തെന്നിന്ത്യൻ സിനിമാ താരം ശ്രീയാ ശരൺ വിവാഹിതയായി. മുംബൈയിൽ വെച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. നടിയുടെ കാമുകനായ റഷ്യൻ സ്വദേശി ആേ്രന്ദ കോഷിവാണ് താരത്തെ മിന്നുകെട്ടി സ്വന്തമാക്കിയത്. മാർച്ച് 12ന് മുംബൈയിൽ വെച്ച് അതീവ രഹസ്യമായാണ് ഇരുവരും വിവാഹിതരായത്.

ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ാത്രമായിരുന്നു വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. തെന്നിന്ത്യയിലെ മുൻനിര നായികയായ ശ്രിയ ശരൺ രണ്ട് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പോക്കിരിരാജയിലും കാസനോവയിലും.

അതേസമയം വിവാഹത്തെ കുറിച്ച പ്രതികരിക്കാൻ ശ്രിയ ഇതുവരെ തയ്യാറായിട്ടില്ല. റഷ്യൻ വ്യവസായിയാണ് കൊഷീവ്. റഷ്യിൽ നരവധി റസ്‌റ്റൊറന്റുകൾ നടത്തുന്ന ഇയാൾക്ക് 2015ൽ മികച്ച യുവ സംരംഭകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.