- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കു മരുന്നുമായി മാനന്തവാടിയിൽ കുടുങ്ങിയ 25കാരി ഇൻഫോ പാർക്കിലെത്തിയത് അടുത്തകാലത്ത്; മികച്ച മാർക്കോടെ എംബിഎ പാസായ ശ്രുതിയുടെ അറസ്റ്റിൽ അമ്പരന്ന് ടെക്നോപാർക്കിലേയും സഹപ്രവർത്തകർ; ശ്രുതിയെ ലിവിങ് ടുഗദർ പാർട്ണറും സുഹൃത്തും കുടുക്കിയതോ?
തിരുവനന്തപുരം: കഴിഞ്ഞദിവസം മാനന്തവാടിയിൽ 100 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്യപ്പെട്ട മൂന്നംഗസംഘത്തിലെ ഏക പെൺകുട്ടി ശ്രുതിയുടെ അറസ്റ്റിൽ അമ്പരന്നിരിക്കുകയാണ് നാട്ടിലെയും ഓഫീസിലെയും സുഹൃത്തുക്കളും സഹപ്രവർത്തകരും. ഓഫീസിൽ എല്ലാവർക്കും പ്രിയപ്പെട്ടവളായ ശ്രുതി എംഡിഎംഎ എന്ന മാരകമയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് സഹപ്രവർത്തകർക്ക് വിശ്വസിക്കാനാകുന്നില്ല. ശ്രുതിയെ പാർട്ണറും സുഹൃത്തും ചേർന്ന് കുടുക്കിയതാണെന്നാണ് അവർ വിശ്വസിക്കുന്നത്.
ടെക്നോപാർക്കിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ വളരെക്കാലമായി ജീവനക്കാരിയായിരുന്ന ശ്രുതി അടുത്തകാലത്താണ് എറണാകുളം ഇൻഫോപാർക്കിലേയ്ക്ക് ട്രാൻസ്ഫറായി എത്തുന്നത്. ശ്രുതിയെ പറ്റി ടെക്നോപാർക്കിലേയു ഇൻഫോപാർക്കിലെയും സഹപ്രവർത്തകർക്ക് പറയാനുള്ളത് നല്ല അനുഭവങ്ങൾ മാത്രം. ശ്രുതി മാരകമായ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിവില്ല.
തിരുവനന്തപുരം അമ്പലത്തറയിലെ അയൽക്കാർക്കും അറിയുന്നത് നന്നായി പഠിക്കുന്ന, ചെറിയ പ്രായത്തിൽ തന്നെ ജോലി നേടിയ, എല്ലാവരും ഹൃദ്യമായി പെരുമാറുന്ന ശ്രുതിയേയാണ്. ശ്രുതിക്കൊപ്പം ലിവിങ് ടുഗതർ നയിക്കുന്ന യദുകൃഷ്ണനും ഇടനിലക്കാരനായ നൗഷാദും ചേർന്ന് ശ്രുതി കുടുക്കിയതാകാനുള്ള സാധ്യതകളാണ് ഇവർ തിരയുന്നത്. യദുവുമൊത്ത് ഒരു യാത്ര പോകുന്നതായി ശ്രുതി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പെൺകുട്ടി ഒപ്പമുണ്ടെങ്കിൽ പൊലീസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാമെന്ന കണക്കുകൂട്ടലോടെയായിരിക്കാം എംഡിഎംഎ വാങ്ങാൻ ബംഗളൂരുവിലേയ്ക്കുള്ള യാത്രയിൽ നുണ പറഞ്ഞ് ശ്രുതിയേയും ഒപ്പം കൂട്ടിയതെന്ന് ഇവർ പറയുന്നു.
ബംഗളൂരുവിൽ നിന്നും എംഡിഎംഎയുമായി ഒരു വാഹനം വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കേരള - കർണാടക അതിർത്തി ഭാഗങ്ങളിൽ നടന്ന വാഹനപരിശോധനയിലാണ് ചിറയിൻകീഴ് പണ്ടകശാല അമൃതം വീട്ടിൽ യദുകൃഷ്ണൻ എം (25), പൂന്തുറ പടിഞ്ഞാറ്റിൽ വീട്ടിൽ ശ്രുതി എസ് എൻ (25), കോഴിക്കോട് സ്വദേശിയായ മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഷാദ് പിടി( (40) എന്നിവർ അറസ്റ്റിലായത്. എംബിഎ ഉന്നതമാർക്കോടെ പാസായ ശ്രുതി കൊല്ലം എസ്എൻ കോളേജിൽ നിന്നാണ് ബികോം പാസായത്.
കാട്ടിക്കുളം- ബാവലി റോഡിലാണ് പരിശോധന നടന്നത്. മാരുതി സ്വിഫ്റ്റ് ഡിസയർ കാറിൽ കടത്തിക്കാണ്ടു വന്ന നൂറ് ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ് യുവാക്കൾ പിടിയിലായത്. കണ്ടെടുത്ത പാർട്ടി ഡ്രഗ്സ് എന്നറിയപ്പെടുന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎയ് ക്ക് വിപണിയിൽ പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്നതാണ്