പ്രണയങ്ങളും വേർപിരിയലുകളും പതിവായ ബോളീവുഡിൽ മറ്റൊരു വേർപിരിയൽ വാർത്തകൂടി പുറത്ത് വരുന്നു. ആഷിഖി 2 വിലൂടെ പ്രേക്ഷക ഹൃദയം കവർന്ന പ്രണയ ജോഡികളും ബോളീവുഡിലെ കമിതാക്കളുമായ ശ്രദ്ധ കപൂറും ആദിത്യ റോയ് കപൂറുമാണ് നീണ്ട നാളത്തെ പ്രണയത്തിന് ഗുഡ് ബൈ പറയുന്നത്.

ഇരുവരുടെ കുടുംബങ്ങളും അംഗീകരിച്ച പ്രണയമായിരുന്നു ശ്രദ്ധയുടേയും ആദിത്യയുടേയും. ഇരുവരുടേയും വേർപിരിയലിന് പിന്നിലെ കാരണം വ്യക്തമല്ല. ആഷിഖി 2 വിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.

ഭർതൃ സഹോദരനായ ആദിത്യയുടെ പ്രണയബന്ധം തകരാതിരിക്കാൻ വിദ്യാ ബാലൻ വിഷയത്തിൽ ഇടപെട്ടതായാണ് വിവരം. എന്നാൽ വിദ്യയുടെ ശ്രമവും പരാജയപ്പെട്ടു. വിദ്യയുടെ ഭർത്താവ് സിദ്ധാർത്ഥ് റോയ് കപൂറിന്റെ സഹോദരനാണ് ആദിത്യ.