- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നു വേദിയിൽ ശ്രേയാ ഘോഷാൽ മാസ്മരികത; അനുഗ്രഹീത ഗായികയുടെ ലൈവ് ഷോ സൗജന്യമായി കാണാം; ഗ്ലോബൽ വില്ലേജിൽ സുവർണാവസരം തീർത്ത് ഇന്ത്യാ പവിലിയൻ
ദുബായ്: സന്ദർശകർക്ക് വിസ്മയം ഒരുക്കികൊണ്ട് ഗ്ലോബൽ വില്ലേജിൽ ഇന്ത്യാ പവിലിയനിൽ ഇന്ന് പ്രശസ്ത ബോളിവുഡ് ഗായിക ശ്രേയാ ഘോഷാൽ എത്തുന്നു. രാത്രി ഒമ്പതിന് ഇന്ത്യാ പവിലിയന്റെ വേദിയിൽ ശ്രേയാ ഘോഷാൽ ലൈവ് ഷോ സൗജന്യമായി കാണാൻ അസുലഭ അവസരം. ഗ്ലോബൽ വില്ലേജിന്റെ 15 ദിർഹത്തിന്റെ ടിക്കറ്റ് ഉപയോഗിച്ച് യുഎഇയിലെ സംഗീത പ്രേമികൾക്ക് ഈ അനുഗ്രഹീത ഗായികയ
ദുബായ്: സന്ദർശകർക്ക് വിസ്മയം ഒരുക്കികൊണ്ട് ഗ്ലോബൽ വില്ലേജിൽ ഇന്ത്യാ പവിലിയനിൽ ഇന്ന് പ്രശസ്ത ബോളിവുഡ് ഗായിക ശ്രേയാ ഘോഷാൽ എത്തുന്നു. രാത്രി ഒമ്പതിന് ഇന്ത്യാ പവിലിയന്റെ വേദിയിൽ ശ്രേയാ ഘോഷാൽ ലൈവ് ഷോ സൗജന്യമായി കാണാൻ അസുലഭ അവസരം. ഗ്ലോബൽ വില്ലേജിന്റെ 15 ദിർഹത്തിന്റെ ടിക്കറ്റ് ഉപയോഗിച്ച് യുഎഇയിലെ സംഗീത പ്രേമികൾക്ക് ഈ അനുഗ്രഹീത ഗായികയുടെ ലൈവ് മ്യൂസിക് ഷോ ആസ്വദിക്കാം.
സന്ദർശകർക്ക് പ്രതീക്ഷകൾക്കപ്പുറമുള്ള അനുഭൂതിയുമായാണ് ഇത്തവണയും ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവിലിയൻ ഒരുക്കിയിരിക്കുന്നത്. ഇന്ത്യാ പവിലിയൻ ഓർഗനൈസർമാരായ മാക് ഇന്റ്‌സാണ് ഷോയുടെ സംഘാടകർ. ശ്രീകുമാർ മാനേജിങ് ഡയറക്ടറായിരിക്കുന്ന മാക് ഇവന്റ്‌സിന്റെ മറ്റ് ഡയറക്ടർമാർ ജോയ് തോമസും തോമസ് മൊട്ടയ്ക്കലുമാണ്. ഏപ്രിൽ ഒമ്പതു വരെ നീണ്ടു നിൽക്കുന്ന ഗ്ലോബൽ വില്ലേജ് ഇരുപതാമത് സീസണിലെ ഇന്ത്യാ പവിലിയിനിലെ സുപ്രധാന പരിപാടികളിലൊന്നാണ് ശ്രേയാ ഘോഷാൽ ലൈവ് ഷോ എന്നതിൽ സംശയമില്ല.
ഇന്ത്യയേയും ഇന്ത്യയുടെ തനത് പൈതൃകത്തേയും വിളിച്ചോതുന്ന വിധത്തിലാണ് ഇന്ത്യാ പവിലിയൻ തീർത്തിരിക്കുന്നത്. 70 രാജ്യങ്ങളിൽ നിന്നുള്ള 32 പവിലിയനുകളിൽ ഏറ്റവും വലിപ്പമേറിയതും ഇന്ത്യാ പവിലിയൻ തന്നെ. മുൻവർഷങ്ങളിലെതു പോലെ നിലയ്ക്കാത്ത വിനോദവിസ്മയങ്ങൾക്കൊപ്പം ആരേയും ആകർഷിക്കുന്ന പുതുക്കാഴ്ചകളാലും വൈവിധ്യങ്ങളാലും സമ്പന്നമാണ് ഇന്ത്യാ പവിലിയൻ.
