ചെന്നൈ : രാശിയില്ലാത്ത നടിയെന്ന ദുഷ്പേര് മാറ്റുകയാണ് കമൽഹാസന്റെ മകൾ ശ്രുതി ഹാസൻ. അടുത്തടുത്തായി 100 കോടി കളക്്ഷൻ നേടിയ നിരവധി ചിത്രങ്ങളിൽ ശ്രുതി നായികയായി. ഇപ്പോൾ ഹോളിവുഡ് ഓഫറും ഇവർ സ്വീകരിച്ചുകഴിഞ്ഞു.

എന്റെ നാലുപടങ്ങൾ 100 കോടി കളക്്ഷൻ നേടിയത് ശരിയാണ്. പക്ഷേ നൂറുകോടി നിർമ്മാതാവിന് കിട്ടിയിട്ട് എനിക്കെന്തു ഫലം? അതെനിക്കു കിട്ടിയിരുന്നെങ്കിൽ ഭയങ്കര സന്തോഷമാകുമായിരുന്നു. (ചിരിക്കുന്നു) ഇതൊക്കെ ഒരു നമ്പരാണ്. ജയവും പരാജയവും. സിനിമയിൽ സഹജമാണ്. അതൊക്കെ ഒരു ആനക്കാര്യമായി ഞാൻ ചിന്തിക്കാറില്ല. എന്റെ തൊഴിലിൽ ഞാൻ തുടരുന്നു. പടം ഹിറ്റായാൽ ഹോട്ടലിൽ പാർട്ടി നടത്തി കുടിച്ചും കൂത്താടിയും സന്തോഷം പങ്കിടാൻ ശ്രുതിയെ കിട്ടില്ല. അതുപോലെ ഒരു ഹ്രസ്വ കാലയളവിൽ എല്ലാ സൂപ്പർ സ്റ്റാറുകളോടൊപ്പം അഭിനയിച്ചതിൽ അഭിമാനവും ഉണ്ട്.

പല നായികനടിമാരെക്കണ്ട് ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്. കാരണം ഒരാൾതന്നെ എല്ലാ ഭാഷകൾക്കും പെർഫെക്ടായി സമയം ഒതുക്കി ശരിക്കുള്ള ഒരു തീരുമാനത്തിൽ എത്തിച്ചേരുന്നു. ആരോട് എങ്ങനെ സംസാരിക്കണം. ഒരു വിഷയം എങ്ങനെ അവതരിപ്പിക്കണമെന്ന് മുൻകൂട്ടിയുള്ള ധാരണയോടെ വർക്ക് ചെയ്യുന്നു. പക്ഷേ എന്നെക്കൊണ്ട് ഇതിനൊന്നും പറ്റില്ല. തുറന്ന് പറയാമല്ലോ. ഒരുപാട് തെറ്റുകൾ എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അങ്ങനെ തെറ്റുകളിലൂടെ ശരികൾ കണ്ടെത്തുകയായിരുന്നു ഞാൻ. തൊഴിലിനോട് നീതി പുലർത്തുക എന്നത് എന്റെ സ്വഭാവമാണ്. മറ്റുള്ളവരുടെ സിമ്പതി പിടിച്ചുപറ്റാനും അവരെ ചാക്കിടാനും എനിക്കറിയില്ല. ഇതുമൂലം പലരുമായി അഭിപ്രായങ്ങളിലൂടെ ഇടയേണ്ടതായി വന്നിട്ടുണ്ട്. ഇതെല്ലാം അതിജീവിച്ചാണ് എന്റെ കരിയർ നിലനിന്നു പോരുന്നത്.

എന്റെ തീരുമാനങ്ങളിൽ അച്ചൻ കമൽ ഹാസൻ ഇടപെടാറില്ല. അതുപോലെ സഹോദരി അക്ഷയയുടെ ഫിലിം സെലക്ഷനിലും ഞാൻ ഇടപെടില്ല. കമൽ-ഗൗതമി വേർപാടുമായി യാതൊരു ബന്ധവുമില്ല. അവർ (ഗൗതമി-കമൽ) ഇന്റലിജന്റ് കാര്യാകാര്യ ജ്ഞാനമുള്ളവർ. മധ്യേ ഞാനാരാണ്?-ശ്രുതി ഹാസൻ ചോദിക്കുന്നു.