ക്രിക്കറ്റ് താരം ബ്രാവോയുമായി ശ്രിയ ശരൺ പ്രണയത്തിലാണെന്നാണ് തമിഴ് ഗോസിപ് കോളങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്നും റിപ്പോർട്ട് വന്നുകഴിഞ്ഞു.ബ്രാവോയെയാണ് വിവാഹം ചെയ്യുന്നതെന്നു പ്രഖ്യാപിച്ച താരത്തിനു കുടുംബത്തിൽ നിന്നു തിരിച്ചടിയേറ്റിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

ശ്രിയയുടെ പ്രണയവാർത്ത പുറത്തെത്തിയതോടെ കുടുംബത്തിൽ കലഹം പൊട്ടിപ്പുറപ്പെട്ടു. ഇതോടെ കുടുംബത്തിൽ നിന്നും താരം ഒറ്റപ്പെട്ടു. കുടുംബക്കാരിൽ നിന്നെല്ലാം അകന്ന് മുംബൈയിലാണ് ഇപ്പോൾ ശ്രിയ താമസിക്കുന്നത്.

മുംബൈയിലുള്ള ഒരു പ്രശസ്ത ഹോട്ടലിൽ രണ്ടുപേരും ഒരുമിച്ച് എത്തിയിരുന്നു. രണ്ടുമാസം മുമ്പ് വന്ന് ഏറെ നേരം ചെലവഴിച്ചാണ് തിരിച്ചുപോയത്. അന്നത്തെ ചിത്രങ്ങൾ വൈറലായിരുന്നു. ഇതിനു പിന്നാലെ ഗോസിപ്പുകളും പ്രചരിച്ചു. തുടർന്നാണ് ശ്രിയ ബ്രാവോയെ വിവാഹം ചെയ്യാൻ പോകുകയാണെന്നും വാർത്തകൾ വന്നിരുന്നു.

അതേസമയം തെലുങ്ക് താരം ബാലകൃഷ്ണയുടെ 100-ാമത് ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് ഇപ്പോൾ 34 കാരിയായ ശ്രിയ. ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് താരം കാണുന്നത്. എന്നാൽ കുടുംബത്തിലെ പ്രശ്നങ്ങൾ താരത്തിന്റെ കരിയറിനെയും ബാധിക്കുന്നു എന്നാണ് റിപ്പോർട്ട്. അടുത്തിടെ തമിഴിലെയും തെലുങ്കിലെയും മുൻനിര ചിത്രങ്ങൾ ശ്രിയയ്ക്ക് നഷ്ടമായിരുന്നു. ബ്രാവോയുമായി വിവാഹത്തിന് താരം ഒരുങ്ങുന്നു എന്ന വാർത്തകളും സജീവമാണ്