- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോർഡ്സിലെ അരങ്ങേറ്റത്തിൽ കോച്ചിന് അഞ്ചു റൺസിന് കൈവിട്ട മൂന്നക്കം; 25 വർഷത്തിന് ശേഷം പരിശീലക കുപ്പായത്തിൽ ആ 'വണ്ടർ' ദ്രാവിഡിന് നൽകിയ ശ്രേയസ്; ടെക്നിക്കും ആക്രമണവും ഒരുമിപ്പിച്ച് ഈ പാതിമലയാളി അടിച്ചു കൂട്ടിയത് ഉഗ്രൻ സെഞ്ച്വറി; വൻ മതിലിന്റെ ആദ്യ പരീക്ഷണം 'നൂറു' കടക്കുമ്പോൾ
കാൺപൂർ: 2021 നവംബർ 26 ഈ ദിവസം ആര് മറന്നാലും ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യരും അദ്ദേഹത്തിന്റെ കുടുംബവും മറക്കില്ല. കാൺപൂരിൽ നടക്കുന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനായി ശ്രേയസ് അയ്യർ ടെസ്റ്റ് അരങ്ങേറ്റം നടത്തിയതിന്റെ അടുത്ത ദിവസം അരങ്ങേറ്റ സെഞ്ച്വറി. കോച്ച് രാഹുൽ ദ്രാവിഡിനും ഇത് സന്തോഷ നിമിഷം. ശ്രേയസിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ കോച്ച് നടത്തുന്ന ആദ്യ പരീക്ഷണം വിജയത്തിലെത്തുകയാണ്. കുരൺ നായർക്ക ശേഷം ടെസറ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന മലയാളിയുടെ സാന്നിധ്യമാകുകയാണ് ശ്രേയസ്.
കഴിഞ്ഞ രണ്ട് വർഷമായി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ മധ്യനിരയിൽ സ്ഥിരതയ്യാർന്ന പ്രകടനം കാഴ്ചവെക്കുന്ന കളിക്കാരനാണ് ശ്രേയസ്. തോളിന് പരിക്കേറ്റ് ശസ്ത്രക്രിയ വേണ്ടി വന്നതിനാൽ അൽപകാലം മത്സരങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെ സ്ഥാനവും ഡൽഹി കാപ്പിറ്റൽസ് നായകസ്ഥാനവും ആ സമയത്ത് നഷ്ടമായി. ഇപ്പോഴിതാ ശ്രേയസ് മനോഹരമായ തിരിച്ചുവരവ് നടത്തുകയാണ്. അതിനുള്ള പ്രധാനകാരണം കോച്ച് രാഹുൽ ദ്രാവിഡിന് ശ്രേയസിലുള്ള വിശ്വാസമാണ്. 2019 വരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ച് മികച്ച റെക്കോർഡുള്ളയാളാണ് ശ്രേയസ്. 52.18 ശരാശരിയിൽ 4592 റൺസ് ശ്രേയസ് നേടിയിട്ടുണ്ട്. അരങ്ങേറ്റത്തിൽ സെഞ്ച്വറി.
അരങ്ങേറ്റ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ രാഹുൽ ദ്രാവിഡ് 95 റൺസാണ് എടുത്തത്. അതേ ടെസ്റ്റിൽ സൗരവ് ഗാംഗുലി സെഞ്ച്വറിയും നേടി. ലോർഡ്‌സിലാണ് ഈ രണ്ട് താരങ്ങളും അരങ്ങേറ്റം ഉജ്ജ്വലമാക്കിയത്. അന്ന് ദ്രാവിഡിന് നേടാനാകാത്തതാണ് കാൺപൂരിൽ പാതി മാലയാളിയായ ശ്രേയസ് അയ്യർ നേടുന്നത്. പ്രായമേറുന്ന ഇന്ത്യൻ മധ്യനിരയിൽ ഒരു റിസർവ് താരമായി ശ്രേയസിന് വളർത്തിക്കൊണ്ട് വരാനാണ് ദ്രാവിഡ് ലക്ഷ്യമിടുന്നത്. ടെസ്റ്റിൽ പ്രതിഭ തെളിയിച്ചിട്ടുള്ള ഹനുമ വിഹാരിയെ പരിഗണിക്കാതെയാണ് ദ്രാവിഡ് ശ്രേയസിൽ വിശ്വാസമർപ്പിക്കുന്നത്. ഈ വിശ്വാസം തെറ്റിയില്ല. 1996ൽ തൊട്ടടുത്ത് നഷ്ടമായ അരങ്ങേറ്റ സെഞ്ച്വറി അങ്ങനെ ആദ്യ പരീക്ഷണത്തിൽ ശ്രേയസിലൂടെ ഇന്ത്യൻ ക്രിക്കറ്റിന് ദ്രാവിഡ് സമ്മാനിക്കുകയാണ്.
മകൻ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയതിന്റെ സന്തോഷത്തിലാണ് ശ്രേയസിന്റെ അച്ഛൻ സന്തോഷ് അയ്യർ. ട്വന്റി-20, ഏകദിനം എന്നിവയേക്കാൾ ടെസ്റ്റിൽ മകൻ കളിക്കുന്നത് കാണാനാണ് താൻ ഏറെ ആഗ്രഹിച്ചിരുന്നതെന്നാണ് സന്തോഷ് അയ്യർ പറയുന്നത്. നാല് വർഷത്തോളമായി സന്തോഷിന്റെ വാട്സ്ആപ്പ് ഡിപി ശ്രേയസ് 2017ലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം ആഘോഷിക്കുന്ന ചിത്രമാണ്. ആസ്ട്രേലിയയെ 2-1ന് തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യന്മാരായപ്പോൾ ശ്രേയസ് കിരീടവുമായി നിൽക്കുന്നതാണ് ചിത്രം.
