- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡുകളും നടപ്പാതകളും കൈയേറി ആരാധനാലയങ്ങൾ നിർമ്മിക്കുന്നത് ദൈവത്തെ അവഹേളിക്കൽ; കൈയേറ്റ സ്ഥലത്തെ ആരാധനാലയങ്ങൾ പൊളിച്ചു നീക്കാത്തതിനെതിരെ സുപ്രീംകോടതി.
ന്യൂഡൽഹി: രാജ്യത്തുടനീളം പൊതുസ്ഥലങ്ങൾ കൈയേറി അനധികൃതമായി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കാത്തതിനെതിരെ കടുത്ത നിലപാടുമായി സുപ്രീംകോടതി. റോഡുകളും നടപ്പാതകളും കൈയേറി ആരാധനാലയങ്ങൾ നിർമ്മിക്കുന്നത് ദൈവത്തെ അവഹേളിക്കലാണെന്നും ജസ്റ്റിസുമാരായ വി. ഗോപാല ഗൗഡ, അരുൺ മിശ്ര എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം നിർമ്മാണങ്ങൾ പൊളിച്ചുനീക്കണം. അധികൃതർ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്ന് കോടതിക്കറിയാം. ഒരു സംസ്ഥാനവും ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തി. അനധികൃതനിർമ്മാണം അനുവദിക്കാൻ അധികൃതർക്ക് യാതൊരു അവകാശവുമില്ല. വഴിയിൽ തടസ്സമുണ്ടാക്കാൻ ദൈവം ഒരിക്കലും ഉദ്ദേശിക്കുന്നില്ല. എന്നാൽ നിങ്ങൾ വഴിയിൽ തടസ്സം സൃഷ്ടിക്കുന്നു. ഇത് ദൈവത്തെ അവഹേളിക്കലാണ് സുപ്രീംകോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാനുള്ള ഉത്തരവ് പാലിക്കാത്തതിന് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും വിമർശിക്കുകയായിരുന്നു കോടതി. അനധികൃതമായി നിർമ്മിച്ച എത്ര അമ്പലങ്ങളും ക്രിസ്ത്

ന്യൂഡൽഹി: രാജ്യത്തുടനീളം പൊതുസ്ഥലങ്ങൾ കൈയേറി അനധികൃതമായി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കാത്തതിനെതിരെ കടുത്ത നിലപാടുമായി സുപ്രീംകോടതി.
റോഡുകളും നടപ്പാതകളും കൈയേറി ആരാധനാലയങ്ങൾ നിർമ്മിക്കുന്നത് ദൈവത്തെ അവഹേളിക്കലാണെന്നും ജസ്റ്റിസുമാരായ വി. ഗോപാല ഗൗഡ, അരുൺ മിശ്ര എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം നിർമ്മാണങ്ങൾ പൊളിച്ചുനീക്കണം. അധികൃതർ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്ന് കോടതിക്കറിയാം. ഒരു സംസ്ഥാനവും ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തി.
അനധികൃതനിർമ്മാണം അനുവദിക്കാൻ അധികൃതർക്ക് യാതൊരു അവകാശവുമില്ല. വഴിയിൽ തടസ്സമുണ്ടാക്കാൻ ദൈവം ഒരിക്കലും ഉദ്ദേശിക്കുന്നില്ല. എന്നാൽ നിങ്ങൾ വഴിയിൽ തടസ്സം സൃഷ്ടിക്കുന്നു. ഇത് ദൈവത്തെ അവഹേളിക്കലാണ് സുപ്രീംകോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാനുള്ള ഉത്തരവ് പാലിക്കാത്തതിന് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും വിമർശിക്കുകയായിരുന്നു കോടതി. അനധികൃതമായി നിർമ്മിച്ച എത്ര അമ്പലങ്ങളും ക്രിസ്ത്യൻ, മുസ്ലിം പള്ളികളുമുണ്ടെന്നതിന്റെ കണക്കെവിടെയെന്ന് കോടതി ചോദിച്ചു.
ഇതുസംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാൻ സംസ്ഥാനങ്ങൾക്ക് അന്ത്യശാസനവും നൽകി. അല്ലാത്തപക്ഷം ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടിവരും. നടപടി സ്വീകരിച്ചതിന്റെ റിപ്പോർട്ട്, അതിന്റെ വെരിഫിക്കേഷൻ തുടങ്ങിയവയെല്ലാം സത്യവാങ്മൂലത്തിലുണ്ടാവണമെന്നും അത് അഡീഷണൽ സോളിസിറ്റർ ജനറൽ പി.എസ്. പട്വാലിയയ്ക്ക് നൽകണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. തുടർന്ന് കേസ് മെയ് രണ്ടാം വാരത്തിലേക്ക് മാറ്റി.
സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്താനുള്ള ഉത്തരവിറക്കാൻ സുപ്രീംകോടതി ഒരുഘട്ടത്തിൽ തുനിഞ്ഞു. എന്നാൽ, ഉത്തരവ് പാലിക്കാത്ത സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരെമാത്രം വിളിച്ചാൽ മതിയെന്ന അഭിഭാഷകന്റെ ആവശ്യം കോടതി പരിഗണിച്ചു. റോഡിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് 2006ൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