ഇന്ദ്രിയങ്ങളുടെ ഓരോ അണുവിനേയും ത്രസിപ്പിക്കുന്നതാണ് ഗ്ലോബൽ വില്ലേജിലെ ഏറ്റവും വലിയ പവലിയനായ ഇന്ത്യൻ പവലിയൻ. 1,23,848 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പവലിയനിലെ 348 സ്റ്റാളുകളും വിസ്താരമേറിയ നടപ്പാതകളും തടിയിൽ തീർത്ത പ്രത്യേകമായ പാർക്വറ്റ് ഫ്‌ളോറിങ്ങോടു കൂടിയതും വിസ്താരമേറിയതുമായതിനാൽ സന്ദർശകർക്ക് അനായാസമായി സഞ്ചരിക്കാനാവും. ഓരോ പവലിയനും സന്ദർശകരെ സ്വാഗതം ചെയ്യുന്നതാവട്ടെ കമനീയമായ കവാടങ്ങളും കടുവകളും മയിലുകളും ആനകളും മ്യൂസിക്കൽ ഫൗണ്ടനുകളുമായാണ്.
ക്ലാസിക്ക് പോൾ ലൈറ്റോടുകൂടിയ ഇന്റർലോക്ക്ഡ് പാസേജുകളിലൂടെ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ പവലിയൻ, തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ, ആക്‌സസറീസ്, ആയുർവ്വേദ ഉത്പന്നങ്ങൾ, മസാജുകൾ, സൗന്ദര്യസംരക്ഷണ വസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, കരകൗശല വസ്തുക്കൾ, രസമുകുളങ്ങളെ ഉണർത്തുന്ന രുചിയിനങ്ങൾ എന്നിവയയടക്കമുള്ള ഇന്ത്യയുടെ തനത് വ്യാപാര ശ്രേണിയിലേയ്ക്കുള്ള കവാടമാകും. മൈസൂർപാലസ്, അംബാർ കോട്ട, ദക്ഷിണേശ്വർ, കൊണേർർക്ക് സൂര്യക്ഷേത്രത്തിലെ ചക്രം, ഗ്ലാളിയാർ കോട്ട തുടങ്ങിയവയാണ് ഒരേ സ്ഥലത്ത് കാഴ്ചയാവുന്നത്. കടുവ, മയിൽ, ആന തുടങ്ങിയവയുടെ അതേ വിലപ്പത്തിലുള്ള ജീവസുറ്റ കോൺക്രീറ്റ് ശിൽപ്പങ്ങൾ ഇന്ത്യൻ ജൈവവൈവിധ്യത്തെ പ്രതിനിധീകരിക്കുന്നതിനൊപ്പം കാഴ്ചക്കാരുടെ മനംകവരുന്നു.
പവലിയനിലെ സ്‌പെഷ്യൽ ഹെറിറ്റേജ് വില്ലേജ് ഏതൊരാൾക്കും ഇന്ത്യൻ പൗരാണികതയുടെ ആഴം അടുത്തറിയാനുപകരിക്കും. സന്ദർശകരുടെ അനുഭവത്തിന് നവ്യാനുഭൂതിയായി ഇന്ത്യൻ കലാനിരയിലെ പ്രഗത്ഭർ പവലിയനിലണി നിരക്കും. ശ്രേയാ ഘോഷാലിനെ കൂടാതെ തുകൽ വാദ്യകുലപതിയും ഡ്രമ്മറുമായ ആനന്ദ് ശിവമണി, 15 ഇന്ത്യൻ ഭാഷകളിൽ പാടുന്ന സോളോ ആർട്ടിസ്റ്റ് ചാൾസ് ആന്റണി തുടങ്ങിയവർ ഗ്ലോബൽ വില്ലേജിലെ പ്രധാന സാംസ്‌കാരിക വേദിയിലെത്തുന്ന ഇന്ത്യയിലെ പ്രമുഖരിൽ ചിലർ മാത്രമാണ്.