റെക്കാലമായി കേൾക്കുന്ന ഗോസിപ്പുകൾക്ക് ഒടുവിൽ സ്ഥിരീകരണമായിരിക്കുന്നു. ലണ്ടൻകാരനും നടനുമായ മൈക്കിൾ കോർസെയ്‌ലുമായി താൻ പ്രണയത്തിലാണെന്ന് നടി ശ്രുതി ഹാസൻ തുറന്ന് പറഞ്ഞിരിക്കുകയാണ്.പാർട്‌ണേഴ്‌സ് എന്ന കുറിപ്പോടെ കാമുകനുമൊത്തുള്ള ചിത്രം പങ്ക് വച്ചുകൊണ്ട് നടി ഇക്കാര്യം അറിയിച്ചത്.

ശ്രുതി ഹാസൻ ലണ്ടൻകാരനും നടനുമായ മൈക്കിൾ കോർസെയ്‌ലുമായി ഡേറ്റിംഗിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളിൽ വാർത്തകളുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും വാർത്തകൾ വന്നു. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ശ്രുതി ഹാസൻ ഇതുവരെ തയ്യാറായിരുന്നില്ല. ഇപ്പോൾ പ്രണയം പരോക്ഷമായി തുറന്നുപറഞ്ഞിരിക്കുകയാണ് ശ്രുതി ഹാസൻ.

ശ്രുതിയും മൈക്കിൾ കോർസലേയും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്ത് വന്നിരുന്നു. മുംബൈയിൽ നിന്നും കാറിൽ ഇകുന്ന് കെട്ടിപ്പിടിക്കുന്നതും, എയർപോർട്ടിലൂടെ സഞ്ചരിക്കുന്നതുമായി ചിത്രങ്ങൾ പലപ്പോഴും പ്രചരിച്ചിരുന്നു. പിതാവായ കമൽ ഹാസനും കാമുകനുമൊപ്പം മാസങ്ങൾക്ക് ശ്രുതി ഒരു വിവാഹത്തിൽ പങ്കെടുത്തതോടെ നടിയുടെ ബന്ധം വീട്ടുകാർക്കും അറിയാമെന്ന് നിഗമനത്തിലെത്തുകയായിരുന്നു. ഇതോടെ കമൽഹാസനും ഇരുവരുടെയും പ്രണയം അംഗീകരിച്ചിരിക്കുകയാണെന്നുള്ള റിപ്പോർട്ടും വന്നിരുന്നു.