തിരുവനന്തപുരം: ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്കികളുടെ സാഹിത്യ കലാ മത്സരമായ സൃഷ്ടി 2016 ഇൽ ടെക്കികളുടെ മികച്ച സൃഷ്ടികൾക്കായുള്ള വായനക്കാരുടെ വോട്ടിങ് തുടരുന്നു.

വിവിധ കാറ്റഗറികളിൽ താഴെ പറയുന്ന എണ്ണം സൃഷ്ടികളാണ് ഓൺലൈൻ വോട്ടിങ് നായി തിരഞ്ഞെടുത്തത്.

മലയാളം ചെറുകഥ - 62
ഇംഗ്ലീഷ് ചെറുകഥ - 33

മലയാളം കവിത - 54
ഇംഗ്ലീഷ് കവിത - 34

മലയാളം ലേഖനം - 9
ഇംഗ്ലീഷ് ലേഖനം -12

കാർട്ടൂൺ - 12
പെൻസിൽ ഡ്രോ യിങ് - 31

താഴെ കാണുന്ന ലിങ്കിൽ എല്ലാ സൃഷ്ടികളും വായനയ്ക്കും വോട്ടിങ്ങിനുമായി ലഭ്യമാണ് .

http://www.prathidhwani.org/srishti-2016-entries/

നവംബർ 2 നാണ് വോട്ടിങ് ആരംഭിച്ചത്, വോട്ടിങ് നവംബർ 13 നു അവസാനിക്കും.

പെൻസിൽ ഡ്രായിങ് & കാർട്ടൂൺ മത്സരങ്ങൾ 22 ഒക്ടോബർ നു ട്രാവകൂർ ഹാളിൽ വച്ച് നടത്തിയിരുന്നു. കഥ , കവിത , ലേഖനം തുടങ്ങിയ വിവിധ കാറ്റഗറികളിലെ സൃഷ്ടി അവാർഡിനായുള്ള മൂല്യ നിർണ്ണയം അവസാന ഘട്ടത്തിലാണ്. താഴെ പറയുന്ന പ്രമുഖരാണ് മൂല്യ നിർണ്ണയം നടത്തുന്നത്. പോൾ സഖറിയാ ആണ് ജൂറി അധ്യക്ഷൻ

മലയാളം ചെറുകഥ: എം. രാജീവ് കുമാർ
ഇംഗ്ലീഷ് ചെറുകഥ: പോൾ സക്കറിയ

മലയാളം കവിത: വിനോദ് വെള്ളായണി
ഇംഗ്ലീഷ് കവിത: ഗോപി കോട്ടൂർ

മലയാളം ലേഖനം: പ്രതാപ് വി ആർ
ഇംഗ്ലീഷ് ലേഖനം: ഭവാനി ചീരാത്

കാർട്ടൂൺ: സുജിത് ടി കെ
പെൻസിൽ ഡ്രായിങ്: പ്രൊഫ മനോജ്

ടെക്നോപാർക്കിൽ നവംബർ മൂന്നാം വാരം നടക്കുന്ന ചടങ്ങിൽ സൃഷ്ടി - 2016 അവാർഡുകൾ പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്യും.