തിരുവനന്തപുരം: നടി മഞ്ജു വാര്യർക്കെതിരേ ആഞ്ഞടിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്ത്. പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച പലരെയും മഞ്ജു കൈവിട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂസ്18 ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ശ്രീകുമാർ മേനോന്റെ വിമർശനം.മഞ്ജു അവരുടെ ചെറിയ സിനിമകളെപോലും പ്രകീർത്തിച്ചു പോസ്റ്റ് ഇടുന്നു. അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകളിലെ സംവിധായകനൊപ്പവും മറ്റുമുള്ള വിശേഷങ്ങൾ പങ്കു വയ്ക്കുന്നു. സുഹൃത്തുക്കളുടെ സിനിമകൾ പ്രമോട്ട് ചെയ്യുന്നു. എന്നാൽ ഒടിയൻ പോലുള്ളൊരു സിനിമയ്ക്ക് വേണ്ടി അതൊന്നും ചെയ്തില്ല. ഈ ചിത്രം അവരുടെ മുജ്ജന്മ ഭാഗ്യമാണ്. മോഹൻലാൽ, പ്രകാശ് രാജ് എന്നിവർക്കൊപ്പം നിൽക്കുന്ന കഥാപാത്രമാണ് ചിത്രത്തിലേത്. അവരുടെ കൂടെ പരസ്യമായി നിൽക്കുന്ന ഒരേയൊരു നടൻ മോഹൻലാൽ ആണെന്നും ശ്രീകുമാർ പറയുന്നു.

മഞ്ജു വാര്യയുടെ നയം അത്ഭുതപ്പെടുത്തുന്നുവെന്നും ഇപ്പോൾ അവർ സ്വീകരിക്കുന്ന പല നിലപാടുകളും പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും ശ്രീകുമാർ മേനോൻ കൂട്ടിച്ചേർത്തു.മലയാളത്തിലെ വളരെ അനുഗൃഹീതയായ, വലിയ ഭാവിയുള്ള നടിയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു അഭിനയ പ്രതിഭാസം ആണ് മഞ്ജു വാര്യർ എന്നും ശ്രീകുമാർ മേനോൻ പറയുന്നു. വില തിരിച്ചറിയേണ്ടത് മഞ്ജു തന്നെ താൻ ആരാണെന്നും എന്താണ് തന്റെ വില എന്നതും ആദ്യം തിരിച്ചറിയേണ്ടത് മഞ്ജു വാര്യർ ആണെന്ന് ശ്രീകുമാർ മേനോൻ പറയുന്നു. മഞ്ജുവിന് തിരുത്താൻ വേണ്ടി മഞ്ജുവിനോട് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് ഇപ്പോൾ തുറന്ന് പറയുന്നതും മുമ്പ് തുറന്ന് പറഞ്ഞതും എല്ലാം മഞ്ജുവിന് തിരുത്താൻ വേണ്ടിയാണെന്നാണ് ശ്രീകുമാർ മേനോൻ പറയുന്നത്.

പ്രതിസന്ധി ഘട്ടത്തിൽ മഞ്ജു വാര്യർ നൂറ് ശതമാനം കൈവിട്ടു എന്നാണ് ശ്രീകുമാർ മേനോൻ ഉന്നയിക്കുന്ന മറ്റൊരു ആരോപണം. താൻ മാത്രമല്ല, കേരളം മുഴുവൻ ഇക്കാര്യം പറയുന്നുണ്ടെന്നും ശ്രീകുമാർ മേനോൻ പറയുന്നുണ്ട്. ഒരാൾക്ക് ആവശ്യമുള്ള സമയത്തല്ലേ സുഹൃത്തും സൗഹൃദവും എല്ലാം ഉണ്ടാകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വനിത മതിലിൽ നിന്ന് പിന്മാറിക്കൊണ്ട് മഞ്ജു വാര്യർ പറഞ്ഞ കാര്യങ്ങളേയും ശ്രീകുമാർ മേനോൻ വിമർശിക്കുന്നുണ്ട്. വനിത മതിലിന്റെ രാഷ്ട്രീയത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നൊക്കെ പറഞ്ഞാൽ ജനം ചിരിക്കില്ലേ എന്നാണ് ശ്രീകുമാർ മേനോന്റെ ചോദ്യം.

സാമൂഹ്യ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും അടുത്ത് നിന്ന് പഠിക്കുകയും ചെയ്യുന്ന ഒരാളായിട്ടല്ലേ മഞ്ജുവിനെ കേരള സമൂഹം കാണുന്നത്? അങ്ങനെയുള്ള ഒരാൾ ഇങ്ങനെ പറയുന്നതിന്റെ അർത്ഥം എന്താണ്? ഇത്രയും കാലം ഇവർ കാട്ടിക്കൂട്ടുകയായിരുന്നോ എന്നും ശ്രീകുമാർ മേനോൻ ചോദിച്ചു. ഡബ്ല്യുസിസിയെ കുറിച്ചും തന്നെ മാത്രമല്ല, പ്രതിസന്ധി ഘട്ടത്തിൽ പലരേയും മഞ്ജു വാര്യർ കൈവിട്ടിട്ടുണ്ട് എന്നാണ് ആക്ഷേപം. ഡബ്ല്യുസിസിയുടെ കാര്യവും അദ്ദേഹം പരാമർശിക്കുന്നുണ്ട്. ഈ നിലപാടുകൾ മഞ്ജു വാര്യർ തിരുത്തണം എന്നും ശ്രീകുമാർ മേനോൻ ആവശ്യപ്പെടുന്നുണ്ട്.