിക്കുന്നുവെന്നും നിരവധി പ്രേക്ഷകർ പ്രതികരിച്ചിരുന്നു.
ഓരോ പ്രസവം കഴിയുന്തോറും തന്റെ ശരീരം സാധാരണ അവസ്ഥയിലേക്ക് തിരിച്ച് വരാറുണ്ടെന്നാണ് സ്യൂ വെളിപ്പെടുത്തുന്നത്. 20ാമത്തെ കുട്ടിയോട് കൂടി തങ്ങൾ ഈ പരിപാടി നിർത്തിയിരിക്കുന്നുവെന്ന് അറിയിക്കാൻ സന്തോഷമുണ്ടെന്നാണ് ഒരു പീ കമ്പനി നടത്തുന്ന ഈ ദമ്പതികൾ ഈ ഷോക്കിടയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. മൂന്ന് മാസം മാത്രം പ്രായമുള്ള ഇവരുടെ ഇളയമകനായ ആർച്ചിക്ക് 19 കൂടപ്പിറപ്പുകളാണുള്ളത്. ഇതിൽ മൂത്തസന്താനമായ ക്രിസിന് 28 വയസാണുള്ളത്. തുടർന്ന് സോഫി(23), ക്ലോയ്(22), ജാക്ക് (20), ഡാനിയേൽ(18), ലൂക്ക്, മിലി(16), കാത്തി(14), ജെയിംസ്(13), എല്ലി (12), എയ്മീ(11), ജോഷ് (10), മാക്സ് (8), ടില്ലി (7), ഓസ്‌കാർ(5), കാസ്പർ(4), ഹാലി (2),പതിനാറ് മാസം പ്രായമുള്ള ഫോയ്ബ് എന്നിവരാണവർ.
ആഴ്ചയിൽ 170 പൗണ്ടാണ് ഈ വലിയ കുടുംബത്തിന് ബെനഫിറ്റ് വകയിൽ ലഭിക്കുന്നത്. മുതിർന്ന കുട്ടികളുടെ സഹായത്തോടെയാണ് തങ്ങൾ ചെറിയ കുട്ടികളെ വളർത്തുന്നതും മറ്റ് ജോലികൾ ചെയ്യുന്നതെന്നും ഒരു ചോദ്യത്തിന് മറുപടിയായി ഈ ദമ്പതികൾ വെളിപ്പെടുത്തുന്നു. സ്യൂയ്ക്ക് വെറും ഏഴ് വയസ് പ്രായമുള്ളപ്പോഴായിരുന്നു ഈ ദമ്പതികൾ ആദ്യമായി പരസ്പരം കണ്ടിരുന്നത്. സ്യൂവിന് ആദ്യ കുട്ടി പിറക്കുമ്പോൾ അവർക്ക് വെറും 14 വയസ് മാത്രമായിരുന്നു പ്രായം. ആദ്യം ഉണ്ടായ കുട്ടിയെ ദത്തെടുക്കാൻ കൊടുക്കാനായിരുന്നു ഇവർ തീരുമാനിച്ചിരുന്നതെന്നും പിന്നീട് സ്വയം വളർത്തുകയായിരുന്നു. ആദ്യ കുട്ടി പിറന്ന് ഒരു വീട്ടിൽ ഒരുമിച്ച് താമസിച്ചതിന് ശേഷമായിരുന്നു ഇവർ വിവാഹിതരായത്.തുടർന്ന് ഇവർക്ക് രണ്ടാമത്തെ കുട്ടിയായ സോഫി പിറക്കുകയായിരുന്നു. വർഷങ്ങൾക്കിപ്പുറം സോഫിക്ക് മൂന്ന് കുട്ടികൾ പിറന്നതോടെ നോയർ റാഡ് ഫോർഡും സ്യൂവും അപ്പൂപ്പനും അമ്മൂമ്മയും ആയിത്തീരുകയും ചെയ്തിരുന്നു.