- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെന്നിന്ത്യൻ താര സുന്ദരി ശ്രിയ ശരണും റഷ്യൻ സുഹൃത്തുമായുള്ള വിവാഹം മാർച്ചിൽ; പോക്കിരിരാജയിലൂടെ മലയാളത്തിലും തിളങ്ങിയ നടിയുടെ വിവാഹം രാജസ്ഥാനിൽ വച്ചെന്നും സൂചന
തെന്നിന്ത്യൻതാര സുന്ദരി ശ്രിയ ശരണും റഷ്യൻ സുഹൃത്തും തമ്മിലുള്ള വിവാഹം ഉടനെന്ന് റിപ്പോർട്ട്.മുംബൈയിലുള്ള മാധ്യമാണു ശ്രിയയുടെ വിവാഹവാർത്ത പുറത്ത് വിട്ടിരിക്കുന്നത്.തന്റെ റഷ്യൻ സുഹൃത്തിനെയാണു ശ്രിയ വിവാഹം കഴിക്കുന്നത് എന്നും കാര്യങ്ങൾ രഹസ്യമായിരിക്കും എന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് മാസത്തിൽ വിവാഹം ഉണ്ടാവും എന്നാണ് അറിയുന്നത്. വരനാരാണെന്നും വിവാഹം എപ്പോഴാണെന്നും ശ്രിയ തന്നെ ഔദ്യോഗികമായി അറിയിക്കും എന്നാണ് റിപ്പോർട്ട്. വിവാഹം വളരെ ലളിതമായിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം അറിയിച്ച് ലളിതമായി രാജസ്ഥാനിൽ വച്ചായിരിക്കും വിവാഹം നടക്കുക. തമിഴിൽ രജനികാന്ത്, വിജയ്, വിക്രം, അജിത്ത് തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച ശ്രിയ ശരൺ പോക്കിരി രാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തിയിട്ടുണ്ട്.
തെന്നിന്ത്യൻതാര സുന്ദരി ശ്രിയ ശരണും റഷ്യൻ സുഹൃത്തും തമ്മിലുള്ള വിവാഹം ഉടനെന്ന് റിപ്പോർട്ട്.മുംബൈയിലുള്ള മാധ്യമാണു ശ്രിയയുടെ വിവാഹവാർത്ത പുറത്ത് വിട്ടിരിക്കുന്നത്.തന്റെ റഷ്യൻ സുഹൃത്തിനെയാണു ശ്രിയ വിവാഹം കഴിക്കുന്നത് എന്നും കാര്യങ്ങൾ രഹസ്യമായിരിക്കും എന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു.
മാർച്ച് മാസത്തിൽ വിവാഹം ഉണ്ടാവും എന്നാണ് അറിയുന്നത്. വരനാരാണെന്നും വിവാഹം എപ്പോഴാണെന്നും ശ്രിയ തന്നെ ഔദ്യോഗികമായി അറിയിക്കും എന്നാണ് റിപ്പോർട്ട്. വിവാഹം വളരെ ലളിതമായിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം അറിയിച്ച് ലളിതമായി രാജസ്ഥാനിൽ വച്ചായിരിക്കും വിവാഹം നടക്കുക.
തമിഴിൽ രജനികാന്ത്, വിജയ്, വിക്രം, അജിത്ത് തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച ശ്രിയ ശരൺ പോക്കിരി രാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തിയിട്ടുണ്ട്.
Next Story