- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സൗഹൃദയ ക്രിസ്ത്യൻ ആർട്സിന്റെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ ജനുവരി രണ്ടിന്
ന്യൂയോർക്ക്: സൗഹൃദയ ക്രിസ്ത്യൻ ആർട്‌സ് ഒരുക്കുന്ന 'ജിംഗിൾ ബെൽസ്' ജനുവരി രണ്ടിന് (ശനി) നടക്കും. വൈകുന്നേരം 5.30 ന് ടൈസൻ സെന്ററിൽ (26 N Tyson Avenue, Floral Park, NY) ആണ് ആഘോഷ പരിപാടികൾ.വിവിധ നവീന പരിപാടികളുമായി മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായിരിക്കുന്ന സൗഹൃദയ ക്രിസ്ത്യൻ ആർട്‌സ് ഒരുക്കുന്ന ആഘോഷങ്ങളിൽ പ്രവേശനം സൗജന്യമായിരിക്കും.മലയാളികളുടെ പ്രിയ ഗായകര
ന്യൂയോർക്ക്: സൗഹൃദയ ക്രിസ്ത്യൻ ആർട്‌സ് ഒരുക്കുന്ന 'ജിംഗിൾ ബെൽസ്' ജനുവരി രണ്ടിന് (ശനി) നടക്കും. വൈകുന്നേരം 5.30 ന് ടൈസൻ സെന്ററിൽ (26 N Tyson Avenue, Floral Park, NY) ആണ് ആഘോഷ പരിപാടികൾ.
വിവിധ നവീന പരിപാടികളുമായി മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായിരിക്കുന്ന സൗഹൃദയ ക്രിസ്ത്യൻ ആർട്‌സ് ഒരുക്കുന്ന ആഘോഷങ്ങളിൽ പ്രവേശനം സൗജന്യമായിരിക്കും.
മലയാളികളുടെ പ്രിയ ഗായകരായ ബിജു കുമ്പനാട്, ജൂബി ഷിബു, ക്രിസ്ത്യൻ ഗസൽ ഗായകൻ കരാമത്ത് മസിഹ് ഗിൽ എന്നിവർ അവതരിപ്പിക്കുന്ന നവ്യാനുഭൂതി ഉളവാക്കുന്ന ഗാനസന്ധ്യ പരിപാടിയുടെ മുഖ്യാകർഷണമായിരിക്കും.
ലോംഗ്‌ഐലന്റ് മാർത്തോമ ഇടവക വികാരി റവ. ഷിനോയ് ജോസഫ് ക്രിസ്മസ്- പുതുവത്സര സന്ദേശം നൽകുന്ന ആഘോഷപരിപാടിയിൽ ന്യൂയോർക്ക് എപ്പിഫനി മാർത്തോമ ഇടവക വികാരി റവ. ഷിബു മാത്യു ആശംസകൾ നേർന്നു സംസാരിക്കും പ്രശസ്ത ക്രൈസ്തവ ഗായക സംഘങ്ങൾ ആയ ഹിസ് വോയിസ്, ഏയ്ഞ്ചൽ മെലഡിസ്, ഡിവൈൻ വോയിസ്, കെസിയ മെലഡീസ് എന്നിവർ ആലപിക്കുന്ന ക്രിസ്മസ് ഗാനങ്ങളും മറ്റ് വൈവിധ്യമാർന്ന പരിപാടികളും 'ജിംഗിൾ ബെൽസി'ന്റെ തിളക്കം വർധിപ്പിക്കും.
പരിപാടിയുടെ പ്രധാന സ്‌പോൺസർ സാബു ലൂക്കോസ് (മെറ്റ് ലൈഫ്) ആണ്. ജോർജ് തോമസ് (ജിഎംടി ഇൻഷ്വറൻസ്), മാത്യു പി. ചെറിയാൻ (സീമാറ്റ് ഓട്ടോ), തോമസ് ഏബ്രഹാം(സ്റ്റാൺ ടൈൽസ് ആൻഡ് കിച്ചൻ), മാത്യു തോമസ് (ക്രോസ് ഐലന്റ് റിയാൽട്ടി) എന്നിവർ സഹസ്‌പോൺസർമാരാണ്.
ഗ്ലോറിയ റേഡിയോയുടെ സഹകരണത്തോടെ ഒരുക്കുന്ന ആഹ്ലാദഭരിതമായ സുന്ദര മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന 'ജിംഗിൾ ബെൽസി' ലേക്ക് ഏവരേയും സ്വാഗതം ചെയ്തു. വിവരങ്ങൾക്ക്: ജോമോൻ പി. വർഗീസ് 347 952 0710 FREE, ജോർജ് മാത്യു (ബെന്നി) 718 810 0518 FREE
റിപ്പോർട്ട്: ബെന്നി പരിമണം



