- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ല്യാണത്തിന് മുമ്പേ പ്രസവിക്കണം; കുട്ടികൾ ആയ ശേഷം മാത്രം വിവാഹം: അമ്മയുടെ പാത പിന്തുടരാൻ ഉറച്ച് ശ്രുതിഹാസൻ
എല്ലാ മക്കളും അച്ഛനെയും അമ്മയെയും പോലെ ആകണമെന്നാണ് പൊതുവേ ചിന്തിക്കുന്നത്. മാതാപിതാക്കളുടെ നല്ല ഗുണങ്ങൾ സ്വാംശീകരിക്കാനാണ് മക്കൾ ശ്രമിക്കുന്നത്. എന്നാൽ തെന്നിന്ത്യൻ സൂപ്പർ സുന്ദരി ശ്രുതി ഹാസന്റെ ആഗ്രഹം മറ്റൊന്നാണ്. തന്റെ അച്ഛനും അമ്മയും ചെയ്ത പോലെ കുഞ്ഞുങ്ങൾ ഉണ്ടായ ശേഷം മാത്രം മതി വിവാഹം എന്നാണ് ശ്രുതി ഹാസന്റെയും ആഗ്രഹം. ശ്രു
എല്ലാ മക്കളും അച്ഛനെയും അമ്മയെയും പോലെ ആകണമെന്നാണ് പൊതുവേ ചിന്തിക്കുന്നത്. മാതാപിതാക്കളുടെ നല്ല ഗുണങ്ങൾ സ്വാംശീകരിക്കാനാണ് മക്കൾ ശ്രമിക്കുന്നത്. എന്നാൽ തെന്നിന്ത്യൻ സൂപ്പർ സുന്ദരി ശ്രുതി ഹാസന്റെ ആഗ്രഹം മറ്റൊന്നാണ്. തന്റെ അച്ഛനും അമ്മയും ചെയ്ത പോലെ കുഞ്ഞുങ്ങൾ ഉണ്ടായ ശേഷം മാത്രം മതി വിവാഹം എന്നാണ് ശ്രുതി ഹാസന്റെയും ആഗ്രഹം. ശ്രുതിയുടെ ആഗ്രഹം അൽപം കടന്നുപോയില്ലേ എന്ന് ടോളിവുഡിൽ സംസാരങ്ങൾ ഉയർന്നു കഴിഞ്ഞു. ശ്രുതിയുടെ മാതാപിതാക്കളായ കമൽഹാസനും സരികയും ശ്രുതി ജനിച്ച ശേഷമാണ് വിവാഹിതരായത്.
ഏറെ കാലത്തെ പ്രണയത്തിന് ശേഷം കുഞ്ഞുണ്ടായ ശേഷമാണ് കമൽഹാസനും സരികയും വിവാഹിതരായത്. എന്നാൽ ഏതാനും വർഷം മുമ്പ് ഇരുവരും വേർപിരിഞ്ഞു. ഇപ്പോൾ ഗൗതമിയൊടൊത്താണ് കമൽ താമസിക്കുന്നത്. എന്നാൽ ഗൗതമിയൊടൊത്ത് അച്ഛൻ താമസിക്കുന്നതിൽ തെറ്റ് കാണുന്നില്ലെന്നാണ് ശ്രുതിയുടെ പക്ഷം. എന്നാൽ തന്റെ ചെറുപ്പത്തിൽ അച്ഛനും അമ്മയൊടുമൊത്ത് ജീവിച്ചത് മറക്കാൻ സാധിക്കില്ലെന്നും ഇരുവരും മാതൃകാ ദമ്പതികളായിരുന്നെന്നും ശ്രുതി പറയുന്നു.
സമൂഹത്തിന്റെ കീഴ്‌വഴക്കങ്ങൾ അനുസരിച്ചല്ല എന്റെ അച്ഛനും അമ്മയും ജീവിച്ചത്. അവരെ പോലെ തന്നെ സമൂഹത്തിന്റെ ചട്ടകൂടിൽ ജീവിക്കാൻ എനിക്കും താൽപര്യമില്ല. ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷം മാത്രമേ താൻ വിവാഹം കഴിക്കൂ എന്നും ശ്രുതി പറയുന്നു. സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ശ്രുതി അച്ഛനെ പോലെ തന്നെ വളരെ ബോൾഡാണ്. ഇപ്പോൾ സ്വന്തമായി മുംബൈയിൽ ഒരു വീടും ശ്രുതി സ്വന്തമാക്കി കഴിഞ്ഞു.