- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഭാസിന്റെ നായിക ശ്രദ്ധ കപൂർ; ബാഹുബലിക്ക് ശേഷം ബഹുഭാഷാ ചിത്രമായ സഹോയിൽ പ്രഭാസിന്റെ നായിക ശ്രദ്ധ കപൂർ; ഹിന്ദിയിൽ ചിത്രീകരിക്കുന്ന പ്രഭാസിന്റെ ആദ്യ ചിത്രമാണ് സഹോ
നീണ്ടനാളത്തെ അഭ്യൂഹങ്ങൾക്ക് വിട നൽകിക്കൊണ്ട് ബഹുഭാഷാ ചിത്രമായ സഹോയുടെ നായികയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നു. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ബാഹുബലിക്ക് ശേഷമുള്ള പ്രഭാസിന്റെ ചിത്രത്തിൽ നായിക ആരെന്നത് മുൻപ് തന്നെ ചർച്ചയായിരുന്നു. പ്രഭാസിന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും സഹോക്കുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസർ വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. പല നടികളുടെ പേര് ഉയർന്നുവന്നെങ്കിലും അനുഷ്‌കയുടെ പേരിനാണ് സാധ്യത നൽകിയത്.എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ശ്രദ്ധ കപൂറിന് ഇപ്പോൾ നറുക്ക് വീണത്. ബാഹുബലിയുടെ വൻ വിജയത്തിന് ശേഷം വലിയ പ്രതീക്ഷയോടെയാണ് പ്രഭാസിന്റെ അടുത്ത ചിത്രമായ സഹോക്കായി ആരാധകർ കാത്തിരിക്കുന്നത്. ഹിന്ദിക്കൊപ്പം തന്നെ ഒരേ സമയം തമിഴിലും തെലുങ്കിലും കൂടെ സിനിമയുടെ ചിത്രീകരണം നടക്കും. അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാകും ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. സഹോയുടെ ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞു. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ കൂറ്റൻ സെറ്റാണ് ചിത്രത്തിന് വേ
നീണ്ടനാളത്തെ അഭ്യൂഹങ്ങൾക്ക് വിട നൽകിക്കൊണ്ട് ബഹുഭാഷാ ചിത്രമായ സഹോയുടെ നായികയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നു. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ബാഹുബലിക്ക് ശേഷമുള്ള പ്രഭാസിന്റെ ചിത്രത്തിൽ നായിക ആരെന്നത് മുൻപ് തന്നെ ചർച്ചയായിരുന്നു. പ്രഭാസിന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും സഹോക്കുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസർ വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.
പല നടികളുടെ പേര് ഉയർന്നുവന്നെങ്കിലും അനുഷ്‌കയുടെ പേരിനാണ് സാധ്യത നൽകിയത്.എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ശ്രദ്ധ കപൂറിന് ഇപ്പോൾ നറുക്ക് വീണത്. ബാഹുബലിയുടെ വൻ വിജയത്തിന് ശേഷം വലിയ പ്രതീക്ഷയോടെയാണ് പ്രഭാസിന്റെ അടുത്ത ചിത്രമായ സഹോക്കായി ആരാധകർ കാത്തിരിക്കുന്നത്. ഹിന്ദിക്കൊപ്പം തന്നെ ഒരേ സമയം തമിഴിലും തെലുങ്കിലും കൂടെ സിനിമയുടെ ചിത്രീകരണം നടക്കും. അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാകും ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. സഹോയുടെ ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞു. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ കൂറ്റൻ സെറ്റാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.
സഹോയുടെ ഭാഗമായി ശ്രദ്ധയെത്തുന്നതിൽ സന്തോഷമുണ്ടെന്നും നായിക പദവിയിലേക്ക് ശ്രദ്ധ തീർത്തും അനുയോജ്യമാണെന്നും ചിത്രത്തിന്റെ നിർമ്മാതാക്കളായ വംശിയും പ്രമോദും പറഞ്ഞു. ശങ്കർ, എഹ്‌സാൻ, ലോയി എന്നിവരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടെതാണ് വരികൾ. ചിത്രം അടുത്ത വർഷം തിയറ്റുകറിലെത്തും.