ഇപ്പോഴിതാ, 2017 മുതൽ തന്റെ ഈ വാട്ട്സ്ആപ്പ് ഡിപി ഒരിക്കലും മാറ്റാത്തത് എന്തുകൊണ്ടാണെന്ന് സന്തോഷ് വ്യക്തമാക്കിയിരിക്കുന്നു. മകൻ ഒരിക്കലെങ്കിലും ടെസ്റ്റിൽ കളിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആ ഡിപി മാറ്റാതിരുന്നതെന്നും ഇടയ്ക്കിടെ ആ ചിത്രം കാണുന്നത് കൂടുതൽ ഊജ്ജം നൽകിയെന്നുമാണ് സന്തോഷ് പറയുന്നത്. വിരാട് കോലിക്ക് പകരക്കാരനായാണ് ശ്രേയസ് അന്ന് ടീമിലെത്തിയത്. എന്നാൽ പ്ലെയിങ് ഇലവനിൽ ഇടം നേടിനായിരുന്നില്ല. എന്നാൽ ന്യൂസിലാൻഡിനെതിരെയും പകരക്കാരന്റെ റോളിലാണ് അയ്യർ എത്തിയത്.
എന്നാൽ അന്ന് എക്‌സ്ട്രാ ബോളറെ ഉൾപ്പെടുത്താനാണ് നായകനായിരുന്ന അജിങ്ക്യ രഹാനെ തീരുമാനിച്ചത്. നാലര വർഷങ്ങൾക്ക് ശേഷം അതേ രഹാനെ ക്യാപ്റ്റനാവുമ്പോൾ ശ്രേയസ് അരങ്ങേറുന്നു. ഡൽഹി കാപ്പിറ്റൽസിലും ഇന്ത്യ, അണ്ടർ 19 ടീമുകളിലും കളിക്കുമ്പോഴൊക്കെ രാഹുൽ ദ്രാവിഡ് ശ്രേയസിന് പരിശീലിപ്പിച്ചിട്ടുണ്ട്. ആ വിശ്വാസമാണ് ഇപ്പോൾ ഗുണം ചെയ്തിരിക്കുന്നത്.
ലോകേഷ് രാഹുൽ പരിക്കേറ്റ് പുറത്തായതും വിരാട് കോലി, രോഹിത് ശർമ്മ എന്നീ വമ്പൻ തോക്കുകൾക്ക് വിശ്രമം അനുവദിച്ചതിനെ തുടർന്നുമാണ് അയ്യർ ടീമിൽ എത്തിയത്. കാൺപൂർ ടെസ്റ്റിൽ ഇന്ത്യ തകരുമെന്ന ഘട്ടത്തിലായിരുന്നു അയ്യരുടെ രക്ഷാപ്രവർത്തനം. മഹാരാഷ്ട്രയിലെ മുംബൈയിൽ 1994 ഡിസംബർ മാസത്തിൽ ആണ് ശ്രേയസ് അയ്യർ ജനിച്ചത്. അയ്യർ ഒരു പാതി മലയാളി കൂടെ ആണ്. കേരളത്തിലെ തൃശ്ശൂരിൽ അച്ഛന്റെ ബന്ധുക്കൾ ഉണ്ട്. സ്‌കൂൾ ലെവലിൽ നിന്ന് തന്നെ ആണ് തുടക്കം. എന്നാൽ ക്രിക്കറ്റ് കരിയറിലെ ആദ്യത്തെ വഴി തിരിവ് ഉണ്ടായത് അച്ഛൻ സന്തോഷ് അയ്യരിലൂടെ ആണ്. ശ്രേയസിന് ചെറുപ്പത്തിൽ ക്രിക്കറ്റ് പോലെ തന്നെ ഫുട്ബാളും പ്രിയപ്പെട്ടതായിരുന്നു എന്നാൽ ക്രിക്കറ്റിൽ മകന്റെ കഴിവ് മനസ്സിലാക്കി ക്രിക്കറ്റിലേക്ക് വഴി തിരിച്ചു വിട്ടത് അച്ഛൻ ആയിരുന്നു.
ചെറുപ്പത്തിൽ ക്ലാസ്സ് കഴിഞ്ഞ ശേഷം മഹാരാഷ്ട്രയിലെ ജിംഖാന സ്റ്റേഡിയത്തിൽ അയ്യർ പരിശീലനത്തിന് പോയിരുന്നു. അവിടെ വച്ചാണ് മുൻ ഇന്ത്യൻ കളിക്കാരനും മുംബൈ രഞ്ജി ടീമിന്റെ കോച്ച് ആയിരുന്ന പ്രവീൺ ആംറെയെ കണ്ടു മുട്ടുന്നത്. ഇത് നിർണ്ണായകമായി. അങ്ങനെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ശ്രേയസും എത്തി.
മറുനാടന് മലയാളി ബ്യൂറോ