- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമൽ ഹാസനുമായി പിരിയാൻ കാരണം മകൾ ശ്രുതി ഹാസനും ഗൗതമിയും തമ്മിലുണ്ടായ പ്രശ്‌നങ്ങൾ; ഷൂട്ടിംഗിനിടയിൽ കമലിന് അപകടം പറ്റിയ വിവരം അറിയിക്കാത്തതോടെ കുഴപ്പങ്ങൾ തുടങ്ങി
ചെന്നൈ: വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഇത്രയും കാലം മാതൃകാ ദമ്പതികളായാണ് കമൽ ഹാസനും ഗൗതമിയും ജീവിച്ചത്. എന്നാൽ, 13 വർഷത്തെ സഹവാസം അവസാപ്പിക്കുന്നതായി കാണിച്ച് ഗൗതമിയുടെ ബ്ലോഗ് പുറത്തുവന്നതോടെ എല്ലാവരും ഞെട്ടി. ഏറെ ഹൃദയവേദനയോടെയാണ് ഈ വിവരം പങ്കുവെക്കുന്നതെന്നും തീരുമാനം വ്യക്തിപരമാണെന്നുമായിരുന്നു ഗൗതമി പറഞ്ഞത്. ഗൗതമിക്ക് സാന്ത്വനവും സമാധാനവും ലഭിക്കുന്ന തീരുമാനമാണെങ്കിൽ താൻ സന്തോഷവാനെന്ന് കമൽഹാസനും പ്രതികരിച്ചു. എന്താണ് ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്നതിനെ കുറിച്ചായി പിന്നീടുള്ള തിരക്കലുകൾ. തമിഴ് മാദ്ധ്യമങ്ങളുടെ ഈ പരക്കംപാച്ചിൽ ഇപ്പോൾ എത്തി നിൽക്കുന്നത് ശ്രുതി ഹാസനിലാണ്. ഇവർ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണം ശ്രുതി ഹാസനുമായുള്ള വഴക്കാണെന്ന് തമിഴ്മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കമൽഹാസന്റെ പുതിയ ചിത്രമായ സബാഷ് നായ്ഡു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ശ്രുതിയും ഗൗതമിയും തമ്മിൽ വഴക്കുണ്ടായെന്ന് വാർത്ത വന്നിരുന്നു. ഈ വിഷയത്തിൽ കമൽഹാസൻ മകൾ ശ്രുതിക്കൊപ്പമായിരുന്നു നിന്നതും. അതേ സിനിമയുടെ ചി
ചെന്നൈ: വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഇത്രയും കാലം മാതൃകാ ദമ്പതികളായാണ് കമൽ ഹാസനും ഗൗതമിയും ജീവിച്ചത്. എന്നാൽ, 13 വർഷത്തെ സഹവാസം അവസാപ്പിക്കുന്നതായി കാണിച്ച് ഗൗതമിയുടെ ബ്ലോഗ് പുറത്തുവന്നതോടെ എല്ലാവരും ഞെട്ടി. ഏറെ ഹൃദയവേദനയോടെയാണ് ഈ വിവരം പങ്കുവെക്കുന്നതെന്നും തീരുമാനം വ്യക്തിപരമാണെന്നുമായിരുന്നു ഗൗതമി പറഞ്ഞത്. ഗൗതമിക്ക് സാന്ത്വനവും സമാധാനവും ലഭിക്കുന്ന തീരുമാനമാണെങ്കിൽ താൻ സന്തോഷവാനെന്ന് കമൽഹാസനും പ്രതികരിച്ചു. എന്താണ് ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്നതിനെ കുറിച്ചായി പിന്നീടുള്ള തിരക്കലുകൾ. തമിഴ് മാദ്ധ്യമങ്ങളുടെ ഈ പരക്കംപാച്ചിൽ ഇപ്പോൾ എത്തി നിൽക്കുന്നത് ശ്രുതി ഹാസനിലാണ്.
ഇവർ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണം ശ്രുതി ഹാസനുമായുള്ള വഴക്കാണെന്ന് തമിഴ്മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കമൽഹാസന്റെ പുതിയ ചിത്രമായ സബാഷ് നായ്ഡു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ശ്രുതിയും ഗൗതമിയും തമ്മിൽ വഴക്കുണ്ടായെന്ന് വാർത്ത വന്നിരുന്നു. ഈ വിഷയത്തിൽ കമൽഹാസൻ മകൾ ശ്രുതിക്കൊപ്പമായിരുന്നു നിന്നതും. അതേ സിനിമയുടെ ചിത്രീകരണത്തിനിടെ കമലിന് കാലിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അപകടവിവരം മക്കളായ ശ്രുതിയെയും അക്ഷരയെയും ഗൗതമി താമസിച്ചാണ് അറിയിക്കുന്നത്. ഇതും വലിയ വഴക്കിന് ഇടയാക്കിയിരുന്നു. ഇതിന്റെ പേരിൽ ശ്രുതി ഹാസൻ ഗൗതമിയുമായി കയർത്തു സംസാരിച്ചെന്നുമാണ് തമിഴ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. ഇതേതുടർന്ന് ഗൗതമിക്ക് വലിയ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വന്നിരുന്നുവെന്നും ഈ സംഭവങ്ങൾക്ക് ശേഷമാണ് കമലിൽ നിന്നും മക്കളിൽ നിന്നും പിരിഞ്ഞ് സ്വന്തം മകളായ സുബ്ബുവിനൊപ്പം താമസിക്കാൻ തീരുമാനമെടുത്തതെന്നുമാണ് റിപ്പോർട്ട്.
വേർപിരിയലിനെ സംബന്ധിച്ച് ഗൗതമിയുടെ വാക്കുകൾ ഇതിന് അടിവരയിടുകയുംചെയ്യുന്നു: 'ആരുടെയെങ്കിലും തലയിൽ കുറ്റം ചുമത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. മാറ്റമെന്ന് പറയുന്നത് അനിവാര്യമാണ്. മനുഷ്യനിലും അതുണ്ടാകാം. ബന്ധങ്ങളിലും ഈ മാറ്റങ്ങൾ മൂലം പ്രശ്‌നങ്ങളുണ്ടാകാം. എന്റെ ഈ പ്രായത്തിൽ ഇങ്ങനെയൊരു തീരുമാനം വേദന നിറഞ്ഞതാണ്. എന്നാൽ അത് അത്രയേറെ അത്യാവശ്യമാണ്. ഞാൻ ഒരു അമ്മയാണ്. മക്കൾക്ക് വേണ്ടി ഒരു നല്ല അമ്മ ആയിരിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. അങ്ങനെ ആകാൻ എന്റെ ഉള്ളിൽ തന്നെ മനസമാധാനം വേണം.' - എന്തായാലും തമിഴ് പാപ്പരാസികൾ ഇവരുടെ വേർപിരിയലിന്റെ കാരണങ്ങൾ അന്വേഷിച്ചുള്ള തിരക്കിലാണ്.